x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെബേക്ക നോവൽ അധ്യായം- 23

സി.എൽ. ജോസ്
Published: March 1, 2026 12:26 AM IST | Updated: March 1, 2026 12:26 AM IST

ആ​ത്മ​ഹ​ത്യ​ചെ​യ്യാ​ൻ പോ​കു​ന്ന​യാ​ൾ ഇ​ങ്ങ​നെ​യൊ​രു ക​ത്തെ​ഴു​തു​മോ? എ​ഴു​തു​മോ ഇ​ങ്ങ​നെ​യൊ​രു ക​ത്ത്?...

ഫ്രാ​ങ്ക് ചോ​ദി​ച്ചു: ""ഇ​പ്പോ​ൾ സു​ഖം തോ​ന്നു​ന്നു​ണ്ടോ മാ​ഡം?''  ഫ്രാ​ങ്ക് ചോ​ദി​ച്ചു: ""ഇ​പ്പോ​ൾ സു​ഖം തോ​ന്നു​ന്നു​ണ്ടോ മാ​ഡം?''  ""കു​ഴ​പ്പ​മി​ല്ല. ഫ്രാ​ങ്ക് അ​ങ്ങോ​ട്ടു പൊ​യ്ക്കോ​ളൂ. ഞാ​നി​വി​ടെ ഇ​രി​ക്കാം.'' ""മാ​ഡ​ത്തി​നെ ഞാ​ൻ മാ​ൻ​ഡെ​ർ​ലി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാം.'' ""വേ​ണ്ട, വേ​ണ്ട.''""മാ​ഡ​ത്തി​നെ വീ​ട്ടി​ലാ​ക്കാ​ൻ സാ​റ് നി​ർ​ബ​ന്ധ​മാ​യും പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ​രൂ!ഫ്രാ​ങ്ക് എ​ന്‍റെ കൈ​യി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ചു. 


""മാ​ഡ​ത്തി​നു ന​ട​ക്കാ​ൻ സു​ഖ​മു​ണ്ടോ, അ​തോ വ​ണ്ടി ഞാ​ൻ ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വ​ര​ണോ?'' ""വേ​ണ്ട, ഞാ​ൻ ന​ട​ന്നോ​ളാം. മാ​ക്സി​മി​നോ​ടൊ​പ്പം മ​ട​ങ്ങാ​മെ​ന്നാ​ണ് ഞാ​ൻ വി​ചാ​രി​ച്ച​ത്.'' ""സാ​റു വ​രാ​ൻ കു​റേ സ​മ​യ​മെ​ടു​ക്കും.'' ഞ​ങ്ങ​ൾ ഇ​റ​ങ്ങി. ഫ്രാ​ങ്ക് കാ​റി​ന്‍റെ ഡോ​ർ തു​റ​ന്നു. അ​തി​ൽ ക​യ​റാ​ൻ ഫ്രാ​ങ്ക് സ​ഹാ​യി​ച്ചു. വ​ണ്ടി ഓ​ടു​ക​യാ​ണ്.


""സാ​റു വ​രാ​ൻ കു​റേ സ​മ​യ​മെ​ടു​ക്കു​മെ​ന്നു പ​റ​യാ​ൻ എ​ന്താ കാ​ര​ണം? എ​ല്ലാം ചോ​ദി​ക്ക​ലും തെ​ളി​വെ​ടു​പ്പും ക​ഴി​ഞ്ഞി​ല്ലേ? ഇ​നി ആ​ർ​ക്കും ഒ​ന്നും പ​റ​യാ​നി​ല്ല​ല്ലോ?'' ""അ​ത​ല്ല മാ​ഡം. തെ​ളി​വെ​ടു​പ്പു ക​ഴി​ഞ്ഞു​വെ​ന്ന് ന​മു​ക്കു തോ​ന്നാം. ബോ​ട്ടു നി​ർ​മി​ച്ച ആ​ളു​ടെ മൊ​ഴി​യാ​ണ് ഇ​പ്പോ​ൾ പ്ര​ശ്നം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. അ​ത് കേ​സി​ന് മ​റ്റൊ​രു വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. തെ​ളി​വെ​ടു​ക്കു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മ​ർ​ഥ​നും ത​ന്ത്ര​ശാ​ലി​യു​മാ​ണ്. ഇ​നി കേ​സി​നെ അ​ദ്ദേ​ഹം മ​റ്റൊ​രു കോ​ണി​ലൂ​ടെ ക​ണ്ടെ​ന്നു​വ​രാം.'' 
""ഫ്രാ​ങ്ക് എ​ന്താ​ണീ പ​റ​യു​ന്ന​ത്? ഏ​തു കോ​ണി​ലൂ​ടെ?'' ""ബോ​ട്ടു നി​ർ​മി​ച്ച​വ​ൻ പ​റ​ഞ്ഞ​ത് മാ​ഡം കേ​ട്ടി​ല്ലേ? അ​തൊ​രു അ​പ​ക​ട​മ​ര​ണ​മാ​യി കാ​ണാ​ൻ അ​യാ​ൾ​ക്കു പ​റ്റി​ല്ലെ​ന്ന്.'' 


""ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പ്ര​ശ​സ്ത​വ്യ​ക്തി​ക​ൾ വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​ക​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞ സ​ത്യ​ങ്ങ​ൾ പോ​രേ? ഇ​ന്ന​ലെ വ​ന്ന ബോ​ട്ടു നി​ർ​മാ​താ​വി​നെ പി​ന്നെ എ​ന്തി​നു കേ​ൾ​ക്ക​ണം? ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ് ക​ണ്ടെ​ടു​ത്ത ബോ​ട്ടി​ന് അ​ടി​ഭാ​ഗ​ത്തു തു​ള​ക​ൾ ക​ണ്ടു​വ​ത്രേ. അ​വ​രി​നി എ​ന്താ തെ​ളി​യി​ക്കാ​ൻ പോ​കു​ന്ന​ത്?'' ""എ​നി​ക്ക​റി​യി​ല്ല.'' 
""ആ ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ക്സി​മി​നെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു ക​ശ​ക്കു​ക​യാ​ണ്. യു​ക്തി​ക്കു നി​ര​ക്കാ​ത്ത ചോ​ദ്യ​ങ്ങ​ൾ വ​രു​ന്പോ​ൾ സ​മ​ചി​ത്ത​ത​യോ​ടെ നേ​രി​ടേ​ണ്ട​തി​നു​പ​ക​രം പൊ​ട്ടി​ത്തെ​റി​ച്ചും ശു​ണ്ഠി​യെ​ടു​ത്തും എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​റ​യു​മോ ആ​വോ?'' ഫ്രാ​ങ്ക് അ​തി​നു മ​റു​പ​ടി​യൊ​ന്നും പ​റ​ഞ്ഞി​ല്ല. ""മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ അ​വി​ടെ ക​ണ്ടു. ഒ​പ്പം ആ ​മ​നു​ഷ്യ​നേ​യും.'' ""അ​താ​യ​ത് ജാ​ക്ക് ഫാ​വെ​ലി​നെ.'' 


""തെ​ളി​വെ​ടു​പ്പു ന​ട​ക്കു​ന്നി​ട​ത്ത് അ​വ​രു​ടെ ആ​വ​ശ്യം എ​ന്ത്? അ​വ​ർ എ​ന്തെ​ങ്കി​ലും വി​കൃ​തി ഒ​പ്പി​ക്കു​മോ? എ​നി​ക്ക​വ​രെ ഒ​ട്ടും വി​ശ്വാ​സ​മി​ല്ല.'' കാ​ർ ഇ​തി​ന​കം മാ​ൻ​ഡെ​ർ​ലി​യി​ലെ​ത്തി. എ​ന്നെ വീ​ട്ടി​ലി​റ​ക്കി​യി​ട്ടു പെ​ട്ടെ​ന്നു​ത​ന്നെ ഫ്രാ​ങ്ക് മാ​ക്സി​മി​ന്‍റെ അ​ടു​ത്തേ​ക്കു തി​രി​ച്ചു​പോ​യി. 


