x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഘ​വ് ഛദ്ദ​യു​ടെ ബി​ജെ​പി പ്ര​വേ​ശ​നം; എ​ല്ലാം ഇ​ഡി​യു​ടെ ക​ളി​യെ​ന്ന് എ​എ​പി


Published: April 24, 2026 08:01 PM IST | Updated: April 24, 2026 08:07 PM IST

ന്യൂ​ഡ​ൽ​ഹി: രാ​ഘ​വ് ഛദ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് രാ​ജ്യ​സ​ഭാ എം​പി​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​നെ വി​മ​ർ​ശി​ച്ച് എ​എ​പി. ത​ങ്ങ​ളു​ടെ ഏ​ഴ് എം​പി​മാ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​യും സി​ബി​ഐ​യും ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി വ​ല​യി​ലാ​ക്കി​യെ​ന്ന് എ​എ​പി എം​പി സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

ന​ട​ന്ന​ത് ഓ​പ്പ​റേ​ഷ​ൻ താ​മ​ര​യാ​ണ്. ബി​ജെ​പി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഭ​ഗ​വ​ന്ത് മാ​ൻ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബി​ലെ ജ​ന​ങ്ങ​ൾ ഈ ​രാ​ജ്യ​ദ്രോ​ഹി​ക​ൾ​ക്ക് മാ​പ്പു​ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​എ​പി​ക്ക് രാ​ജ്യ​സ​ഭ​യി​ൽ 10 എം​പി​മാ​രു​ണ്ട്. ഇ​തി​ൽ ഏ​ഴു​പേ​രാ​ണ് പാ​ർ​ട്ടി വി‌​ട്ട​ത്.

നേ​ര​ത്തെ രാ​ജ്യ​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​ന് പി​ന്നാ​ലെ രാ​ഘ​വ് ഛദ്ദ ​പാ​ർ​ട്ടി​യു​മാ​യി അ​ക​ന്നി​രു​ന്നു. പു​തി​യ ഉ​പ​നേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ച അ​ശോ​ക് മി​ത്ത​ലി​നെ അ​ട​ക്കം ഒ​പ്പം കൂ​ട്ടി​യാ​ണ് രാ​ഘ​വ് ഛദ്ദ​യു​ടെ നീ​ക്കം. അ​തേ​സ​മ​യം അ​ശോ​ക മി​ത്ത​ലി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​ടെ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

Tags : aap operation lotus raghav chadha bjp

Recent News

Corehub Up