പുതുച്ചേരി: പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്-ബിജെപി സഖ്യം ഭരണം നിലനിർത്തി. 30 അംഗ നിയമസഭയിൽ സഖ്യത്തിന് 16 സീറ്റുണ്ട്. എൻ. രംഗസ്വാമി അഞ്ചാം തവണ മുഖ്യമന്ത്രിയാകും. ബിജെപി നാലിടത്തു വിജയിച്ചു. തട്ടാൻചാവടി, മംഗലം സീറ്റുകളിൽ മത്സരിച്ച രംഗസ്വാമി രണ്ടിടത്തും വിജയിച്ചു.
പ്രതിപക്ഷ സഖ്യത്തിനു നേതൃത്വം നല്കിയ കോൺഗ്രസ് വെറും ഒരു സീറ്റിൽ മാത്രമാണു വിജയിച്ചത്. അഞ്ചു സീറ്റ് നേടിയ ഡിഎംകെയാണ് പ്രതിപക്ഷത്തു പിടിച്ചുനിന്നത്. നടൻ വിജയിന്റെ ടിവികെ പുതുച്ചേരിയിൽ രണ്ടു സീറ്റ് നേടി സാന്നിധ്യമറിയിച്ചു. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ ഐജെകെ ടിക്കറ്റിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ കേരളത്തിലെ മാഹി സീറ്റിൽ ഇടത് സ്വതന്ത്രൻ അഡ്വ. ടി. അശോക് കുമാർ 1115 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. സിറ്റിംഗ് എംഎൽഎ കോൺഗ്രസിലെ രമേശ് പറന്പത്തിനെയാണു പരാജയപ്പെടുത്തിയത്.
കക്ഷിനില കക്ഷിനില
ആകെ സീറ്റ് 30
എൻആർ കോൺഗ്രസ് 12
ഡിഎംകെ 5
ബിജെപി 4
ടിവികെ 2
കോൺഗ്രസ് 1
അണ്ണാ ഡിഎംകെ 1
ഐജെകെ 1
നെയം മക്കൾ കഴകം 1
സ്വതന്ത്രർ 3
Tags : Rangaswamy Puducherry