ഞാ​ൻ നേ​രേ മു​ക​ളി​ലെ എ​ന്‍റെ മു​റി​യി​ലേ​ക്കു പോ​യി. വി​ശ്ര​മി​ക്കാ​നാ​യി കി​ട​ക്ക​യി​ലേ​ക്കു ചാ​ഞ്ഞു. തെ​ളി​വെ​ടു​പ്പു രം​ഗ​ങ്ങ​ളും ഉ​ന്ന​ത അ​ധി​കാ​രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളും അ​വി​ട​ത്തെ മു​ഖ​ങ്ങ​ളും എ​ല്ലാം എ​ന്‍റെ ത​ല​യ്ക്കു​ള്ളി​ൽ വ​ട്ട​മി​ട്ടു പ​റ​ക്കു​ക​യാ​ണ്. ബോ​ട്ടു നി​ർ​മാ​താ​വ് ഇ​നി​യും എ​ന്തൊ​ക്കെ പ​റ​യും? മാ​ന​ഹാ​നി വ​രു​ത്തി​യ പ​ത്ര​റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ന​സി​ലു​ണ്ടാ​വും. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഗ​മ​ന​ങ്ങ​ൾ എ​ങ്ങോ​ട്ടാ​ണു പാ​ളു​ക എ​ന്ന​റി​യി​ല്ല. മി​സി​സ് ഡാ​ൻ​വേ​ഴ്സും ഫാ​വെ​ലും വ​ന്നി​രി​ക്കു​ന്ന​തു നി​ർ​ണാ​യ​ക​മാ​യ എ​ന്തെ​ങ്കി​ലും തെ​ളി​വു​കൊ​ടു​ക്കാ​നാ​ണോ? മാ​ക്സിം അ​ന്നു പാ​തി​രാ​ത്രി കൃ​ത്യം​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്ന​ത് ആ​രു​ടെ​യെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രി​ക്കു​മോ? റെ​ബേ​ക്ക തി​രി​ച്ചു​വ​രാ​ത്ത​തി​നാ​ൽ വി​ഷ​മി​ച്ച് ഉ​റ​ങ്ങാ​തെ കാ​ത്തി​രി​ക്കു​ന്ന മി​സി​സ് ഡാ​ൻ​വേ​ഴ്സ് അ​ന്ന് ഇ​രു​ട്ട​ത്തു മ​ട​ങ്ങു​ന്ന മാ​ക്സി​മി​നെ ക​ണ്ടി​രി​ക്കു​മോ? 


ആ ​സം​ശ​യം ഉ​ന്ന​യി​ക്കാ​നാ​ണോ അ​വ​ർ അ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്? ആ ​സ്ത്രീ മാ​ക്സി​മി​നെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ച്ച​പ്പോ​ൾ ഉ​റ​ക്ക​ച്ച​ട​വോ​ടെ വാ​തി​ൽ തു​റ​ന്ന​ത് വെ​റും അ​ഭി​ന​യ​മാ​യി​രു​ന്നെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​മോ? എ​ല്ലാ തെ​ളി​വു​ക​ളും എ​തി​രാ​യാ​ൽ മാ​ക്സി​മി​ന് മ​ട​ങ്ങാ​ൻ സാ​ധി​ക്കി​ല്ല. അ​ധി​കാ​രി സ​മ്മ​തി​ക്കി​ല്ല. റി​മാ​ൻ​ഡ് ചെ​യ്യും. അ​ങ്ങ​നെ എ​ത്ര​നാ​ൾ? കേ​സ് നീ​ണ്ടു​പോ​കും. മാ​ക്സിം കൂ​ടെ​യി​ല്ലാ​തെ മാ​ൻ​ഡെ​ർ​ലി​യി​ൽ ഒ​റ്റ​പ്പെ​ട്ട് എ​ങ്ങ​നെ ഞാ​ൻ ക​ഴി​യും? അ​ന്ന് ഒ​രു ഡി​ന്ന​ർ പാ​ർ​ട്ടി​ക്കു ര​ണ്ടു​ദി​വ​സം മാ​ക്സിം ല​ണ്ട​നി​ൽ പോ​യ​പ്പോ​ൾ ഞാ​ന​നു​ഭ​വി​ച്ച മ​ടു​പ്പി​ക്കു​ന്ന ഏ​കാ​ന്ത​ത! 


നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മാ​ക്സി​മി​നെ ശി​ക്ഷി​ച്ചാ​ൽ ജ​യി​ലി​ൽ പോ​യി സ​ന്ദ​ർ​ശി​ക്കേ​ണ്ടി​വ​രും. ഹോ! ​എ​ന്‍റെ ചി​ന്ത​ക​ൾ കാ​ടു​ക​യ​റു​ന്നു. കാ​ട്ടു​തീ​പോ​ലെ അ​തു പ​ട​രു​ന്നു. ദൈ​വ​മേ! ഇ​ത്ത​രം ചി​ന്ത​ക​ൾ എ​ന്‍റെ മ​ന​സി​ൽ​നി​ന്നു മാ​റ്റ​ണ​മേ! മ​റ്റു ന​ല്ല ചി​ന്ത​ക​ളി​ലേ​ക്ക് എ​ന്നെ തി​രി​ച്ചു​വി​ട​ണേ! അ​ങ്ങ​നെ അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഞാ​ൻ ഉ​റ​ക്ക​ത്തി​ലേ​ക്കു വ​ഴു​തി​വീ​ണു. കു​റേ ക​ഴി​ഞ്ഞ് ഒ​രു ഇ​ടി​വെ​ട്ടി​ന്‍റെ സ്വ​രം​കേ​ട്ടാ​ണ് ഉ​ണ​ർ​ന്ന​ത്. അ​ന്ത​രീ​ക്ഷം ഇ​രു​ണ്ടി​രി​ക്കു​ന്നു. നേ​രി​യ ചാ​റ്റ​ൽ​മ​ഴ. ന​ല്ല മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത കാ​ണു​ന്നി​ല്ല. സ​മ​യം അ​ഞ്ചാ​യി എ​ന്നു ക്ലോ​ക്ക് പ​റ​ഞ്ഞു. ആ​രെ​യും കാ​ണു​ന്നി​ല്ല. ഞാ​ൻ താ​ഴേ​ക്കി​റ​ങ്ങി ടെ​റ​സി​ൽ നി​ന്നു. മു​ക​ളി​ലെ മു​റി​ക​ളു​ടെ ജ​നാ​ല​ക​ൾ വേ​ല​ക്കാ​ർ അ​ട​യ്ക്കു​ന്ന ശ​ബ്ദം കേ​ൾ​ക്കാം. റോ​ബ​ർ​ട്ട് വ​ന്നു സ്വീ​ക​ര​ണ​മു​റി​യു​ടെ ജ​നാ​ല അ​ട​ച്ചു. 


""റോ​ബ​ർ​ട്ട്! അ​വ​രെ​ത്തി​യി​ല്ല അ​ല്ലേ?'' ""ഇ​ല്ല മാ​ഡം. മാ​ഡം അ​വ​രോ​ടൊ​പ്പ​മു​ണ്ടെ​ന്നാ ഞാ​ൻ ക​രു​തി​യ​ത്.'' ""കു​റേ ക​ഴി​ഞ്ഞ​പ്പോ​ൾ ഞാ​ൻ തി​രി​ച്ചു​പോ​ന്നു.'' ""മാ​ഡ​ത്തി​നു ചാ​യ?'' ""വേ​ണ്ട, അ​വ​ർ വ​ര​ട്ടെ.'' ഞാ​ൻ ലൈ​ബ്ര​റി​യി​ലേ​ക്കു പോ​യി അ​വി​ടെ ഇ​രു​ന്നു. അ​ഞ്ച​ര മ​ണി​യാ​യ​പ്പോ​ൾ റോ​ബ​ർ​ട്ട് വ​ന്ന് അ​റി​യി​ച്ചു: ""കാ​റു വ​ന്നി​ട്ടു​ണ്ട് മാ​ഡം.''""ഏ​തു കാ​റ്?!''""മാ​ക്സിം സാ​റി​ന്‍റെ.'' ""മാ​ക്സിം ത​നി​ച്ചാ​ണോ കാ​റോ​ടി​ച്ചു വ​ന്ന​ത്?''""അ​തേ മാ​ഡം.'' 


റോ​ബ​ർ​ട്ട് പോ​യി. അ​തി​യാ​യ ഉ​ത്ക​ണ്ഠ​യോ​ടെ എ​ഴു​നേ​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​റ്റു​ന്നി​ല്ല. ടെ​ൻ​ഷ​ൻ​കൊ​ണ്ട് ഒ​രു ത​ള​ർ​ച്ച​പോ​ലെ. സോ​ഫ​യി​ൽ മു​റു​കെ​പ്പി​ടി​ച്ച് ഞാ​ൻ എ​ഴു​നേ​റ്റു​നി​ന്നു. എ​ന്‍റെ തൊ​ണ്ട​വ​ര​ണ്ടു. ഒ​രു മി​നി​റ്റു ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മാ​ക്സിം മു​റി​യി​ലേ​ക്കു ക​യ​റി​വ​ന്നു. മു​ഖം വ​ല്ലാ​തെ ക്ഷീ​ണി​ച്ച​പോ​ലെ​യും പ്രാ​യ​മാ​യ​തു​പോ​ലെ​യും തോ​ന്നി. ""എ​ല്ലാം ക​ഴി​ഞ്ഞു.'' -മാ​ക്സിം പ​റ​ഞ്ഞ വാ​ക്കു​ക​ൾ. 


