ന്യൂയോര്‍ക്കിലെ ന്യൂജഴ്സി (മെറ്റ്ലൈഫ്) സ്റ്റേഡിയം
ഫിഫ 2026 ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്നത് ന്യൂയോര്‍ക്കിലെ ന്യൂജഴ്സി (മെറ്റ്ലൈഫ്) സ്റ്റേഡിയത്തില്‍. ഈ ലോകകപ്പിന്റെ പ്രധാന ആതിഥേയരായ അമേരിക്കയിലെ 11 വേദികളില്‍ ഒന്ന്. ലോകകപ്പില്‍ ഇതുവരെയായി ഇവിടെ ഏഴു മത്സരങ്ങള്‍ അരങ്ങേറി. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചും റൗണ്ട് ഓഫ് 32, പ്രീക്വാര്‍ട്ടര്‍ എന്നീ പോരാട്ടങ്ങളിലെ ഓരോ മത്സരവുമാണ് ഇതിനോടകം ന്യൂജഴ്സി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.
റൗണ്ട് ഓഫ് 32ല്‍ ഫ്രാന്‍സ് 3-0ന് സ്വീഡനെ തകര്‍ത്തതാണ് ഈ വേദിയിലെ വലിയ ജയം. ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്നത് ഗ്രൂപ്പ് ഐയില്‍ നോര്‍വെയും സെനഗലും ഏറ്റുമുട്ടിയപ്പോഴാണ്. അഞ്ച് ഗോള്‍ പിറന്ന മത്സരത്തില്‍ നോര്‍വെ 3-2നു ജയിച്ചു. പ്രീക്വാര്‍ട്ടറില്‍ നോര്‍വെ 2-1ന് ബ്രസീലിനെ തകര്‍ത്തതും ഗ്രൂപ്പ് ഘട്ടത്തില്‍ ഇക്വഡോര്‍ 2-1നു ജര്‍മനിയെ വീഴ്ത്തിയതും ഈ ഗ്രൗണ്ടിലാണ്.
ഇതുവരെ നടന്ന മത്സരങ്ങള്‍: 07 മത്സര ഫലങ്ങള്‍ @ ന്യൂജഴ്സി
Tags : NewYork Stadium Football Sports SundayDeepika