Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puducherry

രം​​ഗ​​സ്വാ​​മി ത​​ട്ടാ​​ൻ​​ചാ​​വ​​ടി മ​​ണ്ഡ​​ലം ഒ​​ഴി​​ഞ്ഞു

പു​​തു​​ച്ചേ​​രി: ര​​ണ്ടി​​ട​​ത്തു വി​​ജ​​യി​​ച്ച പു​​തു​​ച്ചേ​​രി മു​​ഖ്യ​​മ​​ന്ത്രി എ​​ൻ. രം​​ഗ​​സ്വാ​​മി ത​​ട്ടാ​​ൻ​​ചാ​​വ​​ടി മ​​ണ്ഡ​​ലം ഒ​​ഴി​​ഞ്ഞു. മം​​ഗ​​ലം മ​​ണ്ഡ​​ലം നി​​ല​​നി​​ർ​​ത്തും. 1985 മു​​ത​​ലു​​ള്ള എ​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും രം​​ഗ​​സ്വാ​​മി വി​​ജ​​യി​​ച്ചി​​ട്ടു​​ള്ള മ​​ണ്ഡ​​ല​​മാ​​ണ് ത​​ട്ടാ​​ൻ​​ചാ​​വ​​ടി. മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് വി. ​​വൈ​​ത്തി​​ലിം​​ഗ​​ത്തെ​​യാ​​ണ് ഇ​​ത്ത​​വ​​ണ രം​​ഗ​​സ്വാ​​മി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

 

National

ആസാമും പുതുച്ചേരിയും ഇന്ന് വിധിയെഴുതും

ഗോ​​​ഹ​​​ട്ടി/​​​പു​​​തു​​​ച്ചേ​​​രി: ആ​​​സാം, പു​​​തു​​​ച്ചേ​​​രി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്ന്. ആ​​​സാ​​​മി​​​ൽ 126 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ 30 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലു​​​മാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്. ര​​​ണ്ടി​​​ട​​​ത്തും എ​​​ൻ​​​ഡി​​​എ ആ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്.

ആ​​​സാ​​​മി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം വി​​​ജ​​​യം ബി​​​ജെ​​​പി ല​​​ക്ഷ്യ​​​മി​​​ടു​​​ന്പോ​​​ൾ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്താ​​​നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ ത​​​ന്ത്ര​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്ന​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ​​​യാ​​​ണ്. ഗൗ​​​ര​​​വ് ഗൊ​​​ഗോ​​​യ് ആ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ തു​​​റു​​​പ്പു​​​ചീ​​​ട്ട്. 722 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു രം​​​ഗ​​​ത്തു​​​ള്ള​​​ത്.

ഹി​​​മ​​​ന്ത ജ​​​ലു​​​ക്ബാ​​​രി​​​യി​​​ലും ഗൊ​​​ഗോ​​​യി ജോ​​​ർ​​​ഹ​​​ട്ടി​​​ലും ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു. ആ​​​കെ 2.5 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ. കോ​​​ൺ​​​ഗ്ര​​​സ് 99 സീ​​​റ്റി​​​ലും ബി​​​ജെ​​​പി 90ലും ​​​മ​​​ത്സ​​​രി​​​ക്കു​​​ന്നു. എ​​​ഐ​​​യു​​​ഡി​​​എ​​​ഫ് 30 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്നു. ബി​​​ജെ​​​പി, എ​​​ജി​​​പി, ബി​​​പി​​​എ​​​ഫ് എ​​​ന്നി​​​വ​​​യാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യി​​​ലെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ. 64 സീ​​​റ്റാ​​​ണ് കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു​​​വേ​​​ണ്ട​​​ത്.

കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ മു​​​ന്ന​​​ണി​​​യി​​​ൽ റാ​​​യ്ജോ​​​ർ ദ​​​ൾ, ആ​​​സാം ജ​​​തി​​​യ പ​​​രി​​​ഷ​​​ത്ത്, സി​​​പി​​​എം, എ​​​പി​​​എ​​​ച്ച്എ​​​ൽ​​​സി എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​ളു​​മു​​ണ്ട്. എ​​​എ​​​പി, തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ്, ജെ​​​എം​​​എം എ​​​ന്നി​​​വ​​​ർ ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്നു.

പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ അ​​​ഞ്ചാം ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​മാ​​​ണ് എ​​​ൻ​​​ആ​​​ർ​​​കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ എ​​​ൻ. രം​​​ഗ​​​സ്വാ​​​മി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. എ​​​ൻ​​​ആ​​​ർ ​​​കോ​​​ൺ​​​ഗ്ര​​​സ്, ബി​​​ജെ​​​പി, അ​​​ണ്ണാ​​​ഡി​​​എം​​​കെ, ഐ​​​ജെ​​​കെ എ​​​ന്നീ ക​​​ക്ഷി​​​ക​​​ളാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യി​​​ലു​​​ള്ള​​​ത്. കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ മു​​​ന്ന​​​ണി​​​യി​​​ൽ ഡി​​​എം​​​കെ​​​യും വി​​​സി​​​കെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഡി​​​എം​​​കെ​​​യ്ക്കു ന​​​ല്കി​​​യ സീ​​​റ്റു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​മ​​​ത​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​പ​​​ക്ഷ​​​സ​​​ഖ്യ​​​ത്തി​​​ൽ വി​​​ള്ള​​​ലു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ 16 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ് കേ​​​വ​​​ല​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വേ​​​ണ്ട​​​ത്.

National

ആസാമിലും പുതുച്ചേരിയിലും പ്രചാരണം സമാപിച്ചു

ഗോ​​​​ഹ​​​​ട്ടി: ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പ​​​​ര​​​​സ്യ​​​​പ്ര​​​​ചാ​​​​ര​​​​ണം സ​​​​മാ​​​​പി​​​​ച്ചു. ഇ​​​​രു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും നാ​​​​ളെ​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്. ആ​​​​സാ​​​​മി​​​​ൽ 126 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ൽ 30 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണു​​ള്ള​​ത്.

ആ​​​​സാ​​​​മി​​​​ൽ 722 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. ബി​​​​ജെ​​​​പി മു​​​​ന്ന​​​​ണി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ മു​​​​ന്ന​​​​ണി​​​​യും ആ​​​​സാ​​​​മി​​​​ൽ നേ​​​​ർ​​​​ക്കു നേ​​​​ർ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹി​​​​മ​​​​ന്ത ബി​​​​ശ്വ ശ​​​​ർ​​​​മ​​​​യാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ ത​​​​ന്ത്ര​​​​ങ്ങ​​​​ൾ​​​​ക്കു ചു​​​​ക്കാ​​​​ൻ പി​​​​ടി​​​​ച്ച​​​​ത്. ഗൗ​​​​ര​​​​വ് ഗൊ​​​​ഗോ​​​​യി ആ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി.

ഹി​​​​മ​​​​ന്ത ബി​​​​ശ്വ ശ​​​​ർ​​​​മ, ഗൗ​​​​ര​​​​വ് ഗൊ​​​​ഗോ​​​​യ്, എ​​​​ഐ​​​​യു​​​​ഡി​​​​എ​​​​ഫ് അ​​​​ധ്യ​​​​ക്ഷ​​​​ൻ ബ​​​​ദ്റു​​​​ദ്ദീ​​​​ൻ അ​​​​ജ്മ​​​​ൽ, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ദേ​​​ബ​​​ബ്ര​​​ത സൈ​​​ക്കി​​​യ, അ​​​തു​​​ൽ ബോ​​​റ, ച​​​ന്ദ്ര​​​മോ​​​ഹ​​​ൻ പ​​​ട്ടോ​​​വാ​​​രി, അ​​​ഖി​​​ൽ ഗൊ​​​ഗോ​​​യി, ലു​​​രി​​​ൻ​​​ജ്യോ​​​തി ഗൊ​​​ഗോ​​​യി തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന പ്ര​​​മു​​​ഖ​​​ർ.