ഒ​ന്നും മ​ന​സി​ലാ​യി​ല്ല. അ​പ്പോ​ഴും എ​നി​ക്കു ശ​രി​ക്കു നി​ൽ​ക്കാ​നോ എ​ന്തെ​ങ്കി​ലും പ​റ​യാ​നോ പ​റ്റു​ന്നി​ല്ല. ""ആ​ത്മ​ഹ​ത്യ! മ​രി​ച്ച ആ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ എ​ന്താ​യി​രു​ന്നു എ​ന്ന​തി​ന് കൃ​ത്യ​മാ​യ തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ അ​ത് ആ​ത്മ​ഹ​ത്യ​യാ​യി മാ​റി.'' നീ​ണ്ടൊ​രു നെ​ടു​വീ​ർ​പ്പി​ട്ടു​കൊ​ണ്ടു ഞാ​ൻ ഉ​ച്ച​രി​ച്ചു: ""ആ​ത്മ​ഹ​ത്യ!.... അ​തി​ന്‍റെ പ്രേ​ര​ണ എ​ന്താ​യി​രു​ന്നു, കാ​ര​ണ​മെ​ന്താ​യി​രു​ന്നു?'' ""ദൈ​വ​ത്തി​ന​റി​യാം. പ്ര​ത്യേ​ക​മാ​യ ഒ​രു പ്രേ​ര​ണ​യോ കാ​ര​ണ​മോ ആ​വ​ശ്യ​മു​ള്ള​താ​യി അ​വ​ർ​ക്കു തോ​ന്നി​യി​ല്ല.'' 


""ഉ​രു​കു​ന്ന മ​ന​സു​മാ​യി​ട്ടാ​ണ് ഞാ​നി​വി​ടെ ഇ​രു​ന്ന​ത്.'' ""ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ഹോ​റി​ഡ്ജ് അ​വ​സാ​ന​മാ​യി എ​ന്നോ​ടു ചോ​ദി​ച്ചു, റെ​ബേ​ക്ക​യ്ക്ക് എ​ന്തെ​ങ്കി​ലും സാ​ന്പ​ത്തി​ക​പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നോ എ​ന്ന്. ഞാ​നെ​ന്തു​പ​റ​യാ​ൻ!''ഇ​ടി​വെ​ട്ടും ക​ന​ത്ത​മ​ഴ​യും ഒ​പ്പം​തു​ട​ങ്ങി. മാ​ക്സിം ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്കു നോ​ക്കി. ""ന​ല്ല മ​ഴ.. ഭൂ​മി​ക്കും എ​ന്‍റെ മ​ന​സി​നും ഇ​പ്പോ​ൾ ന​ല്ല ത​ണു​പ്പ്.'' ""പ​റ​യൂ! പി​ന്നെ എ​ന്തൊ​ക്കെ​യാ​ണ് സം​ഭ​വി​ച്ച​ത്? മാ​ക്സിം ഇ​ത്ര​യും സ​മ​യം​വൈ​കാ​ൻ എ​ന്താ കാ​ര​ണം?'' 


""അ​ദ്ദേ​ഹ​ത്തി​നു ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചി​ട്ടു മ​തി​യാ​വു​ന്നി​ല്ല. ബോ​ട്ട്, അ​തി​ന്‍റെ ഉ​റ​പ്പ്, കാ​ബി​ൻ, ഷ​ട്ട​ർ, അ​തു താ​നേ അ​ട​ഞ്ഞ​താ​ണോ അ​തോ ആ​രെ​ങ്കി​ലും അ​ട​ച്ച​താ​യി തോ​ന്നി​യോ, മ​റ്റാ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ഒ​രു പെ​ണ്ണി​ന് ഇ​ത് ഒ​റ്റ​യ്ക്കു ചെ​യ്യാ​നാ​വു​മോ, ബോ​ട്ടി​ന​ടി​യി​ൽ ക​ണ്ട തു​ള​ക​ൾ... ഇ​ങ്ങ​നെ നു​ള്ളി​ക്കീ​റി​യും തി​രി​ച്ചും മ​റി​ച്ചു​മു​ള്ള നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ. സ​മ​നി​ല ന​ഷ്ട​പ്പെ​ട്ട് ഞാ​ൻ ക​യ​ർ​ത്ത് എ​ന്തെ​ങ്കി​ലും പ​റ​യു​മോ എ​ന്നാ​യി​രു​ന്നു ഭ​യം. ഹാ​ളി​ന​ക​ത്തി​രി​ക്കു​ന്ന നി​ന്‍റെ ത​ല ക​റ​ങ്ങു​ന്ന​താ​യി ക​ണ്ട നി​മി​ഷ​ത്തി​ൽ "ആ​രെ​ങ്കി​ലും സ​ഹാ​യി​ക്ക​ണേ' എ​ന്ന് ഞാ​ൻ വി​ളി​ച്ചു​പ​റ​ഞ്ഞ ആ ​നി​മി​ഷ​ത്തി​ൽ എ​ന്‍റെ മ​ന​സി​നു​ള്ളി​ൽ ഒ​രു മി​ന്ന​ലു​ണ്ടാ​യി. അ​തൊ​രു വെ​ളി​പാ​ടു​പോ​ലെ​യാ​യി​രു​ന്നു. അ​വി​ട​ന്ന​ങ്ങോ​ട്ടു പി​ന്നെ സ​ക​ല ചോ​ദ്യ​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യും പ​ത​റാ​തെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തു​നോ​ക്കി​ത്ത​ന്നെ മ​റു​പ​ടി പ​റ​ഞ്ഞു.'' 


""ദൈ​വ​മേ! എ​ന്‍റെ പ്രാ​ർ​ഥ​ന ഫ​ലി​ച്ചു.'' മാ​ക്സിം ന​ന്നാ​യൊ​ന്നു പു​ഞ്ചി​രി​ച്ച് എ​ന്‍റെ പു​റ​ത്തു​ത​ട്ടി​യി​ട്ട് ജ​നാ​ല​യ്ക്ക​ടു​ത്തു​ള്ള ക​സേ​ര​യി​ൽ വ​ന്നി​രു​ന്നു. അ​പ്പോ​ഴേ​ക്കും ഫ്രി​ത്തും റോ​ബ​ർ​ട്ടും ഞ​ങ്ങ​ൾ​ക്കാ​യി ചാ​യ​യും ചി​ല വി​ഭ​വ​ങ്ങ​ളും കൊ​ണ്ടു​വ​ന്നു. അ​വ​ർ തി​രി​ച്ചു​പോ​യി. ""ഫ്രാ​ങ്ക് എ​വി​ടെ?'' ""പ​ള്ളി​യി​ലേ​ക്കു വി​കാ​രി​യെ കാ​ണാ​ൻ പോ​യി​രി​ക്കു​ക​യാ​ണ്. ഞാ​നും​കൂ​ടി പോ​കേ​ണ്ട​താ​ണ്. പ​ക്ഷേ കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ എ​ന്‍റെ ഈ ​ക​ണ്മ​ണി എ​ന്നെ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം.'' ചി​രി​ച്ചു​കൊ​ണ്ട് എ​ന്‍റെ ക​വി​ളി​ൽ ത​ട്ടി. 
""എ​ന്തി​നാ വി​കാ​രി?'' ""ഇ​ന്നു വൈ​കു​ന്നേ​രം​ത​ന്നെ പ​ള്ളി​യി​ൽ ചി​ല​തെ​ല്ലാം ചെ​യ്യാ​നു​ണ്ട്. റെ​ബേ​ക്ക​യെ മോ​ർ​ച്ച​റി​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ര​ണം. ക​ല്ല​റ​യി​ൽ അ​ട​ക്കം​ചെ​യ്യ​ണം. ഇ​ന്ന് ആ​റ​ര​യ്ക്ക്. ഇ​തു ഞാ​നും ഫ്രാ​ങ്കും കേ​ണ​ൽ ജൂ​ലി​യ​നും വി​കാ​രി​യും മാ​ത്ര​മേ അ​റി​യൂ. ഇ​ത് ഇ​ന്ന​ലെ തീ​രു​മാ​നി​ച്ച​താ​ണ്. കേ​സി​ന്‍റെ വി​ധി​യു​മാ​യി ഇ​തി​നു ബ​ന്ധ​മി​ല്ല. എ​നി​ക്ക് ഉ​ട​നെ പോ​ക​ണം. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു തി​രി​ച്ചു​വ​രും.'' മാ​ക്സിം കാ​റു​മെ​ടു​ത്ത് പോ​യി. ഇ​ടി​വെ​ട്ടും മ​ഴ​യും കു​റേ​നേ​രം തു​ട​ർ​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ടു​പോ​യി. കു​ളി​ർ​കാ​റ്റ് ത​ണു​പ്പി​നെ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു. 


