Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : REBECCA

Other Stories

റെബേക്ക-നോവൽ അധ്യായം- 30

""കേ​ട്ടോ വി​ശേ​ഷം? മി​സി​സ് ഡാ​ൻ​വേ​ഴ്സ് അ​വി​ടെനിന്നു​പോ​യി. ആ​ളെ കാ​ണാ​നി​ല്ല.''
""കാ​ണാ​നി​ല്ലെ​ന്നോ?''

""അ​വി​ടെ ആ​രോ​ടും പ​റ​ഞ്ഞി​ല്ല​ത്രേ. അ​വ​ർ ദി​വ​സം​മു​ഴു​വ​ൻ അ​വ​രു​ടെ മു​റി കാ​ലി​യാ​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടി​ക​ളും ബാ​ഗു​ക​ളും എ​ല്ലാം പാ​ക്ക് ചെ​യ്തു. നാ​ലു മ​ണി​യാ​യ​പ്പോ​ൾ അ​തെ​ല്ലാം കൊ​ണ്ടു​പോ​കാ​ൻ ഒ​രാ​ളു വ​ന്നു. ഫ്രി​ത്ത് ഈ ​വി​വ​രം ഫോ​ണി​ലൂ​ടെ ഫ്രാ​ങ്കി​നെ വി​ളി​ച്ചു പ​റ​ഞ്ഞു.

ഫ്രാ​ങ്ക് ഇ​തു കേ​ട്ടി​ട്ട് ഫ്രി​ത്തി​നോ​ടു പ​റ​ഞ്ഞു, മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ട് ത​ന്‍റെ ഓ​ഫീ​സി​ലേ​ക്കു ചെ​ല്ലു​വാ​ൻ. ഫ്രാ​ങ്ക് കു​റേ​നേ​രം കാ​ത്തി​രു​ന്നു. അ​വ​ർ അ​ങ്ങോ​ട്ടു പോ​യി​ല്ല​ത്രേ. പി​ന്നെ ഫ്രി​ത്ത് ചെ​ന്നു​നോ​ക്കി​യ​പ്പോ​ൾ അ​വ​രു​ടെ മു​റി​യും കി​ട​പ്പു​മു​റി​യും കാ​ലി​യാ​യി കി​ട​ക്കു​ന്നു.

ഇ​തു വ​ള​രെ ന​ന്നാ​യി എ​ന്നാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്. ന​മ്മു​ടെ വ​ലി​യൊ​രു ശ​ല്യ​വും ഉ​പ​ദ്ര​വ​വും തീ​ർ​ന്നു​കി​ട്ടി.''

""തെ​റ്റാ​ണ് അ​വ​ർ ചെ​യ്ത​ത്. വ​ള​രെ തെ​റ്റാ​ണ്.''

""അ​വ​ർ​ക്കി​നി ന​മ്മ​ളെ ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല. അ​വ​ർ പോ​യെ​ങ്കി​ൽ ന​മ്മു​ടെ ഒ​രു തൊ​ല്ല ഒ​ഴി​ഞ്ഞു​കി​ട്ടി​യെ​ന്നേ ഞാ​ൻ വി​ചാ​രി​ക്കൂ. ഡോ​ക്ട​ർ ബേ​ക്ക​ർ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം ഫാ​വെ​ൽ ഫോ​ണി​ലൂ​ടെ അ​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ടാ​വും.

ഇ​ന്ന​ലെ രാ​ത്രി കേ​ണ​ൽ ജൂ​ലി​യ​നോ​ട് സം​സാ​രി​ച്ച​പ്പോ​ൾ അ​വ​രു​ടെ സ്വ​ര​വും ഭാ​വ​വും ശ്ര​ദ്ധി​ച്ചി​ല്ലേ? ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ അ​വ​രെ ന​മു​ക്ക് ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്നേനെ. അ​തി​നി​ട​വ​രാ​തെ സ്വ​യം ഒ​ഴി​ഞ്ഞു​പോ​യ​ല്ലോ. ന​മ്മു​ടെ ഭാ​ഗ്യം.''

(മാ​ക്സിം ചി​ന്താ​മൂ​ക​നാ​യി നി​ൽ​ക്കു​ക​യാ​ണ്).