പു​​​തു​​​ച്ചേ​​​രി​​​ൽ 30 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 294 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ രം​​​ഗ​​​ത്തു​​​ണ്ട്. എ​​​ഐ​​​എ​​​ൻ​​​ആ​​​ർ​​​സി നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന എ​​​ൻ​​​ഡി​​​എ​​​യി​​​ൽ ബി​​​ജെ​​​പി, അ​​​ണ്ണാ ഡി​​​എം​​​കെ, എ​​​ൽ​​​ജെ​​​കെ തു​​​ട​​​ങ്ങി​​​യ ക​​​ക്ഷി​​​ക​​​ളു​​​മു​​​ണ്ട്. എ​​​ഐ​​​എ​​​ൻ​​​ആ​​​ർ​​​സി 16 സീ​​​റ്റി​​​ലും ബി​​​ജെ​​​പി പ​​​ത്തി​​​ലും മ​​​ത്സ​​​രി​​​ക്കു​​​ന്നു. അ​​​ണ്ണാ ഡി​​​എം​​​കെ, എ​​​ൽ​​​ജെ​​​കെ ക​​​ക്ഷി​​​ക​​​ൾ​​​ക്ക് ര​​​ണ്ടു വീ​​​തം സീ​​​റ്റ് ല​​​ഭി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ​​​മു​​​ന്ന​​​ണി​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് 16 സീ​​​റ്റി​​​ലാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ഡി​​​എം​​​കെ 13ലും ​​​വി​​​സി​​​കെ ഒ​​​രു സീ​​​റ്റി​​​ലും ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു.

ഡി​​​എം​​​കെ​​​യു​​​ടെ ആ​​​റു സീ​​​റ്റു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ രം​​​ഗ​​​ത്തു​​​ള്ള​​​ത് മു​​​ന്ന​​​ണി​​​യി​​​ൽ വി​​​ള്ള​​​ൽ വീ​​​ഴ്ത്തി​​​യി​​​ട്ടു​​​ണ്ട്. ന​​​ട​​​ൻ വി​​​ജ​​​യി​​​ന്‍റെ ടി​​​വി​​​കെ 28 സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്നു. ര​​​ണ്ടു സീ​​​റ്റ് നെ​​​യ്യം മ​​​ക്ക​​​ൾ ക​​​ഴ​​​ക​​​ത്തി​​​നു വി​​​ട്ടുന​​​ല്കി.

National

ആ​കാം​ക്ഷ​യി​ൽ രാ​ഷ്ട്രീ​യ ലോ​കം; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഉ​ട​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി അ​ൽ​പ​സ​മ​യ​ത്തി​ന​കം പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ക്കും. വി​ഗ്യാ​ൻ ഭ​വ​നി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ക്കു​ക.

കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. കേ​ര​ള​ത്തി​ൽ ഒ​റ്റ ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക എ​ന്നാ​ണ് സൂ​ച​ന. ഏ​പ്രി​ൽ ര​ണ്ടാം വാ​രം ക​ഴി​ഞ്ഞാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

തീ​യ​തി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ൽ​പ​സ​മ​യ​ത്തി​ന​കം യോ​ഗം ചേ​രും. ക​ഴി​ഞ്ഞ ത​വ​ണ എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ന്ന ബം​ഗാ​ളി​ല്‍ ഇ​ത്ത​വ​ണ അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ്.

ആ​സാ​മി​ല്‍ മൂ​ന്ന് ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ഒ​റ്റ ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പി​ന്നാ​ലെ എ​ൽ‌​ഡി​എ​ഫി​ലെ പാ​ർ​ട്ടി​ക​ൾ ആ​ദ്യ ഘ​ട്ട സ്ഥാനാർഥി പട്ടിക പു​റ​ത്തു​വി​ടും എ​ന്നാ​ണ് വി​വ​രം. കോ​ൺ​ഗ്ര​സ് തി​ങ്ക​ളാ​ഴ്ച​യും ബി​ജെ​പി ചൊ​വ്വാ​ഴ്ച​യും ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും എ​ന്നും സൂ​ച​ന​യു​ണ്ട്.

Sports

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി വി​ഷ്ണു വി​നോ​ദ്; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ പു​തു​ച്ചേ​രി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

പു​തു​ച്ചേ​രി ഉ​യ​ർ​ത്തി​യ 248 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കേ​ര​ളം 29 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. സെ​ഞ്ചു​റി നേ​ടി​യ വി​ഷ്ണു വി​നോ​ദി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വി​ഷ്ണു വി​നോ​ദ് 162 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 84 പ​ന്തി​ൽ 13 ബൗ​ണ്ട​റി​യും 14 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വി​ഷ്ണു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ബാ​ബാ അ​പ​രാ​ജി​ത് 63 റ​ൺ​സെ​ടു​ത്തു.

