തിരുവനന്തപുരം: കൊടും ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതൽ വേനൽ തുടങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പ് അറയിച്ചിട്ടുള്ളത്.
പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഏപ്രിൽ 29ന് വേനൽ മഴ ശക്തമാകാനാണ് സാധ്യത. നിലവിൽ ഇന്നും നാളെയും സംസ്ഥാനത്ത് താപനില മുന്നറിയപ്പാണ് കാലാവസ്ഥാ കേന്ദ്രം നൽകിയിട്ടുള്ളത്.