x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെബേക്ക, നോവൽ അധ്യായം- 29

സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
Published: April 19, 2026 06:54 AM IST | Updated: April 19, 2026 06:54 AM IST

ഞ​ങ്ങ​ൾ കാ​റു​ക​ളു​ടെ അ​ടു​ത്തേ​ക്കു നീ​ങ്ങി. ആ​രും ഒ​ന്നും മി​ണ്ടാ​തെ അ​ല്പ​നേ​രം നി​ന്നു. കേ​ണ​ൽ ജൂ​ലി​യ​ൻ ത​ന്‍റെ സി​ഗ​ര​റ്റ് കെ​യ്സ് എ​ടു​ത്തു​നീ​ട്ടി. ഫാ​വെ​ൽ മു​ഖം​വാ​ടി വി​ള​റി ഉ​ള്ളു​ല​ഞ്ഞ​പോ​ലെ നി​ന്നു. തീ​പ്പെ​ട്ടി​യു​ര​ച്ച് സി​ഗ​ര​റ്റ് ക​ത്തി​ക്കു​ന്പോ​ൾ അ​യാ​ളു​ടെ കൈ ​വി​റ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​യാ​ൾ സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ഉ​ള്ളി​ലെ ഉ​ത്ക​ണ്ഠ ആ ​മു​ഖ​ത്തു ദൃ​ശ്യ​മാ​യി​രു​ന്നു. 

""ഈ ​കാ​ൻ​സ​ർ രോ​ഗം പ​ക​ർ​ച്ച​വ്യാ​ധി​യാ​ണോ എ​ന്ന് ആ​ർ​ക്കെ​ങ്കി​ലും അ​റി​യു​മോ?'' ആ​രും അ​തി​നു മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. 

""ഇ​ങ്ങ​നെ ഒ​രു സം​ഗ​തി ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​ല്ലാം അ​വ​ൾ ര​ഹ​സ്യ​മാ​ക്കി​വ​ച്ചു. ഡാ​നി​യോ​ടു​പോ​ലും പ​റ​ഞ്ഞി​ല്ല. കേ​ട്ടി​ട്ടു ഞാ​നാ​കെ ത​ള​ർ​ന്നു​പോ​യി. നി​ങ്ങ​ൾ​ക്ക് അ​ല്പം മ​ദ്യ​പി​ക്കാ​ൻ തോ​ന്നു​ന്നു​ണ്ടോ?''  മാ​ക്സിം: ""നി​ങ്ങ​ൾ​ക്കു സ്വ​യം വ​ണ്ടി ഓ​ടി​ക്കാ​ൻ പ​റ്റു​മോ? ഇ​ല്ലെ​ങ്കി​ൽ കേ​ണ​ൽ നി​ങ്ങ​ൾ​ക്കു​വേ​ണ്ടി ഓ​ടി​ക്കും. വേ​ണോ?'' ഫാ​വെ​ൽ: ""ഏ​യ്. എ​നി​ക്കു പ്ര​ശ്ന​മൊ​ന്നു​മി​ല്ല. പ​ക്ഷേ, ഈ ​സം​ഗ​തി കേ​ട്ടി​ട്ട് എ​നി​ക്കു വ​ല്ലാ​ത്ത ഷോ​ക്കാ​യി​പ്പോ​യി.'' 

കേ​ണ​ൽ ജൂ​ലി​യ​ൻ: ""നി​ങ്ങ​ൾ​ക്കു മ​ദ്യ​പി​ക്ക​ണ​മെ​ങ്കി​ൽ ഡോ​ക്ട​ർ ബേ​ക്ക​റു​ടെ അ​ടു​ത്തു​ചെ​ന്നു പ​റ​യു​ക. ഷോ​ക്കി​നു ചി​കി​ത്സി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന​റി​യാം.'' അ​ല്പം നീ​ര​സ​ത്തോ​ടെ തു​ട​ർ​ന്നു: ""ന​ടു​റോ​ഡി​ൽ​നി​ന്ന് ഷോ ​കാ​ണി​ക്കാ​തെ വേ​ഗം പോ​കാ​ൻ​നോ​ക്ക്.'' 