""എ​ന്താ മാ​ക്സിം ചി​ന്തി​ക്കു​ന്ന​ത്? ഒ​ന്നും ചി​ന്തി​ക്കാ​നി​ല്ല. ഇ​ന്ന​ലെ രാ​ത്രി കേ​ണ​ൽ മ​ട​ങ്ങി​പ്പോ​കാ​ൻ​നേ​ര​ത്ത് എ​ന്‍റെ അ​ടു​ത്തു​വ​ന്നി​ട്ടു പ​റ​ഞ്ഞ​ത് നി​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന മ​നോ​വി​ഷ​മം ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. സാ​ര​മി​ല്ല എ​ല്ലാം നന്മയ്ക്കാ​വും എ​ന്നാ​ണ്.

അ​തു​പോ​ലെ​ത​ന്നെ സം​ഭ​വി​ച്ചി​ല്ലേ? എ​ത്ര​മാ​ത്രം ഭ​യ​ന്നി​ട്ടാ​ണ് ന​മ്മ​ൾ ഡോ​ക്ട​ർ ബേ​ക്ക​റു​ടെ അ​ടു​ത്തു​പോ​യ​ത്. അ​തി​ര​റ്റ സ​ന്തോ​ഷ​ത്തോ​ടെ​യ​ല്ലേ മ​ട​ങ്ങി​യ​ത്? ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ച്ച​തി​ൽ മു​ട്ടു​കു​ത്തി ദൈ​വ​ത്തി​നു ന​ന്ദി​പ​റ​യു​ക​യാ​ണ് വേ​ണ്ട​ത്.''

""ശ​രി​യാ​ണ്... നീ ​പ​റ​ഞ്ഞ​തു ശ​രി​യാ​ണ്. എ​ല്ലാം​കൊ​ണ്ടും ന​മ്മ​ൾ അ​നു​ഗൃ​ഹീ​ത​രാ​ണെ​ന്നു തോ​ന്നു​ന്നു.''

""തോ​ന്നു​ന്നു എ​ന്ന​ല്ല. ആ​ണ്. മാ​ക്സിം ഒ​രി​ക്ക​ലും ശ​ങ്കി​ക്ക​രു​ത്. ദു​ർ​ബ​ല​നാ​വ​രു​ത്. എ​ല്ലാ​ത്തി​നും ഒ​പ്പം ഞാ​നു​ണ്ട്.''

നി​മി​ഷ​നേ​ര​ത്തേ​ക്കു ആ​ലോ​ച​നാ​മ​ഗ്ന​നാ​യി നി​ന്നി​ട്ടു മാ​ക്സിം പ​റ​ഞ്ഞു: ""ഞാ​നി​പ്പോ​ൾ ചി​ന്തി​ക്കു​ന്ന​ത് അ​ത​ല്ല. ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കാ​ൻ​സ​ർ! മാ​ര​ക​മാ​യ ഈ ​രോ​ഗം അ​വ​ൾ മൂ​ടി​വ​ച്ചു. മ​ര​ണം തൊ​ട്ട​രി​കി​ലെ​ത്തി​യെ​ന്ന് അ​വ​ൾ അ​റി​ഞ്ഞു. ഇ​തു മു​ന്പേ ഞാ​ൻ അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഞാ​ന​വ​ളെ കൊ​ല്ലി​ല്ലാ​യി​രു​ന്നു.

ആ​ഴ്ച​ക​ൾ​ക്ക​കം സ്വാ​ഭാ​വി​ക​മാ​യി മ​രി​ക്കു​മാ​യി​രു​ന്നു. എ​ല്ലാം ദൈ​വ​നി​ശ്ച​യം! അ​വ​ളു​ടെ വി​ധി! അ​ന്ന​ത്തെ രം​ഗം ഞാ​നി​പ്പോ​ൾ ഓ​ർ​ക്കു​ക​യാ​ണ്. നി​ന്നോ​ട​തു പ​റ​ഞ്ഞു പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തു പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ക്യാ​പ്റ്റ​ൻ സി​റി​ൽ എ​ന്നെ കാ​ണാ​ൻ വ​ന്ന​ത്.''
""ഉ​വ്വ്, ഞാ​ന​ത് ഓ​ർ​ക്കു​ന്നു​ണ്ട്.''