സ​ഞ്ജു സാം​സ​ൺ 11 റ​ൺ​സും നാ​യ​ക​ൻ രോ​ഹ​ൻ കു​ന്നു​മ്മ​ൽ എ​ട്ട് റ​ൺ​സും എ​ടു​ത്ത് പു​റ​ത്താ​യി. പു​തു​ച്ചേ​രി​ക്ക് വേ​ണ്ടി ഭൂ​പേ​ന്ദ​ർ ചൗ​ഹാ​നും പാ​ർ​ത്ത് വൈ​ഘാ​നി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പു​തു​ച്ചേ​രി 47.4 ഓ​വ​റി​ൽ 247 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യിരുന്നു. ജ​സ്വ​ന്ത് ശ്രീ​രാ​മി​ന്‍റെ​യും അ​ജ​യ് രൊ​ഹെ​ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പു​തു​ച്ചേ​രി ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. 57 റ​ൺ​സെ​ടു​ത്ത ശ്രീ​രാ​മാ​ണ് പു​തു​ച്ചേ​രി​യു​ടെ ടോ​പ്സ്കോ​റ​ർ.

അ​ജ​യ് 53 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. നാ​യ​ക​ൻ അ​മാ​ൻ ഹ​ക്കീം ഖാ​ൻ‌ 27 റ​ൺ​സും വി​ഖ്നേ​ശ്വ​ര​ൻ മാ​രി​മു​ത്തു 26 റ​ൺ​സും എ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഏ​ദ​ൻ ആ​പ്പി​ൾ ടോ​മും അ​ങ്കി​ത് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ബി​ജു നാ​രാ​യ​ണ​നും ബാ​ബാ അ​പ​രാ​ജി​തും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി; പു​തു​ച്ചേ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 248 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ പു​തു​ച്ചേ​രി​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത പു​തു​ച്ചേ​രി 47.4 ഓ​വ​റി​ൽ 247 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

ജ​സ്വ​ന്ത് ശ്രീ​രാ​മി​ന്‍റെ​യും അ​ജ​യ് രൊ​ഹെ​ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പു​തു​ച്ചേ​രി ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. 57 റ​ൺ​സെ​ടു​ത്ത ശ്രീ​രാ​മാ​ണ് പു​തു​ച്ചേ​രി​യു​ടെ ടോ​പ്സ്കോ​റ​ർ.

അ​ജ​യ് 53 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. നാ​യ​ക​ൻ അ​മാ​ൻ ഹ​ക്കീം ഖാ​ൻ‌ 27 റ​ൺ​സും വി​ഖ്നേ​ശ്വ​ര​ൻ മാ​രി​മു​ത്തു 26 റ​ൺ​സും എ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഏ​ദ​ൻ ആ​പ്പി​ൾ ടോ​മും അ​ങ്കി​ത് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ബി​ജു നാ​രാ​യ​ണ​നും ബാ​ബാ അ​പ​രാ​ജി​തും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

National

ഡി​എം​കെ​യ്ക്ക് ച​തി​ക്കാ​ൻ മാ​ത്ര​മാ​ണ് അ​റി​യാ​വു​ന്ന​ത്; അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: വി​ജ​യ്

പു​തു​ച്ചേ​രി: ഡി​എം​കെ​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ഡി​എം​കെ​യെ ഒ​രി​ക്ക​ലും വി​ശ്വ​ക്ക​രു​തെ​ന്നും അ​വ​ർ​ക്ക് ച​തി​ക്കാ​ൻ മാ​ത്ര​മാ​ണ് അ​റി​യാ​വു​ന്ന​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

പു​തു​ച്ചേ​രി​യി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു വി​ജ​യ്‌​യു​ടെ പ്ര​തി​ക​ര​ണം. ഉ​പ്പ​ളം എ​ക്സ്പോ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു ടി​വി​കെ​യു​ടെ സ​മ്മേ​ള​നം. പു​തു​ച്ചേ​രി​ക്കാ​രോ​ട് ടി​വി​കെ​യെ വി​ശ്വ​സി​ക്ക​ണ​മെ​ന്നും വി​ജ​യ് ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​ച്ചേ​രി​ക്കാ​രെ കേ​ന്ദ്രം വ​ഞ്ചി​ച്ചെ​ന്നും വി​ജ​യ് കു​റ്റ​പ്പെ​ടു​ത്തി. പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി അ​നു​വ​ദി​ക്കാം എ​ന്ന് പ​റ​ഞ്ഞാ​ണ് പു​തു​ച്ചേ​രി​ക്കാ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ്റി​ച്ച​തെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പു​തു​ച്ചേ​രി​യി​ൽ അ​ധി​കാ​ര​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ വി​ജ​യ് അ​ഭി​ന​ന്ദി​ച്ചു. എ​തി​ർ​ച്ചേ​രി​യി​ലു​ള്ള പാ​ർ​ട്ടി​യു​ടെ പ​രി​പാ​ടി​യാ​യി​ട്ടും വേ​ണ്ട സു​ര​ക്ഷ അ​വ​ർ ഒ​രു​ക്കി​ത​ന്നു​വെ​ന്നാ​ണ് വി​ജ​യ് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​രി​ന് വ​ജ​യ് ന​ന്ദി​യും പ​റ​ഞ്ഞു. ത​മി​ഴ് നാ​ട് സ​ർ​ക്കാ​ർ ഇ​ത് ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്നും വി​ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