ഫാ​വെ​ൽ കേ​ണ​ലി​നെ​യും മാ​ക്സി​മി​നെ​യും നോ​ക്കി പ​റ​ഞ്ഞു: ""നി​ങ്ങ​ൾ​ക്കു പേ​ടി​ക്കാ​നൊ​ന്നു​മി​ല്ല. മാ​ക്സിം ഇ​പ്പോ​ൾ ജ​യി​ച്ചി​രി​ക്കു​ക​യാ​ണ്. ബേ​ക്ക​ർ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി നി​ങ്ങ​ൾ​ക്ക​യ​ച്ചു​ത​രും. ഇ​തി​ന്‍റെ പേ​രി​ൽ കേ​ണ​ലി​ന് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും മാ​ൻ​ഡെ​ർ​ലി​യി​ൽ ഡി​ന്ന​ർ ക​ഴി​ക്കാം. മാ​ക്സി​മി​ന് ഒ​രു കു​ഞ്ഞു ജ​നി​ക്കു​ന്പോ​ൾ താ​ങ്ക​ളോ​ട് ഗോ​ഡ്ഫാ​ദ​ർ ആ​വാ​ൻ പ​റ​ഞ്ഞെ​ന്നു​വ​രും.'' 
കേ​ണ​ൽ മാ​ക്സി​മി​നോ​ടു പ​റ​ഞ്ഞു: ""ന​മു​ക്ക് പു​റ​പ്പെ​ടാം. ന​മ്മു​ടെ പ​രി​പാ​ടി​ക​ൾ കാ​റി​ലി​രു​ന്നു തീ​രു​മാ​നി​ക്കാം.'' 

മാ​ക്സിം ഡോ​ർ തു​റ​ന്നു. കേ​ണ​ൽ ക​യ​റി. ഞാ​ൻ മു​ൻ​സീ​റ്റി​ലി​രു​ന്നു. ഫാ​വെ​ൽ നീ​ങ്ങാ​തെ കാ​റി​ൽ കു​നി​ഞ്ഞു​നി​ന്നു. കേ​ണ​ൽ ജൂ​ലി​യ​ൻ ഗൗ​ര​വ​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു: ""നി​ങ്ങ​ൾ നേ​രേ നി​ങ്ങ​ളു​ടെ ഫ്ളാ​റ്റി​ലേ​ക്കു പോ​വു​ക. കാ​ർ സാ​വ​ധാ​നം വ​ള​രെ ശ്ര​ദ്ധി​ച്ചും സൂ​ക്ഷി​ച്ചും ഓ​ടി​ക്കു​ക. അ​ല്ലെ​ങ്കി​ൽ വ​ണ്ടി​യി​ടി​ച്ച് ആ​ളെ കൊ​ന്ന​തി​ന് ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രും.'' 

അ​ല്പം ക​ടു​ത്ത സ്വ​ര​ത്തി​ൽ: ""പി​ന്നെ, ഒ​രു മു​ന്ന​റി​യി​പ്പു ഞാ​ൻ നി​ങ്ങ​ൾ​ക്കു ത​രി​ക​യാ​ണ്. ഒ​രു മ​ജി​സ്ട്രേ​റ്റ് എ​ന്ന നി​ല​യി​ൽ എ​നി​ക്കു ചി​ല അ​ധി​കാ​ര​ങ്ങ​ളു​ണ്ട്. കെ​രി​ത്തി​ലോ, ആ ​ഡി​സ്ട്രി​ക്ടി​ലോ ഈ ​രീ​തി​യി​ൽ ഇ​നി നി​ങ്ങ​ളെ കാ​ണു​ക​യാ​ണെ​ങ്കി​ൽ, എ​ന്‍റെ അ​ധി​കാ​രം ക​ർ​ശ​ന​മാ​യി ഞാ​ൻ പ്ര​യോ​ഗി​ക്കും. ബ്ലാ​ക്ക്മെ​യി​ലിം​ഗും മ​റ്റും നി​ങ്ങ​ൾ ഒ​രു തൊ​ഴി​ലാ​ക്കി സ്വീ​ക​രി​ച്ചാ​ൽ, അ​തെ​ങ്ങ​നെ കൈ​കാ​ര്യം​ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്ക​റി​യാം. ഓ​ർ​മ​യി​രി​ക്ക​ട്ടെ!''

