x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ് ട്രോ​ഫി​ക്ക് ര​ണ്ട് കാ​ല​ഘ​ട്ട​ങ്ങ​ള്‍

സ്പോർട്സ് ഡെസ്ക്
Published: July 19, 2026 01:50 AM IST | Updated: July 19, 2026 01:50 AM IST

World Cup Tropy

1930 മു​ത​ല്‍ 1970 വ​രെ ജൂ​ള്‍​സ് റി​മെ​റ്റ് ട്രോ​ഫി

ഫി​ഫ മു​ന്‍ പ്ര​സി​ഡ​ന്‍റ് ജൂ​ള്‍​സ് റി​മെ​റ്റി​ന്‍റെ ബ​ഹു​മാ​നാ​ര്‍​ഥം 1946 ല്‍ ​പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടു. ഫ്ര​ഞ്ച് ശി​ല്പി​യാ​യ ആ​ബേ​ല്‍ ലാ​ഫ്ല​ര്‍ ആ​ണ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. 1966 ലെ ​ടൂ​ര്‍​ണ​മെ​ന്‍റി​ന് ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇം​ഗ്ല​ണ്ടി​ല്‍​വ​ച്ച് ട്രോ​ഫി മോ​ഷ്ടി​ക്ക​പ്പെ​ട്ടു. പ​ക്ഷേ, പി​ക്കി​ള്‍​സ് എ​ന്നു പേ​രു​ള്ള ഒ​രു നാ​യ അ​ത് വീ​ണ്ടെ​ടു​ത്തു.

മൂ​ന്ന് ത​വ​ണ ജ​യി​ക്കു​ന്ന ഏ​തൊ​രു രാ​ജ്യ​ത്തി​നും ട്രോ​ഫി സ്ഥി​ര​മാ​യി നി​ല​നി​ര്‍​ത്താ​മെ​ന്നു​ണ്ടാ​യി​രു​ന്നു. 1970ല്‍ ​മൂ​ന്നാം ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യ​തോ​ടെ ബ്ര​സീ​ല്‍ ഈ ​ട്രോ​ഫി സ്വ​ന്ത​മാ​ക്കി. 1983ല്‍ ​ബ്ര​സീ​ല്‍ ത​ല​സ്ഥാ​ന​മാ​യ റി​യോ ഡി ​ഷാ​നെ​റോ​യി​ല്‍ നി​ന്ന് റി​മെ​റ്റ് ട്രോ​ഫി മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ഇ​തു​വ​രെ തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ല.

1970 മു​ത​ല്‍ ആ​ധു​നി​ക ട്രോ​ഫി

1974 ലോ​ക​ക​പ്പി​നാ​യി ഫി​ഫ ഡി​സൈ​ന്‍ മ​ത്സ​രം ന​ട​ത്തി. ഇ​റ്റാ​ലി​യ​ന്‍ ശി​ല്‍​പി​യാ​യ സി​ല്‍​വി​യോ ഗ​സാ​നി​ഗ​യു​ടെ ഡി​സൈ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 36.5 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള ട്രോ​ഫി 6.175 കി​ലോ​ഗ്രാം 18 കാ​ര​റ്റ് (75%) സ്വ​ര്‍​ണ​ത്താ​ല്‍ നി​ര്‍​മി​ച്ച​ത്.

നി​ല​വി​ല്‍ വി​ജ​യി​ക്കു​ന്ന ടീ​മു​ക​ള്‍​ക്ക് മ​ത്സ​രാ​ന​ന്ത​ര ആ​ഘോ​ഷ​വേ​ള​യി​ല്‍ ഒ​റി​ജി​ന​ല്‍ ട്രോ​ഫി കൈ​വ​ശം വ​യ്ക്കാം. തു​ട​ര്‍​ന്ന് അ​ത് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ സൂ​റി​ച്ചി​ലു​ള്ള ഫി​ഫ മ്യൂ​സി​യ​ത്തി​ലേ​ക്കു മാ​റ്റും. വി​ജ​യി​ക്കു​ന്ന ടീ​മി​ന് ഫി​ഫ വേ​ള്‍​ഡ് ക​പ്പ് വി​ന്നേ​ഴ്‌​സ് ട്രോ​ഫി എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്വ​ര്‍​ണം പൂ​ശി​യ വെ​ങ്ക​ല​ത്തി​ന്‍റെ പ​ക​ര്‍​പ്പ് സ്ഥി​ര​മാ​യി ന​ല്‍​കും.

 ലോ​ക​ക​പ്പ് ഫൈ​ന​ലു​ക​ള്‍ 

വ​ര്‍​ഷം, ജേ​താ​ക്ക​ള്‍, സ്‌​കോ​ര്‍, റ​ണ്ണേ​ഴ്‌​സ് അ​പ്പ്

1930 ഉ​റു​ഗ്വെ 4-2 അ​ര്‍​ജ​ന്‍റീ​ന
1934 ഇ​റ്റ​ലി 2-1 ചെ​ക്കോ​സ്ലോ​വാ​ക്യ
1938 ഇ​റ്റ​ലി 4-2 ഹം​ഗ​റി
1950 ഉ​റു​ഗ്വെ 2-1 ബ്ര​സീ​ല്‍
1954 ജ​ര്‍​മ​നി 3-2 ഹം​ഗ​റി
1958 ബ്ര​സീ​ല്‍ 5-2 സ്വീ​ഡ​ന്‍
1962 ബ്ര​സീ​ല്‍ 3-1 ചെ​ക്കോ​സ്ലോ​വാ​ക്യ
1966 ഇം​ഗ്ല​ണ്ട് 4-2 ജ​ര്‍​മ​നി
1970 ബ്ര​സീ​ല്‍ 4-1 ഇ​റ്റ​ലി
1974 ജ​ര്‍​മ​നി 2-1 നെ​ത​ര്‍​ല​ന്‍​ഡ്‌​സ്
1978 അ​ര്‍​ജ​ന്‍റീ​ന 3-1 നെ​ത​ര്‍​ല​ന്‍​ഡ്‌​സ്
1982 ഇ​റ്റ​ലി 3-1 ജ​ര്‍​മ​നി
1986 അ​ര്‍​ജ​ന്‍റീ​ന 3-2 ജ​ര്‍​മ​നി
1990 ജ​ര്‍​മ​നി 1-0 അ​ര്‍​ജ​ന്‍റീ​ന
1994 ബ്ര​സീ​ല്‍ 0(3)-(2)0 ഇ​റ്റ​ലി
1998 ഫ്രാ​ന്‍​സ് 3-0 ബ്ര​സീ​ല്‍
2002 ബ്ര​സീ​ല്‍ 2-0 ജ​ര്‍​മ​നി
2006 ഇ​റ്റ​ലി 1(5)-(3)1 ഫ്രാ​ന്‍​സ്
2010 സ്‌​പെ​യി​ന്‍ 1-0 നെ​ത​ര്‍​ല​ന്‍​ഡ്‌​സ്
2014 ജ​ര്‍​മ​നി 1-0 അ​ര്‍​ജ​ന്‍റീ​ന
2018 ഫ്രാ​ന്‍​സ് 4-2 ക്രൊ​യേ​ഷ്യ
2022 അ​ര്‍​ജ​ന്‍റീ​ന 3(4)-(2)3 ഫ്രാ​ന്‍​സ്

Tags : FIFAWorldCup Football Sports

Recent News

Corehub Up