ഫ്രി​ത്ത് അ​ടു​ത്തു​വ​ന്നി​ട്ടു പ​റ​ഞ്ഞു: ""മാ​ഡം!''""എ​ന്താ ഫ്രി​ത്ത്?''""സാ​റു വ​രാ​ൻ വൈ​കു​മോ?'' ""ഇ​ല്ല, അ​ധി​കം വൈ​കി​ല്ല.'' ""ഒ​രു മ​നു​ഷ്യ​ൻ സാ​റി​നെ കാ​ണ​ണ​മെ​ന്നു​പ​റ​ഞ്ഞ് അ​വി​ടെ നി​ൽ​പ്പു​ണ്ട്. എ​ന്താ അ​യാ​ളോ​ടു പ​റ​യേ​ണ്ട​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. സാ​റി​നെ കാ​ണ​ണ​മെ​ന്ന് അ​യാ​ൾ​ക്കു വ​ല്ലാ​ത്ത നി​ർ​ബ​ന്ധം.'' ""ആ​രാ​ണ്? ഫ്രി​ത്ത് ആ​ളെ അ​റി​യു​മോ?''മ​ങ്ങി​യ മു​ഖ​ത്തോ​ടെ പ​റ​ഞ്ഞു: ""അ​റി​യും. മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ കാ​ണാ​ൻ ഇ​ട​യ്ക്കി​ടെ വ​രാ​റു​ള്ള​യാ​ളാ​ണ്. പേ​ര് ഫാ​വെ​ൽ.'' 


""ഞാ​ൻ അ​യാ​ളോ​ടു സം​സാ​രി​ക്കാം. അ​താ​ണ് ന​ല്ല​ത്. വ​രാ​ൻ പ​റ​യൂ.'' എ​നി​ക്കു പ​രി​ഭ്ര​മ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. മാ​ക്സിം വ​രു​ന്ന​തി​നു​മു​ന്പ് സം​സാ​രി​ച്ച് ആ​ളെ ഒ​ഴി​വാ​ക്കാം എ​ന്നാ​യി​രു​ന്നു എ​ന്‍റെ പ്ലാ​ൻ. അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​മ​നു​ഷ്യ​ൻ എ​ന്‍റെ മു​റി​യി​ലേ​ക്കു ക​യ​റി​വ​ന്നു. മു​ന്പു ഞാ​ൻ ക​ണ്ട​തി​ൽ​നി​ന്ന് വ​ലി​യ മാ​റ്റ​മൊ​ന്നു​മി​ല്ല. പ​രു​ക്ക​നാ​യ മു​ഖം. മ​യ​മി​ല്ലാ​ത്ത നോ​ട്ടം. ക​ണ്ണു​ക​ൾ ചോ​ര​ച്ചി​രി​ക്കു​ന്നു. മ​ദ്യ​പി​ച്ച ല​ക്ഷ​ണ​മു​ണ്ട്. 
""മാ​ക്സിം ഇ​വി​ടെ​യി​ല്ല. എ​പ്പോ​ൾ വ​രു​മെ​ന്ന് തീ​ർ​ച്ച​യി​ല്ല. നാ​ളെ രാ​വി​ലെ ക​ണ്ടു സം​സാ​രി​ക്കാ​നാ​യി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. അ​താ​യി​രി​ക്കും ന​ല്ല​ത്.'' ""എ​ത്ര വൈ​കി​യാ​ലും പ്ര​ശ്ന​മി​ല്ല. ഞാ​ൻ കാ​ത്തു​നി​ൽ​ക്കാം. പോ​രു​ന്ന വ​ഴി ഞാ​ൻ ഡൈ​നിം​ഗ് റൂ​മി​ൽ നോ​ക്കി. അ​വി​ടെ മാ​ക്സി​മി​നും ഡി​ന്ന​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.'' ""ആ ​പ്ലാ​ൻ മാ​റ്റി. മാ​ക്സിം വ​രാ​ൻ സാ​ധ്യ​ത​യി​ല്ല.'' ""എ​ന്താ അ​യാ​ൾ ഓ​ടി​പ്പോ​യോ?'' 


എ​ന്നി​ട്ട് ഫാ​വെ​ലി​ന്‍റെ ഒ​രു ചി​രി. അ​തെ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​യാ​ൾ തു​ട​ർ​ന്നു:""ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ങ്ങ​നെ ഓ​ടി​പ്പോ​കു​ന്ന​താ​ണ് ബു​ദ്ധി.'' ""നി​ങ്ങ​ൾ എ​ന്താ​ണു പ​റ​യു​ന്ന​തെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​കു​ന്നി​ല്ല.'' ""മ​ന​സി​ലാ​കു​ന്നി​ല്ലേ? അ​തി​രി​ക്ക​ട്ടെ. മാ​ഡ​ത്തി​ന്‍റെ ത​ല​ചു​റ്റ​ൽ മാ​റി​യോ? വി​ചാ​ര​ണ​യു​ടെ സ​മ​യ​ത്തു​ണ്ടാ​യ ത​ല​ചു​റ്റ്. ഞാ​ൻ ഓ​ടി​വ​ന്നു സ​ഹാ​യി​ക്കു​മാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും നി​ങ്ങ​ളു​ടെ സ​ഹാ​യ​ഭ​ട​ൻ ഓ​ടി​യെ​ത്തി നി​ങ്ങ​ളെ താ​ങ്ങി​പ്പി​ടി​ച്ചു​കൊ​ണ്ടു കാ​റി​ൽ ക​യ​റ്റി പോ​കു​ന്ന​തു​ക​ണ്ടു. അ​തി​ന്‍റെ സു​ഖം അ​യാ​ൾ​ക്കു കി​ട്ടി.'' 


""നി​ങ്ങ​ൾ​ക്കു മാ​ക്സി​മി​നെ കാ​ണേ​ണ്ട ആ​വ​ശ്യ​മെ​ന്താ​ണ്?'' എ​ന്‍റെ മേ​ശ​യ്ക്ക​രി​കെ വ​ന്നി​ട്ട്: ""ക്ഷ​മി​ക്ക​ണം, ഞാ​നൊ​രു സി​ഗ​ര​റ്റു വ​ലി​ക്കു​ന്നു​ണ്ട്.'' അ​തി​നാ​യി ലൈ​റ്റ​ർ ക​ത്തി​ച്ചു. അ​തി​ന്‍റെ​കൂ​ടി പ്ര​കാ​ശ​ത്തി​ൽ എ​ന്നെ നോ​ക്കി​യി​ട്ടു പ​റ​ഞ്ഞു: ""ഞാ​ൻ മു​ന്പു ക​ണ്ട​തി​നേ​ക്കാ​ൾ മാ​ഡം കു​റ​ച്ചു​കൂ​ടി വ​ള​ർ​ന്നി​ട്ടു​ണ്ട്.'' വാ​യി​ൽ നി​റ​ഞ്ഞ പു​ക അ​യാ​ൾ പു​റ​ത്തേ​ക്കു ത​ള്ളി. ""ആ ​കി​ഴ​വ​ൻ ഫ്രി​ത്തി​നോ​ടു പ​റ​ഞ്ഞ് മാ​ഡം എ​നി​ക്ക​ല്പം വി​സ്കി​യും സോ​ഡ​യും ത​രാ​മോ?'' 


