പുതുച്ചേരി: പുതുച്ചേരിയിൽ അഞ്ചാം തവണ മുഖ്യമന്ത്രിയാകാനൊരുങ്ങി എൻ. രംഗസ്വാമി. 30 അംഗ നിയമസഭയിൽ എൻഡിഎയ്ക്ക് 18 അംഗങ്ങളുണ്ട്. രംഗസ്വാമിയുടെ പാർട്ടിയായ എൻആർ കോൺഗ്രസിന് മാത്രം 12 സീറ്റുകളുണ്ട്.
സഖ്യത്തിലെ മറ്റു പാർട്ടികളായ ബിജെപിക്ക് നാലും അണ്ണാ ഡിഎംകെ, എൽജെകെ എന്നിവയ്ക്ക് ഓരോ സീറ്റും വീതമുണ്ട്. 16 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഒരേയൊരു സീറ്റ് മാത്രമാണു കിട്ടിയത്. അഞ്ചു സീറ്റുള്ള ഡിഎംകെയാണ് പ്രതിപക്ഷത്തെ പ്രധാന കക്ഷി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 16 പേരുടെ പിന്തുണയാണ്.
2001ലും 2006ലും കോൺഗ്രസ് നോമിനിയായാണ് രംഗസ്വാമി മുഖ്യമന്ത്രിയായത്. 2011ൽ സ്വന്തം പാർട്ടി രൂപവത്കരിച്ചു.
ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കി വിജയിച്ചു മുഖ്യമന്ത്രിയായി. പുതുച്ചേരി നിയമസഭയിൽ ഇത്തവണ വനിതകളാരുമില്ല.