x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ മു​ന്ന​റി​യി​പ്പ്; മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

വെബ് ഡെസ്ക്
Published: August 6, 2026 11:12 PM IST | Updated: August 6, 2026 11:12 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം. ഇ​ന്ന​ലെ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും മി​ക്ക​യി​ട​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​യി​രു​ന്നി​ല്ല. ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​ർ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ ഒ​ഴി​യും​മു​ന്പ് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​തി​തീ​വ്ര പെ​യ്ത മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ മ​ണ്ണി​ല്‍ ഗ​ണ്യ​മാ​യ അ​ള​വി​ല്‍ ജ​ലാം​ശം വ​ര്‍​ധി​ച്ച​തി​നാ​ൽ, റാ​ന്നി, കോ​ന്നി തു​ട​ങ്ങി​യ മ​ല​യോ​ര താ​ലൂ​ക്കു​ക​ളി​ലും മ​റ്റ് താ​ലൂ​ക്കു​ക​ളി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​രു​ള്‍​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കു​ന്നി​ന്‍​ചെ​രി​വു​ക​ളി​ലേ​ക്കും അ​നാ​വ​ശ്യ യാ​ത്ര ഒ​ഴി​വാ​ക്ക​ണം.

മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മു​ന്‍​കൂ​ട്ടി സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കോ നി​ര്‍​ബ​ന്ധ​മാ​യും മാ​റ​ണം. പു​ഴ​ക​ൾ, തോ​ടു​ക​ള്‍, അ​ണ​ക്കെ​ട്ടു​ക​ളു​ടെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​തും കു​ളി​ക്കു​ന്ന​തും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി പോ​കു​ന്ന​തും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

വീ​ടി​ന്‍റെ പി​ന്നി​ലോ സ​മീ​പ​ത്തോ വി​ള്ള​ല്‍, മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍, ജ​ലം ക​ല​ങ്ങി​യൊ​ഴു​ക​ല്‍ എ​ന്നി​വ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ഉ​ട​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ത​ഹ​സി​ല്‍​ദാ​ര്‍ കാ​ര്യാ​ല​യം, ജി​ല്ലാ എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​ര്‍ എ​ന്നി​വ​രെ അ​റി​യി​ക്ക​ണം. അ​ധി​കൃ​ത​രു​ടെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ, കെ​എ​സ്ഡി​എം​എ, ജി​ല്ല ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ല​ഭ്യ​മാ​കു​ന്ന നിർദേശങ്ങ​ള്‍ കൃ​ത്യ​മാ​യി പി​ന്തു​ട​ര​ണം. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ര്‍​ത്ത​ക​ള്‍ വി​ശ്വ​സി​ക്ക​രു​ത്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ജി​ല്ല എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്റ​ര്‍ ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ 1077 / 04682322515 എ​ന്നി​വ​യി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ല്ലാ താ​ലൂ​ക്ക് ത​ല​ത്തി​ലും റ​വ​ന്യു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ, പോ​ലീ​സ്, ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ, ആ​രോ​ഗ്യ വ​കു​പ്പു​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ളൾക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham Local News Rain warning hilly regions

Recent News

Corehub Up