Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranjith Murder Case

മ​ണ്ണ​ന്ത​ല ര​ഞ്ജി​ത്ത് വ​ധ​ക്കേ​സ് : 11 പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ടവ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ർ​​​​എ​​​​സ്എ​​​​സ് മ​​​​ണ്ണ​​​​ന്ത​​​​ല മ​​​​ണ്ഡ​​​​ലം ശാ​​​​രീ​​​​രി​​​​ക് ശി​​​​ക്ഷ​​​​ൺ പ്ര​​​​മു​​​​ഖാ​​​​യി​​​​രു​​​​ന്ന ര​​​​ഞ്ജി​​​​ത്തി​​​​നെ വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ട്ട 12 പ്ര​​​​തി​​​​ക​​​​ളി​​​​ൽ 11 പേ​​​​ർ​​​​ക്കും ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വും 95,000 രൂ​​​​പ വീ​​​​തം പി​​​​ഴ​​​​യും ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യു​​​​ടേ​​​​താ​​​​ണ് വി​​​​ധി. സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​ണ് കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ.

രാ​​​​ഷ്‌ട്രീ​​​​യ​​​​വി​​​​രോ​​​​ധം കാ​​​​ര​​​​ണം 2008 ഒ​​​​ക്ടോ​​​​ബ​​​​ർ 17-നാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. അ​​​​ന്ന് പു​​​​ല​​​​ർ​​​​ച്ചെ 5.50-ഓ​​​​ടെ കോ​​​​ട്ട​​​​മു​​​​ക​​​​ളി​​​​ൽ ര​​​​ഞ്ജി​​​​ത്ത് ന​​​​ട​​​​ത്തി​​​​വ​​​​ന്നി​​​​രു​​​​ന്ന ‘വി​​​​നാ​​​​യ​​​​ക ഫ്രൂ​​​​ട്ട്സ് ആ​​​​ൻ​​​​ഡ് വെ​​​​ജി​​​​റ്റ​​​​ബി​​​​ൾ​​​​സ്’ എ​​​​ന്ന ക​​​​ട​​​​യി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ സം​​​​ഘം ര​​​​ഞ്ജി​​​​ത്തി​​​​നെ അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​മ്പ​​​​ല​​​​മു​​​​ക്ക് കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റാ​​​​ണ് കേ​​​​സി​​​​ലെ ഒ​​​​ന്നാം പ്ര​​​​തി. ഫി​​​​റോ​​​​സ് ഖാ​​​​ൻ, വി​​​​ഷ്ണു വി​​​​നോ​​​​ദ്, ശ​​​​ങ്ക​​​​ർ, ഗോ​​​​ഡ്‌​​​​വി​​​​ൻ, ഗോ​​​​പാ​​​​ല​​​​ൻ സു​​​​രേ​​​​ഷ്, ക​​​​ണ്ണ​​​​ൻ സു​​​​രേ​​​​ഷ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന എ​​​​ട്ടം​​​​ഗ സം​​​​ഘ​​​​മാ​​​​ണ് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ൽ നേ​​​​രി​​​​ട്ട് പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. സി​​​​പി​​​​എം നേ​​​​താ​​​​വാ​​​​യ ഹ​​​​രി​​​​പ്ര​​​​സാ​​​​ദി​​​​ന്‍റെ​​​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ളാ​​​​യ അ​​​​നി, ര​​​​ഞ്ജി​​​​ത്ത്, ക​​​​രാ​​​​ട്ടെ സു​​​​രേ​​​​ഷ് എ​​​​ന്നി​​​​വ​​​​രു​​​​ടെ​​​​യും നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

ര​​​​ണ്ടു കാ​​​​റു​​​​ക​​​​ളി​​​​ലും ഒ​​​​രു ബൈ​​​​ക്കി​​​​ലു​​​​മാ​​​​യാ​​​​ണ് വെ​​​​ട്ടു​​​​ക​​​​ത്തി​​​​യും കൊ​​​​ടു​​​​വാ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മാ​​​​ര​​​​കാ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​ക്ര​​​​മി​​​​സം​​​​ഘം എ​​​​ത്തി​​​​യ​​​​തെ​​​​ന്നും, ഇ​​​​തി​​​​ൽ നാ​​​​ലു​​​​പേ​​​​ർ ക​​​​ട​​​​യ്ക്കു​​​​ള്ളി​​​​ൽ​​​​ക്ക​​​​യ​​​​റി ര​​​​ഞ്ജി​​​​ത്തി​​​​നെ വെ​​​​ട്ടി​​​​വീ​​​​ഴ്ത്തി​​​​യെ​​​​ന്നും കേ​​​​സി​​​​ലെ ഒ​​​​ന്നാം സാ​​​​ക്ഷി​​​​യാ​​​​യ വി​​​​നോ​​​​ദ് കോ​​​​ട​​​​തി​​​​യി​​​​ൽ മൊ​​​​ഴി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് പ്ര​​​​തി​​​​ക​​​​ളെ ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​. ഒ​​​​ന്നാം പ്ര​​​​തി​​​​യും പ​​​​ന്ത്ര​​​​ണ്ടാം പ്ര​​​​തി​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലേ​​​​ക്കും, മൂന്നു മു​​​​ത​​​​ൽ 11 വ​​​​രെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ളെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ ജ​​​​യി​​​​ലി​​​​ലേ​​​​ക്കു​​​​മാ​​​​ണ് അ​​​​യ​​​​ച്ച​​​​ത്. അ​​​​തി​​​​നി​​​​ടെ, കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സാ​​​​ക്ഷി​​​​ക​​​​ളെ​​​​യും മ​​​​റ്റും പ്ര​​​​തി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു.ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ചാ​​​​ര​​​​ണ നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​ക​​​​മാ​​​​ക്കാ​​​​ൻ ര​​​​ഞ്ജി​​​​ത്തി​​​​ന്‍റെ കു​​​​ടും​​​​ബം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം സാ​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് പൊ​​​​ലി​​​​സ് സു​​​​ര​​​​ക്ഷ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ന് ശേ​​​​ഷ​​​​മാ​​​​ണ് കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്

Latest News

Corehub Up