ഉ​ൾ​ഭ​യം​കൊ​ണ്ടോ എ​ന്തോ അ​തി​നു ഫാ​വെ​ൽ ഒ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല. മാ​ക്സി​മി​നെ നോ​ക്കി അ​യാ​ൾ ഭീ​ഷ​ണി​പോ​ലെ വീ​ന്പി​ള​ക്കി: ""മാ​ക്സിം! നീ ​വി​ചാ​രി​ക്കു​ന്നു നീ ​വി​ജ​യി​ച്ചു​വെ​ന്ന്. ഇ​ല്ല. മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ നി​യ​മം നി​ന്നെ പി​ടി​കൂ​ടും. നോ​ക്കി​ക്കോ!'' തു​ട​ർ​ന്ന് ആ ​പ​ഴ​യ ചി​രി. മാ​ക്സിം: ""നി​ന​ക്ക് വേ​റേ വ​ല്ല​തും പ​റ​യാ​നു​ണ്ടോ?'' 
""ഇ​ല്ല. വേ​റൊ​ന്നും പ​റ​യാ​നി​ല്ല. പൊ​യ്ക്കോ... പൊ​യ്ക്കോ!''ഫാ​വെ​ൽ പി​ന്നോ​ട്ടു നീ​ങ്ങി. കാ​ർ മെ​ല്ല മു​ന്നോ​ട്ട്. അ​ല്പം ക​ഴി​ഞ്ഞു തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ ഫാ​വെ​ൽ അ​തേ ചി​രി ചി​രി​ക്കു​ന്നു.., കൈ​ക​ൾ വീ​ശു​ന്നു. 

കേ​ണ​ൽ: ""അ​വ​ന് ന​മ്മ​ളെ ഒ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല. ആ ​ചി​രി​യും കൈ​വീ​ശ​ലു​മൊ​ക്കെ ഒ​രു​ത​രം ജാ​ഡ​യാ​ണ്. ഭ​യം വ​രു​ന്പോ​ൾ അ​തു മൂ​ടി​വ​യ്ക്കാ​ൻ ഭീ​രു​ക്ക​ൾ ശൗ​ര്യം കാ​ണി​ക്കും. ഇ​ത്ത​രം ആ​ളു​ക​ളു​ടെ ഒ​രു സ്വ​ഭാ​വ​മാ​ണ​ത്. അ​വ​ൻ ഏ​തു തെ​ളി​വു​കൊ​ണ്ടു​വ​ന്നാ​ലും ബേ​ക്ക​റി​ന്‍റെ തെ​ളി​വു​ക​ൾ അ​തെ​ല്ലാം ത​ക​ർ​ത്തു​ക​ള​യും.'' 

പ​ല വി​ശേ​ഷ​ങ്ങ​ളും ചോ​ദി​ച്ചും പ​റ​ഞ്ഞും കാ​ർ ന​ല്ല വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു പോ​യി. ഏ​താ​ണ്ട് ഏ​ഴു​മ​ണി​യാ​യ​പ്പോ​ൾ കേ​ണ​ൽ മാ​ക്സി​മി​നോ​ട്: ""ഇ​നി എ​ന്താ നി​ങ്ങ​ളു​ടെ പ​രി​പാ​ടി? നേ​രേ മ​ട​ങ്ങു​ക​യാ​ണോ?'' ""ന​മു​ക്കു ഡി​ന്ന​ർ ക​ഴി​ക്കേ​ണ്ടേ?'' 