പു​തു​ച്ചേ​രി​യി​ലെ ടി​വി​കെ​യു​ടെ പൊ​തു​യോ​ഗം ചൊ​വ്വാ​ഴ്ച; ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളുമായി പോ​ലീ​സ്

പു​തു​ച്ചേ​രി: വി​ജ​യ്‌‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ പു​തു​ച്ചേ​രി​യി​ലെ പൊ​തു​യോ​ഗം ചൊ​വ്വാ​ഴ്ച ന​ട​ക്കും. പു​തു​ച്ചേ​രി​യി​ലെ പ​ഴ​യ തു​റ​മു​ഖ​ത്തി​ന് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ലാ​ണ് യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യിരിക്കുന്നത്.

അ​തേ​സ​മ​യം, പൊ​തു​യോ​ഗം ന​ട​ത്തു​ന്ന​തി​ന് ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ട്ടു​ള്ള​ത്. വി​ജ​യ് എ​ത്തു​ന്ന സ​മ​യം കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന​യി​ൽ പ​റ​യു​ന്നു.

പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 5000 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ എ​ത്താ​ൻ പാ​ടി​ല്ല. ക്യു ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മാ​യി​രി​ക്കും ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

500 പേ​ർ വീ​ത​മു​ള്ള പ​ത്ത് ബ്ലോ​ക്കു​ക​ളാ​യി പ്ര​വ​ർ​ത്ത​ക​രെ ഇ​രു​ത്ത​ണം. ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മേ​റി​യ​വ​ർ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും നി​ബ​ന്ധ​ന​യി​ൽ പ​റ​യു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ടി​വി​കെ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

National

വി​ജ​യ്‌യു​ടെ പു​തു​ച്ചേ​രി​യി​ലെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​യു​ടെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പു​തു​ച്ചേ​രി പോ​ലീ​സ്. ടി​വി​കെ​യു​ടെ അ​പേ​ക്ഷ​യി​ൽ ഡി​ഐ​ജി സ​ർ​ക്കാ​രി​നെ നി​ല​പാ​ട് അ​റി​യി​ച്ചു. വി​ജ​യ്ക്ക് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കാം. അ​തി​നാ​യി ഒ​രു സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച, ടി​വി​കെ​യു​ടെ റോ​ഡ് ഷോ​യ്ക്കാ​ണ് പു​തു​ച്ചേ​രി പൊ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. പ​ക​രം ഒ​രു തു​റ​ന്ന വേ​ദി​യി​ൽ പൊ​തു​യോ​ഗം ന​ട​ത്താ​ൻ പൊ​ലീ​സ് അ​നു​മ​തി ന​ൽ​കി.

പു​തു​ച്ചേ​രി​യി​ൽ വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ ല​ക്ഷ്യ​മി​ട്ട ഈ ​പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ബൂ​സി ആ​ന​ന്ദ്, ആ​ദ​വ് അ​ർ​ജു​ന എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ തീ​രു​മാ​നം പാ​ർ​ട്ടി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

റോ​ഡ് ഷോ​യ്ക്ക് എ​ന്തു​കൊ​ണ്ട് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന് പു​തു​ച്ചേ​രി​യി​ലെ വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ൾ​ക്ക് വി​ജ​യ് അ​ണി​നി​ര​ത്തു​ന്ന വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​തേ​സ​മ​യം പൊ​തു​യോ​ഗം മാ​ത്ര​മാ​ണെ​ങ്കി​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ണെ​ന്നും കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ടി​വി​കെ ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up