ഞാ​ൻ മ​റു​പ​ടി​യൊ​ന്നും പ​റ​യാ​തെ ബെ​ല്ല​ടി​ച്ചു. ഫാ​വെ​ൽ സോ​ഫ​യു​ടെ ത​ല​യ്ക്ക​ൽ ഇ​രു​ന്നു കാ​ലാ​ട്ടി​ക്കൊ​ണ്ടി​രു​ന്നു. റോ​ബ​ർ​ട്ട് വ​ന്ന​പ്പോ​ൾ ഞാ​ൻ നി​ർ​ദേ​ശം കൊ​ടു​ത്ത​ത​നു​സ​രി​ച്ചു വി​സ്കി​യും സോ​ഡ​യും കൊ​ണ്ടു​വ​ന്നു. റോ​ബ​ർ​ട്ട് തി​രി​ച്ചു​പോ​യി. മ​ദ്യം മോ​ന്തി​മോ​ന്തി​ക്കു​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഫാ​വെ​ൽ എ​ന്നെ കൂ​ടെ​ക്കൂ​ടെ നോ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടു ചി​രി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു: ""ഡി​ന്ന​റി​നു മാ​ക്സിം വ​രു​ന്നി​ല്ലെ​ങ്കി​ൽ ആ ​സീ​റ്റി​ൽ മാ​ഡ​ത്തി​നോ​ടൊ​പ്പം ഞാ​നി​രി​ക്കാം. എ​ന്തു പ​റ​യു​ന്നു?'' വീ​ണ്ടും ഒ​രു ചി​രി. 


ഞാ​ൻ അ​യാ​ളെ രൂ​ക്ഷ​മാ​യി ഒ​ന്നു നോ​ക്കി​യി​ട്ടു പ​റ​ഞ്ഞു: ""മി​സ്റ്റ​ർ ഫാ​വെ​ൽ! ഞാ​ൻ മ​ര്യാ​ദ​വി​ട്ടു സം​സാ​രി​ക്കാ​ൻ ഇ​ട​വ​രു​ത്ത​രു​ത്. ഞാ​ൻ ന​ന്നേ ക്ഷീ​ണി​ത​യാ​ണ്. അ​വ​ശ​യാ​യി​ട്ടാ​ണു ഹാ​ളി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത്. മാ​ക്സി​മി​നോ​ട് എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്ന് എ​ന്നോ​ടു പ​റ​യാ​ൻ പ​റ്റി​ല്ലെ​ങ്കി​ൽ, നാ​ളെ രാ​വി​ലെ ഓ​ഫീ​സി​ൽ പൊ​യ്ക്കോ​ളൂ.'' 
മ​ദ്യ​ഗ്ലാ​സ് പി​ടി​ച്ചു മു​ന്നോ​ട്ടു വ​ന്നി​ട്ട്: ""അ​യ്യോ, അ​യ്യോ പോ​വ​ല്ലേ. ഞാ​നും മാ​ന​സി​ക​മാ​യി ക്ഷീ​ണി​ച്ചാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ഞാ​ൻ നി​രു​പ​ദ്ര​വ​കാ​രി​യാ​യ ഒ​രു പാ​വ​മാ​ണ്. ഒ​രു​പ​ക്ഷേ മാ​ക്സിം എ​ന്നെ​പ്പ​റ്റി മോ​ശ​മാ​യ ക​ഥ​ക​ൾ പ​ല​തും പ​റ​ഞ്ഞു​ത​ന്നി​ട്ടു​ണ്ടാ​വും- ഞാ​ൻ പു​ലി​യാ​ണ്, ചോ​ര​കു​ടി​ക്കു​ന്ന ചെ​ന്നാ​യ​യാ​ണ് എ​ന്നൊ​ക്കെ.'' ഞാ​ൻ മി​ണ്ടാ​തെ കേ​ട്ടു​നി​ന്നു. മ​റു​പ​ടി​യൊ​ന്നും പ​റ​ഞ്ഞി​ല്ല. 


""സ​ത്യം പ​റ​ഞ്ഞാ​ൽ മാ​ഡം വ​ള​രെ മാ​ന്യ​ത​യോ​ടെ എ​ന്നോ​ടു പെ​രു​മാ​റി. എ​ളി​മ​യോ​ടെ സം​സാ​രി​ച്ചു. അ​തി​നു ഞാ​ൻ ന​ന്ദി പ​റ​യു​ന്നു.'' കാ​ലി​യാ​യ ഗ്ലാ​സ് അ​യാ​ൾ മേ​ശ​പ്പു​റ​ത്തു​വ​ച്ചു. ""എ​ന്താ​യാ​ലും ഇ​ന്ന​ത്തെ വി​ധി എ​നി​ക്കൊ​രു ഷോ​ക്കാ​യി. ച​ങ്കി​ൽ​ക്കു​ത്തി​യ​പോ​ലു​ള്ള ഷോ​ക്ക്. റെ​ബേ​ക്ക എ​ന്‍റെ ക​സി​നാ​യി​രു​ന്നു. എ​നി​ക്ക​വ​ളെ എ​ന്തെ​ന്നി​ല്ലാ​ത്ത ഇ​ഷ്ട​മാ​യി​രു​ന്നു. ഞ​ങ്ങ​ൾ ഒ​ന്നി​ച്ചാ​ണ് വ​ള​ർ​ന്ന​ത്. ഉ​റ്റ ച​ങ്ങാ​തി​മാ​രാ​യി​രു​ന്നു. ഞ​ങ്ങ​ൾ​ക്ക് ഒ​രേ മ​ന​സാ​യി​രു​ന്നു. എ​നി​ക്ക​വ​ളെ ലോ​ക​ത്തി​ൽ മ​റ്റാ​രേ​ക്കാ​ളും ഇ​ഷ്ട​മാ​യി​രു​ന്നു. അ​തു​പോ​ലെ​ത​ന്നെ അ​വ​ൾ​ക്ക് എ​ന്നോ​ടും. എ​ല്ലാം പോ​യി. വ​ല്ലാ​ത്ത ഷോ​ക്കാ​യി.'' 


""ശ​രി. നി​ങ്ങ​ളു​ടെ വി​ഷ​മ​ത്തി​ൽ ഞാ​നും ഖേ​ദി​ക്കു​ന്നു.'' ""എ​ന്നി​ട്ട് ഈ ​കാ​ര്യ​ത്തി​ൽ മാ​ക്സിം എ​ന്തു​ചെ​യ്യാ​ൻ പോ​കു​ന്നു? അ​തു​കൂ​ടി അ​റി​യാ​നാ​ണ് ഞാ​ൻ വ​ന്ന​ത്. ഇ​ന്ന​ത്തെ വൃ​ത്തി​കെ​ട്ട ആ ​വി​ചാ​ര​ണ​യും വി​ധി​യും ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​നി സ​മാ​ധാ​ന​മാ​യി ഇ​രി​ക്കാ​മെ​ന്നാ​ണോ മാ​ക്സിം ക​രു​തി​യ​ത്?'' 
അ​യാ​ളു​ടെ മു​ഖ​ത്തെ പു​ഞ്ചി​രി​യെ​ല്ലാം മാ​ഞ്ഞു. ഭാ​വം മാ​റി. മു​ഖം രൂ​ക്ഷ​മാ​യി. സം​സാ​രം ഉ​ച്ച​ത്തി​ലാ​യി. ""എ​ന്‍റെ റെ​ബേ​ക്ക​യ്ക്കു നീ​തി​ല​ഭി​ച്ചോ എ​ന്നെ​നി​ക്ക​റി​യ​ണം. പ​ര​മ​പു​ച്ഛ​ത്തോ​ടെ അ​യാ​ൾ തു​ട​ർ​ന്നു: ആ​ത്മ​ഹ​ത്യ!! ആ ​കി​ഴ​വ​ൻ അ​ധി​കാ​രി​യും ജൂ​റി അം​ഗ​ങ്ങ​ളും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു- ആ​ത്മ​ഹ​ത്യ!'' എ​ന്‍റെ മു​ന്നി​ലേ​ക്ക് അ​ല്പം കു​നി​ഞ്ഞി​ട്ട്: ""എ​നി​ക്കും നി​ങ്ങ​ൾ​ക്കും അ​റി​യാം. ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്ന്, അ​റി​യി​ല്ലേ?'' 