""അ​ന്നു രാ​ത്രി ഞാ​ൻ ഫ്രാ​ങ്കി​ന്‍റെ വീ​ട്ടി​ലാ​ണ് ഡി​ന്ന​ർ ക​ഴി​ച്ച​തെ​ന്നു നി​ന്നോ​ടു ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​നു കാ​ര​ണം ബി​സി​ന​സ് സം​ബ​ന്ധ​മാ​യി ഞ​ങ്ങ​ൾ​ക്ക് ഒ​രു​പാ​ടു ജോ​ലി​ക​ൾ ചെ​യ്തു​തീ​ർ​ക്കാ​നു​ണ്ടാ​യി​രു​ന്നു. ഡി​ന്ന​ർ ക​ഴി​ഞ്ഞ് ഞാ​ൻ വേ​ഗം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​വ​ന്നു. ഞാ​നെ​ത്തി​യ​ത് മ​റ്റാ​രും അ​റി​ഞ്ഞി​ല്ല. ഞാ​ൻ നോ​ക്കി​യ​പ്പോ​ൾ ഹാ​ളി​ലെ ചെ​യ​റി​ൽ റെ​ബേ​ക്ക​യു​ടെ സ്കാ​ർ​ഫും ഗ്ലൗ​സും കി​ട​ക്കു​ന്ന​തു​ക​ണ്ടു.

എ​നി​ക്കു സം​ശ​യ​മാ​യി. ഇ​തെ​ങ്ങ​നെ!! ഇ​ന്ന​ലെ അ​വ​ൾ ല​ണ്ട​നി​ലേ​ക്കു പോ​യ​താ​ണ​ല്ലോ. നാ​ല​ഞ്ചു ദി​വ​സ​മെ​ങ്കി​ലും ക​ഴി​യാ​തെ മ​ട​ങ്ങാ​ത്ത ആ​ൾ ഇ​ത്ര പെ​ട്ടെ​ന്നു മ​ട​ങ്ങി​യോ? ഇ​തി​ലെ​ന്തോ നി​ഗൂ​ഢ​ത​യു​ണ്ട്. ഞാ​ൻ ഉ​ട​നെ മോ​ണിം​ഗ് റൂ​മി​ൽ പോ​യി​നോ​ക്കി. അ​വി​ടെ​യി​ല്ല. അ​വ​ൾ കോ​ട്ടേ​ജി​ൽ പോ​യി​ട്ടു​ണ്ടാ​വു​മെ​ന്നു ഞാ​ൻ ഉൗ​ഹി​ച്ചു.

ഇ​ത​ങ്ങ​നെ വെ​റു​തെ​വി​ടാ​ൻ പ​റ്റി​ല്ല. ഞാ​ൻ പ​ല​ത​വ​ണ താ​ക്കീ​തു കൊ​ടു​ത്തി​ട്ടു​ള്ള​താ​ണ്. ഇ​ത് ഇ​ന്ന​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്ക​ണം. റി​വോ​ൾ​വ​റു​മെ​ടു​ത്ത് ആ​രും കാ​ണാ​തെ ആ ​ഇ​രു​ട്ട​ത്ത് ഗാ​ർ​ഡ​നി​ലേ​ക്കു ക​ട​ന്ന് വൃ​ക്ഷ​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ ന​ട​ന്ന് കോ​ട്ടേ​ജി​ലേ​ക്കു പോ​യി. അ​വി​ടെ വെ​ളി​ച്ചം​ക​ണ്ടു. ര​ണ്ടു​പേ​രെ​യും തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്താ​നേ ഉ​ദ്ദേ​ശി​ച്ചി​രു​ന്നു​ള്ളൂ. ഞാ​ൻ നേ​രേ കോ​ട്ടേ​ജി​ലേ​ക്കു ക​യ​റി​ച്ചെ​ന്നു.

നോ​ക്കി​യ​പ്പോ​ൾ അ​വി​ടെ റെ​ബേ​ക്ക മാ​ത്രം. അ​തെ​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി. അ​വ​ൾ വി​ള​റി​യും ക്ഷീ​ണി​ച്ചും മെ​ലി​ഞ്ഞു​മി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ, വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ, ഒ​ട്ടും പ​ശ്ചാ​ത്താ​പ​മി​ല്ലാ​ത്ത കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ, തെ​ല്ലും കൂ​സാ​തെ​യു​ള്ള ആ ​നി​ല്പ്, എ​ന്നെ ഒ​ട്ടും വ​ക​വ​യ്ക്കാ​ത്ത ധി​ക്കാ​ര​സ്വ​രം.. ഇ​തൊ​ക്കെ പോ​രേ അ​ത്... അ​ത്... സം​ഭ​വി​ക്കാ​ൻ?

