x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാ​മി​ലും പു​തു​ച്ചേ​രി​യി​ലും ക​ന​ത്ത പോ​ളിം​ഗ്  


Published: April 9, 2026 04:39 PM IST | Updated: April 9, 2026 04:43 PM IST

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നു പു​റ​മെ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ആ​സാ​മി​ലും പു​തു​ച്ചേ​രി​യി​ലും ക​ന​ത്ത പോ​ളിം​ഗ്. വോ​ട്ടെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ആ​സാ​മി​ൽ 75 ശ​ത​മാ​ന​വും പു​തു​ച്ചേ​രി​യി​ൽ 72 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

ആ​സാ​മി​ൽ 126 മ​ണ്ഡ​ല​ങ്ങ​ളി​ലും പു​തു​ച്ചേ​രി​യി​ൽ 30 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണു വോ​ട്ടെ​ടു​പ്പ്. ര​ണ്ടി​ട​ത്തും എ​ൻ​ഡി​എ ആ​ണ് അ​ധി​കാ​ര​ത്തി​ലു​ള്ള​ത്.

ആ​സാ​മി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്പോ​ൾ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ ത​ന്ത്ര​ങ്ങ​ളൊ​രു​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യാ​ണ്. ഗൗ​ര​വ് ഗൊ​ഗോ​യ് ആ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ തു​റു​പ്പു​ചീ​ട്ട്. 722 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു രം​ഗ​ത്തു​ള്ള​ത്.

ഹി​മ​ന്ത ജ​ലു​ക്ബാ​രി​യി​ലും ഗൊ​ഗോ​യി ജോ​ർ​ഹ​ട്ടി​ലും ജ​ന​വി​ധി തേ​ടു​ന്നു. ആ​കെ 2.5 കോ​ടി വോ​ട്ട​ർ​മാ​ർ. കോ​ൺ​ഗ്ര​സ് 99 സീ​റ്റി​ലും ബി​ജെ​പി 90ലും ​മ​ത്സ​രി​ക്കു​ന്നു. എ​ഐ​യു​ഡി​എ​ഫ് 30 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​ന്നു. ബി​ജെ​പി, എ​ജി​പി, ബി​പി​എ​ഫ് എ​ന്നി​വ​യാ​ണ് എ​ൻ​ഡി​എ​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ൾ. 64 സീ​റ്റാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു​വേ​ണ്ട​ത്.

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ല്കു​ന്ന പ്ര​തി​പ​ക്ഷ മു​ന്ന​ണി​യി​ൽ റാ​യ്ജോ​ർ ദ​ൾ, ആ​സാം ജ​തി​യ പ​രി​ഷ​ത്ത്, സി​പി​എം, എ​പി​എ​ച്ച്എ​ൽ​സി എ​ന്നീ പാ​ർ​ട്ടി​ക​ളു​മു​ണ്ട്. എ​എ​പി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ജെ​എം​എം എ​ന്നി​വ​ർ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​ന്നു.

പു​തു​ച്ചേ​രി​യി​ൽ അ​ഞ്ചാം ത​വ​ണ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​മാ​ണ് എ​ൻ​ആ​ർ​കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ എ​ൻ. രം​ഗ​സ്വാ​മി ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ്, ബി​ജെ​പി, അ​ണ്ണാ​ഡി​എം​കെ, ഐ​ജെ​കെ എ​ന്നീ ക​ക്ഷി​ക​ളാ​ണ് എ​ൻ​ഡി​എ​യി​ലു​ള്ള​ത്. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ല്കു​ന്ന പ്ര​തി​പ​ക്ഷ മു​ന്ന​ണി​യി​ൽ ഡി​എം​കെ​യും വി​സി​കെ​യും ഉ​ൾ​പ്പെ​ടു​ന്നു.

ഡി​എം​കെ​യ്ക്കു ന​ൽ​കി​യ സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ർ മ​ത്സ​രി​ക്കു​ന്ന​ത് പ്ര​തി​പ​ക്ഷ​സ​ഖ്യ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പു​തു​ച്ചേ​രി​യി​ൽ 16 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

 

Tags : assembly election assam puducherry polling

Recent News

Corehub Up