ഈ ​നി​മി​ഷ​ത്തി​ൽ വാ​തി​ൽ​തു​റ​ന്ന് മാ​ക്സിം ക​ട​ന്നു​വ​ന്നു. ഒ​പ്പം ഫ്രാ​ങ്കും. മാ​ക്സിം വാ​തി​ൽ​ക്ക​ൽ നി​ശ്ച​ലം നി​ന്നു. ക്ഷു​ഭി​ത​നാ​യി ചോ​ദി​ച്ചു: ""നി​ന​ക്കെ​ന്താ ഇ​വി​ടെ കാ​ര്യം? എ​ന്തി​നു വ​ന്നു?'' ഫാ​വെ​ൽ ഒ​രു​നി​മി​ഷം നി​ശ​ബ്ദ​നാ​യി നി​ന്നി​ട്ട് ഒ​ന്നു ചി​രി​ച്ചു. ""മാ​ക്സിം, പ​ഴ​യ ച​ങ്ങാ​തി! ഞാ​ൻ വ​ന്ന​ത് ഇ​ന്ന​ത്തെ വി​ധി​യി​ൽ നി​ന്നെ അ​നു​മോ​ദി​ക്കാ​നാ​ണ്.'' ""ഇ​വി​ടെ​നി​ന്നു നീ ​ഉ​ട​നെ ഇ​റ​ങ്ങി​പ്പോ​ക​ണം. ഇ​ല്ലെ​ങ്കി​ൽ ഞാ​നും ഫ്രാ​ങ്കും​കൂ​ടി നി​ന്നെ ത​ള്ളി​പ്പു​റ​ത്താ​ക്കും.'' 
""ഒ​രു നി​മി​ഷം ക്ഷ​മി​ക്ക്! ക്ഷ​മി​ക്ക് ഒ​രു നി​മി​ഷം.'' അ​യാ​ൾ വീ​ണ്ടു​മൊ​രു സി​ഗ​ര​റ്റ് എ​ടു​ത്തു ക​ത്തി​ച്ചു. എ​ന്നി​ട്ട് സോ​ഫ​യു​ടെ കൈ​യി​ൽ ഇ​രു​ന്നു. ""ഞാ​നി​നി പ​റ​യാ​ൻ പോ​കു​ന്ന​ത് ഫ്രി​ത്ത് കേ​ൾ​ക്കേ​ണ്ട എ​ന്നു​ണ്ടെ​ങ്കി​ൽ ആ ​വാ​തി​ല​ട​യ്ക്കൂ.'' മാ​ക്സിം അ​ന​ങ്ങി​യി​ല്ല. എ​ങ്കി​ലും ഫ്രാ​ങ്ക് ചെ​ന്നു വാ​തി​ല​ട​ച്ചു. 


""മാ​ക്സിം! ശ്ര​ദ്ധി​ച്ചു​കേ​ൾ​ക്കൂ. ഈ ​പ്ര​ശ്ന​ത്തി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ച്ച​തി​ലും ഭം​ഗി​യാ​യി നി​ങ്ങ​ൾ ത​ല​യൂ​രി​പ്പോ​ന്നു. ഞാ​ൻ കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്നു, തു​ട​ക്കം​മു​ത​ൽ ഒ​ടു​ക്കം​വ​രെ. വി​ചാ​ര​ണ​യു​ടെ സ​മ​യ​ത്തു വ​ള​രെ കൃ​ത്യ​മാ​യി നി​ങ്ങ​ളു​ടെ ഭാ​ര്യ​യ്ക്ക് പെ​ട്ടെ​ന്നു ത​ല​ചു​റ്റു​ണ്ടാ​യ​തും, വേ​ഗം ര​ക്ഷി​ക്ക​ണേ എ​ന്ന് ഉ​ത്ക​ണ്ഠ​യോ​ടെ വി​ളി​ച്ചു​പ​റ​ഞ്ഞ​തും ഒ​രു​പ​ക്ഷേ സ്വാ​ഭാ​വി​ക​മാ​യി​രി​ക്കാം. ജൂ​റി​യു​ടെ സി​ന്പ​തി നേ​ടാ​നും തീ​രു​മാ​നം അ​നു​കൂ​ല​മാ​ക്കാ​നും ന​ട​ത്തി​യ ഒ​രു ഒ​ത്തു​ക​ളി​യാ​യി​ട്ട് എ​നി​ക്കു തോ​ന്നി. തോ​ന്നി​ക്കൂ​ടേ?'' 
ഇ​തു കേ​ട്ട​യു​ട​നെ ക്ഷു​ഭി​ത​നാ​യി ഫാ​വെ​ലി​നെ അ​ടി​ക്കാ​നാ​യി ക​യ്യോ​ങ്ങി​യ​പ്പോ​ഴേ​ക്കും ഫാ​വെ​ൽ ആ ​കൈ​യ്യി​ൽ ക​യ​റി​പ്പി​ടി​ച്ചു. എ​ന്നി​ട്ടു തെ​ല്ലും ക്ഷോ​ഭി​ക്കാ​തെ പ​റ​ഞ്ഞു: ""അ​ല്പം ക്ഷ​മി​ക്ക്, ക്ഷ​മി​ക്ക്! ഞാ​ൻ പ​റ​ഞ്ഞു​പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. ഞാ​ൻ വി​ചാ​രി​ച്ചാ​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​ക്കേ​ടു മാ​ത്ര​മ​ല്ല, ആ​പ​ത്തു​ണ്ടാ​ക്കാ​നും സാ​ധി​ക്കും.'' 


""ആ​പ​ത്തോ? എ​ന്ത് ആ​പ​ത്ത് നി​ന​ക്കു​ണ്ടാ​ക്കാ​ൻ ക​ഴി​യും?'' നി​ങ്ങ​ൾ മൂ​ന്നു​പേ​രും ഇ​വി​ടെ​യു​ണ്ട്. കേ​ൾ​ക്കു​ന്ന​തു​കൊ​ണ്ടു വി​രോ​ധ​മി​ല്ല. റെ​ബേ​ക്ക​യും ഞാ​നും ന​ന്നേ ചെ​റു​പ്പം​മു​ത​ൽ അ​ടു​ത്ത കൂ​ട്ടു​കാ​രാ​യി​രു​ന്നു. അ​വ​ൾ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചെ​ന്നും, പി​ന്നീ​ടു വ​ള​രെ ദൂ​രെ​നി​ന്നു ജ​ഡം ക​ണ്ടെ​ടു​ത്തെ​ന്നും അ​റി​ഞ്ഞു. അ​തെ​നി​ക്കു വ​ല്ലാ​ത്ത ഷോ​ക്കാ​യി. പി​ന്നെ അ​ടു​ത്ത​നാ​ളി​ൽ പ​ത്ര​ത്തി​ൽ വാ​ർ​ത്ത വ​ന്ന​പ്പോ​ൾ ചി​ത്രം മാ​റി. ബോ​ട്ടി​ന്‍റെ കാ​ബി​നി​ൽ കു​ടു​ങ്ങി റെ​ബേ​ക്ക മ​രി​ച്ചു​വെ​ന്ന്! ഉ​ട​നെ മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ ഞാ​ൻ വി​ളി​ച്ചു. അ​വ​ർ പ​റ​ഞ്ഞു ബോ​ട്ടി​നു​ള്ളി​ൽ ക​ണ്ട​ത് റെ​ബേ​ക്ക​യു​ടെ ബോ​ഡി​യാ​ണെ​ന്ന്. എ​ല്ലാം ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും​കൂ​ടി വി​ധി​യെ​ഴു​തി- ആ​ത്മ​ഹ​ത്യ! റെ​ബേ​ക്ക അ​തു​ചെ​യ്യി​ല്ല. ഒ​രി​ക്ക​ലും ചെ​യ്യി​ല്ല. നി​ങ്ങ​ൾ ആ​ർ​ക്കു​മ​റി​യി​ല്ല, അ​വ​ൾ എ​ഴു​തി​യ ഒ​രു ക​ത്തു​ണ്ട് എ​ന്‍റെ കൈ​യി​ൽ. അ​വ​ൾ അ​വ​സാ​ന​മാ​യി​ട്ട് എ​ഴു​തി​യ ക​ത്ത്. ഞാ​ന​തു വാ​യി​ക്കാം.'' 


ഫാ​വെ​ൽ ത​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്ന് ആ ​ക​ത്തെ​ടു​ത്ത് സോ​ഫ​യി​ൽ ഇ​രു​ന്നു​കൊ​ണ്ട് വാ​യി​ച്ചു. അ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. "ഫ്ളാ​റ്റി​ൽ​നി​ന്നു ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും മ​റു​പ​ടി​യി​ല്ല. ഞാ​ൻ നേ​രി​ട്ടു മാ​ൻ​ഡെ​ർ​ലി​യി​ലേ​ക്കു മ​ട​ങ്ങു​ക​യാ​ണ്. വൈ​കു​ന്നേ​രം ഞാ​ൻ കോ​ട്ടേ​ജി​ലു​ണ്ടാ​കും. അ​തി​ന​കം എ​ന്‍റെ ഈ ​കു​റി​പ്പ് കൈ​യി​ൽ കി​ട്ടി​യാ​ൽ കാ​റു​മാ​യി എ​ത്തു​മ​ല്ലോ. ഞാ​നി​ന്നു രാ​ത്രി കോ​ട്ടേ​ജി​ലാ​ണ് ഉ​ണ്ടാ​വു​ക. നി​ങ്ങ​ൾ​ക്കു​വേ​ണ്ടി ഞാ​ൻ വാ​തി​ൽ തു​റ​ന്നി​ടു​ന്ന​താ​ണ്. ചി​ല സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ളോ​ടു പ​റ​യാ​നു​ണ്ട്. അ​തി​ന് ഏ​റ്റ​വും വേ​ഗം എ​ത്ത​ണം- റെ​ബേ​ക്ക.' 


