Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajastan

പ്രധാനമന്ത്രി എത്താനിരിക്കേ റിഫൈനറിയിൽ തീപിടിത്തം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ബ​ലോ​ത്ര​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​നി​രു​ന്ന റി​ഫൈ​ന​റി​യി​ൽ തീ​പി​ടിത്തം. പ​ച്ച​പ​ദ്ര​യി​ലെ റി​ഫൈ​ന​റി​യു​ടെ ക്രൂ​ഡ് ഡി​സ്റ്റി​ലേ​ഷ​ൻ യൂ​ണി​റ്റിലാണ് (സി​ഡി​യു) ഇ​ന്ന​ലെ തീ​പി​ടി​ത്തമുണ്ടായത്.

അ​ത്യാ​ഹി​ത​വി​ഭാ​ഗത്തിലെ അം ഗങ്ങൾ ഉ​ട​ൻ എ​ത്തി തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ഉ​ദ്ഘാ​ട​നം മാ​റ്റി​വ​ച്ച​താ​യി പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി ഭ​ജ​ൻ​ലാ​ൽ ശ​ർ​മ ന​ട​ത്താ​നി​രു​ന്ന സ​ന്ദ​ർ​ശ​ന​വും മാ​റ്റി​വ​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ​മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ ല​ക്ഷ്യ​മി​ട്ട് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ന്‍റെ​യും സം​യു​ക്ത​സം​ര​ഭ​മാ​യി 79,450 കോ​ടി​രൂ​പ ചെല​വി​ലാ​ണ് റി​ഫൈ​ന​റി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

National

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ജ​യ്പു‌​ർ: വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. രാ​ജ​സ്ഥാ​നി​ലെ ചു​രു ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 2017ൽ ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

സ​ർ​ദാ​ർ​ഷ​ഹ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ല​യ​ള​വി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​തി. ചു​രു ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. സ​ർ​ദാ​ർ​ഷ​ഹ​ർ സ്റ്റേ​ഷ​നി​ൽ എ​സ്ഐ​യാ​യി​രു​ന്ന സു​ഭാ​ഷ്, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ര​വീ​ന്ദ്ര, ജ​യ്‌​വീ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വ​ർ​ക്കു​പു​റ​മേ വി​ക്കി എ​ന്ന​യാ​ളും കേ​സി​ലെ പ്ര​തി​യാ​ണ്.

എ​ന്നാ​ൽ കേ​സി​ലെ പ​രാ​തി​ക്കാ​രി നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​നാ​ണ് വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

 

National

ഐ​ടി ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സ്; പ്ര​തി​ക​ൾ പി​ടി​യി​ൽ

ഉ​ദ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. ഉ​ദ​യ്പു​ർ ജി​കെ​എം ഐ​ടി ക​മ്പ​നി സി​ഇ​ഒ ജി​തേ​ഷ് പ്ര​കാ​ശ് സി​സോ​ദി​യ, വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വ് ഹെ​ഡ്, ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഗൗ​ര​വ് സി​രോ​ഹി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 

ഡി​സം​ബ​ർ 20ന് ​രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​രാ​തി​ക്കാ​രി മ​ദ്യ​പി​ച്ചി​രു​ന്നു. തു​ട​ർ‌​ന്ന് യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ വീ​ട്ടി​ൽ വി​ടാ​മെ​ന്ന് അ​റി​യി​ച്ച് പ്ര​തി​ക​ൾ‌ കാ​റി​ൽ‌ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി.

യാ​ത്രാ​മ​ധ്യേ ബോ​ധ​ര​ഹി​ത​യാ​യ പ​രാ​തി​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ ബോ​ധം വ​ന്ന​പ്പോ​ഴാ​ണ് താ​ൻ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​വ​രം യു​വ​തി തി​രി​ച്ച​റി​യു​ന്ന​ത്. തു​ട​ർ​ന്ന് അ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