""ഇ​വി​ടെ ജോ​ണ്‍​സ് വു​ഡി​ൽ എ​നി​ക്കൊ​രു സി​സ്റ്റ​റു​ണ്ട്. ഞാ​ൻ അ​വി​ടെ ഇ​റ​ങ്ങാം. നാ​ളെ ട്രെ​യി​നി​ൽ ഞാ​ൻ മ​ട​ങ്ങും. വ​ല്ല​പ്പോ​ഴും വ​രു​ന്ന​ത​ല്ലേ. കാ​ണു​ന്പോ​ൾ സ​ന്തോ​ഷ​മാ​വും. നി​ങ്ങ​ളെ കാ​ണു​ന്പോ​ൾ കൂ​ടു​ത​ൽ സ​ന്തോ​ഷ​മാ​വും.'' 
മാ​ക്സിം എ​ന്നെ നോ​ക്കി​യ​ശേ​ഷം പ​റ​ഞ്ഞു: ""ഞ​ങ്ങ​ളി​ല്ല. സി​സ്റ്റ​റി​ന്‍റെ വീ​ട്ടി​ൽ ഞ​ങ്ങ​ളി​റ​ക്കി​ത്ത​രാം. ഇ​ന്ന​ത്തെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ഫ്രാ​ങ്കി​നെ അ​റി​യി​ക്ക​ണം. അ​യാ​ൾ എ​ന്‍റെ

ഫോ​ണ്‍​വി​ളി കാ​ത്തി​രി​ക്കു​ക​യാ​വും.'' 
""ഓ​ക്കേ. വേ​ഗം അ​റി​യി​ക്കൂ. കേ​ട്ടോ മാ​ക്സിം, ഫ്രാ​ങ്ക് നി​ങ്ങ​ളു​ടെ മാ​ൻ​ഡെ​ർ​ലി​ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​ണ്. ഇ​ങ്ങ​നെ ബാ​ച്ചി​ല​റാ​യി ന​ട​ക്കാ​തെ വേ​ഗം അ​യാ​ളോ​ട് ഒ​രു വി​വാ​ഹം ക​ഴി​ക്കാ​ൻ പ​റ​യൂ. നി​ങ്ങ​ൾ ര​ണ്ടു​പേ​രും ചേ​ർ​ന്ന് അ​തി​നാ​യി അ​യാ​ളെ പ്രേ​രി​പ്പി​ക്കൂ.'' 
മൂ​ന്നു​പേ​രും ചി​രി​ച്ചു. കേ​ണ​ലി​നെ സി​സ്റ്റ​റി​ന്‍റെ വീ​ട്ടി​ലി​റ​ക്കി​യ​ശേ​ഷം ഞ​ങ്ങ​ൾ യാ​ത്ര തു​ട​ർ​ന്നു. കാ​റി​ൽ ഞ​ങ്ങ​ൾ ത​നി​ച്ചാ​യി. മാ​ക്സി​മി​ന്‍റെ ഒ​രു കൈ​യെ​ടു​ത്തു​പി​ടി​ച്ച് അ​തി​ൽ ചും​ബി​ച്ച​ശേ​ഷം അ​ല്പ​നേ​രം എ​ന്‍റെ ക​വി​ളി​നോ​ടു ചേ​ർ​ത്തു​പി​ടി​ച്ചു. 

മാ​ക്സിം: ""ഏ​ക​ദേ​ശം എ​ട്ടു​മ​ണി​യാ​വു​ന്പോ​ൾ ന​മു​ക്കു ഡി​ന്ന​ർ ക​ഴി​ക്കാം. അ​തു​ക​ഴി​ഞ്ഞു ശാ​ന്ത​മാ​യും സാ​വ​ധാ​ന​മാ​യും ന​മു​ക്ക് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാം.'' 
""ഇ​ന്നു മ​ട​ങ്ങാ​നോ? വേ​ണ്ട.. വേ​ണ്ട. രാ​വി​ലെ മാ​ൻ​ഡെ​ർ​ലി​യി​ൽ​നി​ന്നു പോ​ന്നു. തു​ട​ർ​ച്ച​യാ​യി അ​ഞ്ചാ​റു മ​ണി​ക്കൂ​ർ ഡ്രൈ​വ് ചെ​യ്തു. എ​ന്നി​ട്ട് ഇ​ന്നു​ത​ന്നെ അ​ത്ര​യും ദൂ​രം, ഈ ​പാ​തി​രാ​ത്രി​യി​ൽ ഡ്രൈ​വ് ചെ​യ്യു​ക​യോ?'' 