വാ​യി​ച്ചു​തീ​ർ​ന്ന​ശേ​ഷം ക​ത്ത് ത​ന്‍റെ കൈ​യി​ലി​ട്ടൊ​ന്നു തി​രി​ച്ച​ശേ​ഷം പോ​ക്ക​റ്റി​ൽ വ​ച്ചു. ""ആ​ത്മ​ഹ​ത്യ​ചെ​യ്യാ​ൻ പോ​കു​ന്ന​യാ​ൾ ഇ​ങ്ങ​നെ​യൊ​രു ക​ത്തെ​ഴു​തു​മോ? എ​ഴു​തു​മോ ഇ​ങ്ങ​നെ​യൊ​രു ക​ത്ത്? റെ​ബേ​ക്ക ല​ണ്ട​നി​ലു​ണ്ടെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഒ​രു പ​രി​പാ​ടി​ക​ഴി​ഞ്ഞു രാ​ത്രി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് ഞാ​നീ കു​റി​പ്പു​ക​ണ്ട​ത്. ഉ​ട​നെ കാ​റു​മെ​ടു​ത്ത് പു​റ​പ്പെ​ട്ടു. രാ​ത്രി പ​ന്ത്ര​ണ്ടു​മ​ണി​യോ​ടെ ഞാ​നെ​ത്തി. അ​പ്പോ​ൾ കേ​ൾ​ക്കു​ന്ന വാ​ർ​ത്ത റെ​ബേ​ക്ക മു​ങ്ങി​മ​രി​ച്ചെ​ന്ന്.'' ആ​രും ഒ​ന്നും മി​ണ്ടു​ന്നി​ല്ല. നി​മി​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് അ​യാ​ൾ പ​റ​ഞ്ഞു. ""ഈ ​ക​ത്ത് ഞാ​ൻ വി​ചാ​ര​ണ​സ​മ​യ​ത്തു കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു സ്ഥി​തി?'' 


""എ​ന്തു​കൊ​ണ്ടു നി​ങ്ങ​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന് ഈ ​ക​ത്ത് അ​ദ്ദേ​ഹ​ത്തെ ഏ​ല്പി​ച്ചി​ല്ല?'' ""ഇ​ങ്ങ​നെ ഒ​രു വി​ധി പ​റ​ഞ്ഞ ആ​ളെ ഇ​തേ​ൽ​പ്പി​ച്ചാ​ൽ അ​തോ​ടെ എ​ന്‍റെ പി​ടി​വ​ള്ളി​യും തെ​ളി​വും ന​ഷ്ട​പ്പെ​ടും. പി​ന്നെ അ​തി​ൽ​നി​ന്നു ത​ല​യൂ​രി​പ്പോ​രാ​ൻ നി​ങ്ങ​ൾ പ​ല ക​ളി​യും ക​ളി​ക്കും. അ​തി​ന് എ​ന്നെ കി​ട്ടി​ല്ല. മാ​ക്സി​മി​നോ​ടു ഞാ​നൊ​ന്നു പ​റ​യ​ട്ടെ. നി​ങ്ങ​ൾ ഒ​രി​ക്ക​ലും എ​ന്‍റെ ഒ​രു ന​ല്ല ഫ്ര​ണ്ടാ​യി​രു​ന്നി​ട്ടി​ല്ല. അ​തു​കൊ​ണ്ട് നി​ന​ക്ക് എ​ന്നോ​ടു സി​ന്പ​തി​യും കാ​ണി​ല്ല. ഞാ​ൻ ചു​രു​ക്കി​പ്പ​റ​യ​ട്ടെ. ഈ ​നൂ​ലാ​മാ​ല​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കാ​ൻ ന​മു​ക്കൊ​രു ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യാ​ലോ? നീ ​വ​ലി​യ കോ​ടീ​ശ്വ​ര​ൻ. ഞാ​ൻ വ​ലി​യ പ​ണ​ക്കാ​ര​ന​ല്ല. എ​നി​ക്കും ജീ​വി​ക്ക​ണം. അ​തു​കൊ​ണ്ടു നി​ങ്ങ​ൾ മൂ​ന്നു​പേ​രും കൂ​ടി​യാ​ലോ​ചി​ച്ച് ഗ​ണ്യ​മാ​യ വ​ലി​യൊ​രു സം​ഖ്യ ത​ന്നാ​ൽ അ​തോ​ടെ ഈ ​പ്ര​ശ്നം ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്കാം. ദൈ​വം സാ​ക്ഷി​യാ​യി ഞാ​ൻ പ​റ​യു​ന്നു, പി​ന്നെ എ​ന്നെ​ക്കൊ​ണ്ട് ഒ​രു ശ​ല്യ​വു​മു​ണ്ടാ​വി​ല്ല. എ​ന്തു പ​റ​യു​ന്നു?'' മാ​ക്സിം ക​ർ​ക്ക​ശ​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു: ""നേ​ര​ത്തേ ഞാ​ൻ നി​ന്നോ​ടു പ​റ​ഞ്ഞു ഇ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ. വീ​ണ്ടും ഞാ​ന​തു പ​റ​യു​ന്നി​ല്ല. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ആ ​വാ​തി​ൽ തു​റ​ന്ന് നീ​ത​ന്നെ പൊ​യ്ക്കോ​ളൂ.'' 


അ​പ്പോ​ഴേ​ക്കും ഫ്രാ​ങ്ക് ഇ​ട​പെ​ട്ടു. ഫാ​വെ​ലി​നോ​ടു പ​റ​ഞ്ഞു: ""പു​തി​യ​പു​തി​യ പ്ര​ശ്ന​ങ്ങ​ൾ കു​ത്തി​പ്പൊ​ക്കി​ക്കൊ​ണ്ടു​വ​ന്നാ​ൽ അ​തു മാ​ക്സി​മി​ന് ഇ​നി​യും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കും. ഞാ​ൻ പ​റ​ഞ്ഞാ​ൽ മാ​ക്സിം വ​ഴി​പ്പെ​ടും. ഇ​തു ര​മ്യ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ മാ​ക്സിം എ​റ്റ​വും ചു​രു​ങ്ങി​യ​ത് എ​ത്ര സം​ഖ്യ ത​ണ​മെ​ന്നാ​ണ് നി​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്?'' മാ​ക്സിം ഉ​റ​ച്ച​സ്വ​ര​ത്തി​ൽ: ""ഫ്രാ​ങ്ക്! വേ​ണ്ട വേ​ണ്ട. ഇ​ത്ത​രം ബ്ലാ​ക്ക്മെ​യി​ലിം​ഗ് ഒ​ന്നും ഇ​വി​ടെ ന​ട​ക്കി​ല്ല. ഇ​വ​ൻ എ​ന്തു​വേ​ണ​മെ​ങ്കി​ലും ചെ​യ്യ​ട്ടെ. ഞാ​ൻ ഒ​ന്നി​നെ​യും ഭ​യ​പ്പെ​ടു​ന്നി​ല്ല.'' തു​ട​ർ​ന്ന് ഫാ​വെ​ലി​നോ​ടു പ​റ​ഞ്ഞു: ""മ​ര്യാ​ദ​യ്ക്ക് ഇ​വി​ടെ​നി​ന്നു പോ​കു​ന്നി​ല്ലെ​ങ്കി​ൽ അ​ടു​ത്ത മു​റി​യി​ൽ ഫോ​ണു​ണ്ട്. കേ​ണ​ൽ ജൂ​ലി​യ​നെ ഞാ​ൻ വി​ളി​ച്ചു​വ​രു​ത്തും. അ​ദ്ദേ​ഹം മ​ജി​സ്ട്രേ​റ്റാ​ണ്. നി​ന്‍റെ ഈ ​ക​ഥ കേ​ൾ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു താ​ത്പ​ര്യ​മു​ണ്ടാ​കും.'' 


