x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചാം തവണ മുഖ്യമന്ത്രിയാകാൻ രംഗസ്വാമി


Published: May 6, 2026 02:57 AM IST | Updated: May 6, 2026 02:57 AM IST

പു​​​തു​​​ച്ചേ​​​രി: പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ അ​​​ഞ്ചാം ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​നൊ​​​രു​​​ങ്ങി എ​​​ൻ. രം​​​ഗ​​​സ്വാ​​​മി. 30 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് 18 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. രം​​​ഗ​​​സ്വാ​​​മി​​​യു​​​ടെ പാ​​​ർ​​​ട്ടി​​​യാ​​​യ എ​​​ൻ​​​ആ​​​ർ കോ​​​ൺ​​​ഗ്ര​​​സി​​​ന് മാ​​​ത്രം 12 സീ​​​റ്റു​​​ക​​​ളു​​​ണ്ട്.

സ​​​ഖ്യ​​​ത്തി​​​ലെ മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളാ​​​യ ബി​​​ജെ​​​പി​​​ക്ക് നാ​​​ലും അ​​​ണ്ണാ ഡി​​​എം​​​കെ, എ​​​ൽ​​​ജെ​​​കെ എ​​​ന്നി​​​വ​​​യ്ക്ക് ഓ​​​രോ സീ​​​റ്റും വീ​​​ത​​​മു​​​ണ്ട്. 16 സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ച കോ​​​ൺ​​​ഗ്ര​​​സി​​​ന് ഒ​​​രേ​​​യൊ​​​രു സീ​​​റ്റ് മാ​​​ത്ര​​​മാ​​​ണു കി​​​ട്ടി​​​യ​​​ത്. അ​​​ഞ്ചു സീ​​​റ്റു​​​ള്ള ഡി​​​എം​​​കെ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പ്ര​​​ധാ​​​ന ക​​​ക്ഷി. കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വേ​​​ണ്ട​​​ത് 16 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ്.

2001ലും 2006​​​ലും കോ​​​ൺ​​​ഗ്ര​​​സ് നോ​​​മി​​​നി​​​യാ​​​യാ​​​ണ് രം​​​ഗ​​​സ്വാ​​​മി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ത്. 2011ൽ ​​​സ്വ​​​ന്തം പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു.

ആ ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി വി​​​ജ​​​യി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി. പു​​​തു​​​ച്ചേ​​​രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​ത്ത​​​വ​​​ണ വ​​​നി​​​ത​​​ക​​​ളാ​​​രു​​​മി​​​ല്ല.

Tags : Rangaswamy Chief Minister

Recent News

Corehub Up