""അ​തൊ​ന്നും സാ​ര​മി​ല്ല.'' ""ഈ ​മു​ഖ​ത്തു വ​ല്ലാ​ത്ത ക്ഷീ​ണ​മു​ണ്ട്. ഇ​ന്നു ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച് ന​ന്നാ​യി റെ​സ്റ്റ് ചെ​യ്ത് നേ​രം പു​ല​രു​ന്ന​തി​നു​മു​ന്പ് ന​മു​ക്കു പു​റ​പ്പെ​ടാം. അ​തു​മ​തി മാ​ക്സിം... പ്ലീ​സ്!''""ശ​രി. എ​ന്തെ​ങ്കി​ലും ചെ​യ്യാം.'' 

അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ൾ ഭേ​ദ​പ്പെ​ട്ട ഒ​രു ഹോ​ട്ട​ലി​ൽ ക​യ​റി. അ​വി​ടെ വ​ലി​യ തി​ര​ക്കി​ല്ല. ന​ല്ല വി​ശ​പ്പു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വി​വി​ധ വി​ഭ​വ​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​ർ കൊ​ടു​ത്തു. താ​മ​സി​ക്കാ​ൻ റൂം ​ബു​ക്ക് ചെ​യ്തു. എ​ന്നി​ട്ട് മാ​ക്സിം ഫ്രാ​ങ്കി​നു ഫോ​ണ്‍​ചെ​യ്യാ​ൻ പോ​യി. പ​ത്തു​മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മാ​ക്സിം ഫോ​ണ്‍ ചെ​യ്തു തി​രി​ച്ചു​വ​ന്നു. 

""ഫ്രാ​ങ്കി​നെ കി​ട്ടി​യോ? സം​സാ​രി​ച്ചോ?'' ""സം​സാ​രി​ച്ചു. ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​ർ ന​മ്മു​ടെ വി​ളി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന​ത്രേ. ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളെ​ല്ലാം വി​ശ​ദ​മാ​യി പ​റ​ഞ്ഞു​കൊ​ടു​ത്തു. കേ​ട്ടി​ട്ടു വ​ല്ലാ​ത്ത സ​ന്തോ​ഷ​വും ആ​ശ്വാ​സ​വു​മാ​യി. വേ​റെ എ​ന്തോ പ​റ​യാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഫോ​ണ്‍ ക​ട്ടാ​യി. ര​ണ്ടു​വ​ട്ടം ട്രൈ ​ചെ​യ്തു. കി​ട്ടി​യി​ല്ല. 

ഇ​നി ഡി​ന്ന​ർ ക​ഴി​ഞ്ഞി​ട്ടു വി​ളി​ക്കാം. ഏ​താ​യാ​ലും ഇ​ന്ന് ഇ​വി​ടെ താ​മ​സി​ക്കു​ക​യാ​ണ​ല്ലോ.'' അ​പ്പോ​ഴേ​ക്കും ഡി​ന്ന​ർ വി​ഭ​വ​ങ്ങ​ളെ​ത്തി. സു​ഭി​ക്ഷ​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് ഞ​ങ്ങ​ൾ റൂ​മി​ലേ​ക്കു പോ​യി. ഫ്രാ​ങ്കി​നെ കി​ട്ടാ​ൻ വീ​ണ്ടും ട്രൈ ​ചെ​യ്തു. ആ​ളെ ഫോ​ണി​ൽ കി​ട്ടി. ഫോ​ണ്‍​വി​ളി ക​ഴി​ഞ്ഞ് മാ​ക്സിം റൂ​മി​ലേ​ക്കു വ​ന്ന​ത് പു​തി​യൊ​രു വാ​ർ​ത്ത​യു​മാ​യാ​ണ്. (നോവൽ അടുത്ത ലക്കത്തിൽ സമാപിക്കുന്നു)

Tags : Rebecca

Recent News

Corehub Up