ഫാ​വെ​ൽ ഇ​തു​കേ​ട്ട് ചി​രി​ച്ചു: ""ഹോ! ​ന​ല്ല ഭീ​ഷ​ണി. അ​തു​കൊ​ള്ളാം. മോ​നേ! നി​ന്നെ ക​ഴു​വി​ലേ​റ്റാ​നു​ള്ള തെ​ളി​വെ​ല്ലാം എ​ന്‍റെ പ​ക്ക​ലു​ണ്ട്.'' മാ​ക്സിം നേ​രേ ലി​റ്റി​ൽ റൂ​മി​ലേ​ക്കു പോ​യി. ഫോ​ണ്‍ ചെ​യ്യു​ന്ന​തി​ന്‍റെ സ്വ​രം എ​നി​ക്കു കേ​ൾ​ക്കാം. ഫാ​വെ​ലി​ന്‍റെ മു​ഖം മ​ങ്ങി. ഉ​ള്ളി​ൽ പ​രി​ഭ്ര​മം. അ​ല്പം​ക​ഴി​ഞ്ഞു മാ​ക്സിം തി​രി​ച്ചു​വ​ന്നു. ""കേ​ണ​ൽ ജൂ​ലി​യ​ൻ പ​ത്തു​മി​നി​റ്റി​നു​ള്ളി​ൽ ഇ​വി​ടെ​യെ​ത്തും.'' പി​ന്നെ​യും ചി​ല വാ​ക്കു​ത​ർ​ക്ക​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും ന്യാ​യ​വാ​ദ​ങ്ങ​ളും ന​ട​ന്നു. 


പ​റ​ഞ്ഞ​തു​പോ​ലെ കേ​ണ​ലി​ന്‍റെ കാ​റെ​ത്തി. ഫ്രി​ത്ത് അ​ദ്ദേ​ഹ​ത്തെ ഞ​ങ്ങ​ളി​രി​ക്കു​ന്ന മു​റി​യി​ലെ​ത്തി​ച്ചു തി​രി​ച്ചു​പോ​യി. അ​ദ്ദേ​ഹ​ത്തെ ഞ​ങ്ങ​ൾ ആ​ദ​ര​പൂ​ർ​വം സ്വീ​ക​രി​ച്ചി​രു​ത്തി. കേ​ണ​ൽ എ​ത്തു​മെ​ന്ന് ഫാ​വെ​ൽ പ്ര​തീ​ക്ഷി​ച്ച​തേ​യി​ല്ല. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തോ​ട് എ​ങ്ങ​നെ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ പ​റ​യ​ണ​മെ​ന്ന് ഫാ​വെ​ൽ മ​ന​സു​കൊ​ണ്ട് ഒ​രു​ങ്ങി​യി​ട്ടി​ല്ല. എ​ങ്കി​ലും ഉ​യ​ർ​ന്ന സ്വ​ര​ത്തി​ൽ പ​റ​യാ​ൻ​തു​ട​ങ്ങി: ""മി​സ്റ്റ​ർ കേ​ണ​ൽ ജൂ​ലി​യ​ൻ! ഇ​ന്നു ന​ട​ന്ന കേ​സ് വി​സ്താ​ര​വും വി​ധി​യും എ​നി​ക്ക് ഒ​ട്ടും തൃ​പ്തി​യാ​യി​ല്ല.'' ""ഓ, ​അ​ങ്ങ​നെ​യാ​ണോ? എ​ങ്കി​ൽ അ​ക്കാ​ര്യം മി​സ്റ്റ​ർ മാ​ക്സി​മാ​ണ് പ​റ​യേ​ണ്ട​ത്, നി​ങ്ങ​ള​ല്ല.'' ""പ​റ​യാ​നു​ള്ള അ​വ​കാ​ശം എ​നി​ക്കു​ണ്ട്. റെ​ബേ​ക്ക എ​ന്‍റെ ക​സി​നാ​ണ്. അ​തോ​ടൊ​പ്പം എ​ന്‍റെ കൂ​ട്ടു​കാ​രി​യും.'' പി​ന്നെ എ​ന്തൊ​ക്കെ​യോ പ​റ​യ​ണ​മെ​ന്ന് ഉ​ള്ളി​ലു​ണ്ട്. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ല്ലാ​ത്ത​തി​നാ​ൽ ഒ​ന്നു മി​ഴി​ച്ചു​നി​ന്നു. കേ​ണ​ൽ ചോ​ദി​ച്ചു: ""മി​സ്റ്റ​ർ ഫാ​വെ​ൽ! യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണ് നി​ങ്ങ​ളു​ടെ പ്ര​ശ്നം? ഞാ​നി​വി​ടെ വ​രാ​നി​ട​യാ​ക്കി​യ കാ​ര​ണ​മെ​ന്താ​ണ്?'' 


ഫാ​വെ​ൽ പോ​ക്ക​റ്റി​ൽ​നി​ന്ന് റെ​ബേ​ക്ക എ​ഴു​തി​യ ക​ത്ത് പു​റ​ത്തെ​ടു​ത്തു കാ​ണി​ച്ചു.  ""ഈ ​ക​ത്ത് റെ​ബേ​ക്ക മു​ങ്ങി​മ​രി​ച്ചു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്ന സ​മ​യ​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു​മു​ന്പ് എ​ഴു​തി​യ​താ​ണ്. സാ​റി​തൊ​ന്നു വാ​യി​ച്ചു​നോ​ക്ക​ണം. എ​ന്നി​ട്ടു സാ​റു പ​റ​യ​ണം, ആ​ത്മ​ഹ​ത്യ​ചെ​യ്യാ​ൻ പോ​കു​ന്ന ഒ​രു പെ​ണ്ണ് ഇ​ങ്ങ​നെ​യൊ​രു ക​ത്തെ​ഴു​തു​മോ?''കേ​ണ​ൽ ക​ണ്ണ​ട​യെ​ടു​ത്തു​വ​ച്ച് ക​ത്ത് മു​ഴു​വ​ൻ വാ​യി​ച്ചു തി​രി​ച്ചു​കൊ​ടു​ത്തി​ട്ടു പ​റ​ഞ്ഞു: ""ഇ​ല്ല. ഒ​റ്റ​നോ​ട്ട​ത്തി​ൽ പ​റ​ഞ്ഞാ​ൽ ഇ​ങ്ങ​നെ എ​ഴു​തി​ല്ല. പ​ക്ഷേ, ഇ​ങ്ങ​നെ​യൊ​രു ക​ത്ത് എ​ന്ത് ഉ​ദ്ദേ​ശ​ത്തി​ലാ​ണ് എ​ഴു​തി​യ​ത്? ഒ​രു​പ​ക്ഷേ അ​തു നി​ങ്ങ​ൾ​ക്ക​റി​യാം. അ​ല്ലെ​ങ്കി​ൽ മി​സ്റ്റ​ർ മാ​ക്സി​മി​ന​റി​യാം.'' 


ഫാ​വെ​ൽ ഉ​യ​ർ​ന്ന സ്വ​ര​ത്തി​ൽ ആ​വേ​ശ​പൂ​ർ​വം പ​റ​ഞ്ഞു: ""ആ ​രാ​ത്രി എ​ന്നെ കാ​ണ​ണ​മെ​ന്ന് അ​വ​ൾ പ​റ​ഞ്ഞ​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട എ​ന്തോ സം​ഗ​തി എ​ന്നോ​ടു പ​റ​യാ​നാ​ണ്. അ​തി​നു​വേ​ണ്ടി​യാ​ണ് അ​വ​ൾ അ​ന്നു കോ​ട്ടേ​ജി​ൽ താ​മ​സി​ച്ച​ത്.'' ""ആ​യി​രി​ക്കാം. അ​തി​നി​പ്പോ​ൾ ഇ​വി​ടെ എ​ന്‍റെ മു​ന്നി​ൽ ബ​ഹ​ളം​കൂ​ട്ടി സം​സാ​രി​ച്ചി​ട്ടെ​ന്താ കാ​ര്യം? കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ത്തി​യ ആ​ൾ ഞാ​ന​ല്ല. ജൂ​റി​യി​ലെ അം​ഗ​ങ്ങ​ളി​ൽ ഞാ​നി​ല്ല. ഞാ​നീ ജി​ല്ല​യി​ലെ മ​ജി​സ്ട്രേ​റ്റു മാ​ത്ര​മാ​ണ്. മി​സ്റ്റ​ർ മാ​ക്സി​മി​ന് ഇ​തേ​പ്പ​റ്റി എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ?'' 

""പ​റ​യാ​നു​ള്ള​തെ​ല്ലാം അ​യാ​ൾ​ക്കാ​ണ്. എ​നി​ക്കു യാ​തൊ​ന്നും പ​റ​യാ​നി​ല്ല.'' പൊ​ട്ടി​ച്ചി​രി​

Tags : SUNDAY DEEPIKA FEATURE REBECCA

Recent News

Corehub Up