National

ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ ചാ​ക്കി​നു​ള്ളി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ര​ശു​റാം പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള സു​ഭാ​ഷ് കോ​ള​നി​യി​ലെ വീ​ടി​ന്‍റെ കാ​ർ‌​പോ​ർ​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ണ് വീ​ട്ടു​ട​മ​സ്ഥ​യാ​യ മു​ന്നി ദേ​വി പോ​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്ന ചാ​ക്ക് കെ​ട്ട് കാ​ണു​ന്ന​ത്. മൂ​ന്ന് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ ര​ണ്ട് നി​ല​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചാ​ക്കു​കെ​ട്ടി​ൽ കാ​ണ​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം ഒ​രു പു​ത​പ്പി​ൽ പൊ​തി​ഞ്ഞ ശേ​ഷം ര​ണ്ട് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

Sports

കേ​​ര​​ള​​ത്തി​​നു തോ​​ൽ​​വി

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: അ​​ണ്ട​​ർ 23 ദേ​​ശീ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ രാ​​ജ​​സ്ഥാ​​നോ​​ട് പൊ​​രു​​തി​​ത്തോ​​റ്റ് കേ​​ര​​ളം. അ​​വ​​സാ​​ന ഓ​​വ​​ർ വ​​രെ നീ​​ണ്ട ആ​​വേ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ന് ഒ​​ടു​​വി​​ലാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ തോ​​ൽ​​വി.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത രാ​​ജ​​സ്ഥാ​​ൻ 50 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 340 റ​​ണ്‍​സെ​​ടു​​ത്തു. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ കേ​​ര​​ളം 49.5 ഓ​​വ​​റി​​ൽ 333 റ​​ണ്‍​സി​​ന് ഓ​​ൾ ഒൗ​​ട്ടാ​​വു​​ക​​യാ​​യി​​രു​​ന്നു.

ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത രാ​​ജ​​സ്ഥാ​​ന് ആ​​ദ്യ ഓ​​വ​​റി​​ൽ ത​​ന്നെ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും തു​​ട​​ർ​​ന്നെ​​ത്തി​​യ​​വ​​ർ ത​​ക​​ർ​​ത്ത​​ടി​​ച്ച് മു​​ന്നേ​​റു​​ക​​യാ​​യി​​രു​​ന്നു. ക്യാ​​പ്റ്റ​​ൻ രോ​​ഹ​​ൻ വി​​ജ​​യും മി​​നാ​​ഫ് ഷെ​​യ്ഖും ചേ​​ർ​​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 134 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

106 പ​​ന്തു​​ക​​ളി​​ൽ 144 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്ത രോ​​ഹ​​ൻ- ക​​ര​​ണ്‍ സ​​ഖ്യ​​മാ​​ണ് രാ​​ജ​​സ്ഥാ​​ന്‍റെ കൂ​​റ്റ​​ൻ സ്കോ​​റി​​ന് അ​​ടി​​ത്ത​​റ​​യി​​ട്ട​​ത്. കേ​​ര​​ള​​ത്തി​​ന് വേ​​ണ്ടി അ​​ഭി​​റാം മൂ​​ന്നും പ​​വ​​ൻ രാ​​ജ് ര​​ണ്ടും വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ കേ​​ര​​ള​​ത്തി​​ന് ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ അ​​ക്ഷ​​യും കൃ​​ഷ്ണ​​നാ​​രാ​​യ​​ണും ചേ​​ർ​​ന്ന് ഉ​​ജ്ജ്വ​​ല തു​​ട​​ക്ക​​മാ​​ണ് ന​​ല്കി​​യ​​ത്. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് ആ​​ദ്യ വി​​ക്ക​​റ്റി​​ൽ 160 റ​​ണ്‍​സാ​​ണ് കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത്.

തുടര്‍ന്നെത്തിയ പ​​വ​​ൻ ശ്രീ​​ധ​​റും മി​​ക​​ച്ച രീ​​തി​​യി​​ൽ ബാ​​റ്റ് വീ​​ശി. എ​​ന്നാ​​ൽ ഏ​​ഴ് റ​​ണ്‍​സെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ട​​ത് കേ​​ര​​ള​​ത്തി​​ന് തി​​രി​​ച്ച​​ടി​​യാ​​യി. രാ​​ജ​​സ്ഥാ​​നുവേ​​ണ്ടി നീ​​ലേ​​ഷ് നാ​​ല് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി.

Latest News

Corehub Up