ഞാ​ൻ നി​റ​യൊ​ഴി​ച്ചു. അ​വ​ൾ ഉ​ട​നെ വീ​ണി​ല്ല. ഒ​രു നി​മി​ഷം എ​ന്നെ നോ​ക്കി. ആ ​മു​ഖ​ത്ത് മ​ങ്ങി​യ പു​ഞ്ചി​രി. വി​ട​ർ​ന്നു വ​ട്ടം​പി​ടി​ച്ച ക​ണ്ണു​ക​ളോ​ടെ അ​വ​ൾ വീ​ണു.''

ഞ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ളോ​ളം മി​ണ്ടാ​തെ​നി​ന്നു. മാ​ക്സിം തു​ട​ർ​ന്നു.
""ഞാ​നി​പ്പോ​ൾ ചി​ന്തി​ക്ക​യാ​ണ്. ഒ​രു​പ​ക്ഷേ ഞാ​ൻ അ​തു ചെ​യ്തു​കാ​ണാ​ൻ അ​വ​ൾ ഉ​ള്ളാ​ലെ ആ​ഗ്ര​ഹി​ച്ചു​കാ​ണും.''

തു​ട​ർ​ന്ന് ഒ​രു നീ​ണ്ട നെ​ടു​വീ​ർ​പ്പ്. എ​ല്ലാം ഓ​ർ​ക്കു​ന്പോ​ൾ വ​ല്ലാ​ത്ത ഖേ​ദം തോ​ന്നു​ന്നു.

മാ​ക്സി​മി​നെ ഒ​രു​കൈ​കൊ​ണ്ട് ചു​റ്റി​പ്പി​ടി​ച്ച്, ആ​ശ്വാ​സ​വ​ച​നം​പോ​ലെ ഞാ​ൻ പ​റ​ഞ്ഞു: ""ഇ​നി ഇ​ത്ത​രം ചി​ന്ത​ക​ളൊ​ന്നും വേ​ണ്ട. കൂ​ടെ​ക്കൂ​ടെ ഓ​ർ​ക്കു​ക​യും വേ​ണ്ട. ക​ഴി​ഞ്ഞ​തെ​ല്ലാം ക​ഴി​ഞ്ഞു​പോ​യി. എ​ല്ലാം മ​ന​സി​ൽ​നി​ന്നു മാ​യ്ച്ചു​ക​ള​യൂ.

പ​ക​രം എ​ന്നെ ഓ​ർ​ക്കൂ! മു​ന്പേ ഞാ​ൻ പ​റ​ഞ്ഞ​തു​പോ​ലെ മാ​ക്സിം എ​ന്‍റെ​യാ​ണ്. എ​ന്‍റെ മാ​ത്രം സ്വ​ന്തം. ഈ ​ലോ​ക​ത്തി​ൽ മ​റ്റെ​ന്തി​നേ​ക്കാ​ളും കൂ​ടു​ത​ലാ​യി ഞാ​ൻ മാ​ക്സി​മി​നെ സ്നേ​ഹി​ക്കു​ന്നു. ന​മ്മ​ളെ​ന്നും ഒ​ന്നാ​ണ്. ന​മു​ക്കി​ട​യി​ൽ ര​ഹ​സ്യ​ങ്ങ​ളി​ല്ല. സം​ശ​യ​ങ്ങ​ളി​ല്ല. ക​രി​നി​ഴ​ലു​ക​ളി​ല്ല.''

""അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഒ​രു​ദി​വ​സം പ​റ​ഞ്ഞ​ത് എ​നി​ക്കി​പ്പോ​ഴാ​ണ് ഒ​രു ഭാ​ര്യ​യു​ണ്ടാ​യ​ത് എ​ന്ന്.'' മാ​ക്സി​മി​ന്‍റെ മു​ഖ​ത്ത് മ​ധു​ര​മാ​യ മ​ന്ദ​ഹാ​സം വി​രി​ഞ്ഞു.

