ന്യൂഡൽഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് 24 മണിക്കൂറിനുള്ളിൽ രാഘവ് ഛദ്ദയ്ക്ക് നഷ്ടമായത് പത്ത് ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ്.
വെള്ളിയാഴ്ച 14.6 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഛദ്ദയ്ക്ക് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ഫോളോവേഴ്സിന്റെ എണ്ണം 13.4 ദശലക്ഷമായി കുറഞ്ഞു.
ബിജെപിയിലേക്കുള്ള ചുവട് മാറ്റം ഛദ്ദയുടെ ജനപ്രീതി കുറച്ചതാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഇടിവ് വരുത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
സാമൂഹിക വിഷയങ്ങൾ ഛദ്ദ പാർലമെന്റിൽ അവതരിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയിരുന്നു. ഇത് ഛദ്ദയുടെ പ്രതിച്ഛായ വർധിപ്പിച്ചിരുന്നു. ഛദ്ദയ്ക്കെതിരേ സമൂഹമാധ്യമത്തിൽ "അണ്‍ഫോളോ’ കാന്പയിൻ നടക്കുന്നതായും ചില വിദഗ്ധർ ചൂണ്ടിക്കാട്ടി.