""ഒ​ന്നു മ​ന​സി​ലാ​ക്കു​ക! ദൈ​വം ക​ഴി​ഞ്ഞാ​ൽ മാ​ക്സി​മാ​ണ് എ​ന്‍റെ നാ​ഥ​ൻ, എ​ന്‍റെ ആ​ശ്ര​യം, എ​ന്‍റെ അ​ഭി​മാ​നം, എ​ന്‍റെ ശ​ക്തി. ന​മ്മ​ൾ ഒ​ന്നാ​ണ്. ഇ​നി​മു​ത​ൽ ന​മ്മ​ൾ​ക്ക് ഞാ​ൻ.. ഞാ​ൻ ഇ​ല്ല. ന​മ്മ​ൾ.. ന​മ്മ​ൾ എ​ന്നേ ഉ​ള്ളൂ. ന​മ്മ​ളൊ​ന്നി​ച്ച് എ​ന്തി​നേ​യും നേ​രി​ടും. ഒ​രേ മ​ന​സോ​ടെ, ഒ​രേ വി​കാ​ര​ത്തോ​ടെ.''

ഇ​ത്ര​യും പ​റ​ഞ്ഞു​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മാ​ക്സിം ഹ​ർ​ഷ​പു​ള​കി​ത​നാ​യി എ​ന്നെ വ​ട്ടം​കെ​ട്ടി​പ്പി​ടി​ച്ച് അ​ധ​ര​ങ്ങ​ളി​ലും ക​വി​ളു​ക​ളി​ലും ആ​വേ​ശ​പൂ​ർ​വം തെ​രു​തെ​രെ ചും​ബി​ച്ചു. നി​മി​ഷ​ങ്ങ​ളോ​ളം ഞ​ങ്ങ​ൾ ഒ​റ്റ ശ​രീ​ര​മാ​യി നി​ന്നു.

പി​ടി​യി​ൽ​നി​ന്ന​ക​ന്ന​ശേ​ഷം ഉ​ത്സാ​ഹ​ഭ​രി​ത​യാ​യി ഞാ​ൻ പ​റ​ഞ്ഞു: ""മാ​ൻ​ഡെ​ർ​ലി​യു​ടെ ന​ട​ത്തി​പ്പി​ൽ ഞാ​നും പ​ങ്കാ​ളി​യാ​കും. എ​നി​ക്ക് എ​ല്ലാം അ​റി​യ​ണം, പ​ഠി​ക്ക​ണം, എ​ന്നെ പ​ഠി​പ്പി​ക്ക​ണം, വേ​ണ്ടി​വ​ന്നാ​ൽ തി​രു​ത്ത​ണം.''

""തി​രു​ത്തേ​ണ്ടി​വ​രി​ല്ല. നീ ​ബ​ഹു​മി​ടു​ക്കി​യാ​ണ്.'' മാ​ക്സിം ഹൃ​ദ്യ​മാ​യി ചി​രി​ച്ചു. എ​ന്നെ ഇ​ക്കി​ളി​കൂ​ട്ടി ചി​രി​പ്പി​ച്ചു.

""ഞാ​ൻ ഒ​രാ​ഗ്ര​ഹം പ​റ​യ​ട്ടെ? മാ​ൻ​ഡെ​ർ​ലി​യി​ൽ ഓ​ടി​ക്ക​ളി​ക്കാ​ൻ ന​മ്മ​ൾ​ക്കു കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​വ​ണം. അ​വ​രു​ടെ ക​ളി​യും ചി​രി​യും സ്നേ​ഹ​വും പി​ണ​ക്ക​വും​ക​ണ്ട് നി​ർ​വൃ​തി​യ​ട​യ​ണം. അ​വ​രെ​യും​കൊ​ണ്ട് ന​മു​ക്ക് അ​വി​ടെ​യെ​ല്ലാം ചു​റ്റി​ന​ട​ക്ക​ണം.''

ചി​രി​ച്ചു​കൊ​ണ്ട് മാ​ക്സിം പ​റ​ഞ്ഞു:

""ശ​രി, ചു​റ്റി​ന​ട​ക്കാം. ഇ​പ്പോ​ൾ ത​ൽ​ക്കാ​ലം നി​ന്നെ ചു​റ്റി​പ്പി​ടി​ക്ക​ട്ടെ. സ​മ​യം വ​ള​രെ​യാ​യി. ന​മു​ക്കു കി​ട​ക്കാം.''
(നോ​വ​ൽ അ​വ​സാ​നി​ച്ചു)

Latest News

Corehub Up