Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ration Dealers

Malappuram

റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും: മ​ന്ത്രി അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ്

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് ശാ​ക്തീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മ​ന്ത്രി അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ്.
പൊ​ന്നാ​നി കൊ​ല്ല​ന്‍​പ​ടി​യി​ല്‍ കേ​ര​ളാ സ്റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പൊ​ന്നാ​നി താ​ലൂ​ക്ക് ക​ണ്‍​വ​ന്‍​ഷ​നും സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്കു​ന്ന​തി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വു വ​രു​ത്തു​ന്ന​ത് പു​ന​പ്പ​രി​ശോ​ധി​ക്കു​മെ​ന്നും റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഓ​ണ​ത്തി​ന് വി​ത​ര​ണം ചെ​യ്ത ഒ​എം​എ​സ്എ​സ് സ്‌​പെ​ഷ്യ​ല്‍ അ​രി തു​ട​രു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റേ​ഷ​ന്‍ ക​ട​ക​ളു​ടെ ന​വീ​ക​ര​ണ​വും വ്യാ​പാ​രി​ക​ളു​ടെ തൊ​ഴി​ല്‍ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തി​യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പൊ​ന്നാ​നി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. ക​മ്മി​റ്റി​യു​ടെ സ്‌​നേ​ഹാ​ദ​ര ഉ​പ​ഹാ​രം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് ഭാ​ര​വാ​ഹി​ക​ള്‍ സ​മ്മാ​നി​ച്ചു. കെ​എ​സ്ആ​ര്‍​ആ​ര്‍​ഡി​എ പൊ​ന്നാ​നി താ​ലൂ​ക്ക് ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന വ​ര്‍​ക്കി​ങ് പ്ര​സി​ഡ​ന്‍റ് കാ​ടാ​മ്പു​ഴ മൂ​സ​ഹാ​ജി നി​ര്‍​വ​ഹി​ച്ചു.

പൊ​ന്നാ​നി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ടി.​കെ. അ​ഷ്റ​ഫ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ബി​ജു, പൊ​ന്നാ​നി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ മോ​ഹ​ന്‍​ദാ​സ്, പൊ​ന്നാ​നി താ​ലൂ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് വെ​ളി​യ​ങ്കോ​ട്, ഖ​ജാ​ന്‍​ജി പി.​വി. മ​നോ​ജ്കു​മാ​ര്‍, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ഷ​റ​ഫു​ദ്ദീ​ന്‍, കെ. ​നൗ​ഷാ​ദ്, പി. ​ഷാ​ജ​ഹാ​ന്‍, പി.​പി. റി​യാ​സ്, കെ.​എം. മ​ധു, വി. ​രാ​ജേ​ഷ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എം. ​അ​ശോ​ക​ന്‍, കെ. ​കോ​യ, അം​ഗ​ങ്ങ​ളാ​യ ക​ബീ​ര്‍ അ​മ്പാ​ര​ത്ത്, രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മ​ണ്ണെ​ണ്ണയും റേ​ഷ​ന്‍ക​ട​ക​ളി​ല്‍ എ​ത്തി​ക്കണം: റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ. സമ്മേളനം

ച​ങ്ങ​നാ​ശേ​രി: മ​റ്റു റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ റേ​ഷ​ന്‍ക​ട​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തു​പോ​ലെ മ​ണ്ണെ​ണ്ണ​യും സ​പ്ലൈ​കോ എ​ത്തി​ക്കാ​ത്ത​പ​ക്ഷം മ​ണ്ണെ​ണ്ണ വ്യാ​പാ​രം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് സ​മ്മേ​ള​ന​ത്തി​ല്‍ തീ​രു​മാ​നം.

ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ല്‍ മ​ണ്ണെ​ണ്ണ മൊ​ത്ത​ക്ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ മീ​ന​ച്ചി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ല്‍ എ​ത്തി മ​ണ്ണെ​ണ്ണ എ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​മെ​ന്നും അ​തി​നാ​ല്‍, അ​ത​ത് പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലെ​ങ്കി​ലും മ​ണ്ണെ​ണ്ണ എ​ത്തി​ച്ച് ന​ല്‍കേ​ണ്ട ബാ​ധ്യ​ത സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​നു​ണ്ടെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ണ്ടുമാ​സം മു​മ്പു ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​നു‍ 10 രൂ​പ ക​മ്മീ​ഷ​ന്‍ വേ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഏ​ഴു രൂ​പ ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ത് ആ​റ് രൂ​പ​യാ​ക്കി. അ​തേ​സ​മ​യം, മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ക്ക് മി​നി​മം 350 രൂ​പ​യാ​യി​രു​ന്ന​ത് 500 രൂ​പ​യാ​യും കി​ലോ​മീ​റ്റ​റി​ന് ആ​നു​പാ​തി​ക​മാ​യ തോ​തി​ലു​ള്ള വ​ര്‍ധ​ന​യും ലീ​ക്കേ​ജും ഷോ​ര്‍ട്ടേ​ജും അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ടെ​ങ്കി​ലും റേ​ഷ​ന്‍ റീ​ട്ടെ​യി​ല്‍ ക​ച്ച​വ​ട​ക്കാ​രോ​ട് സ​ര്‍ക്കാ​ര്‍ നീ​തി കാ​ട്ടു​ന്നി​ല്ലെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ആ​ര്‍ക്കാ​ലി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി നെ​ല്ലൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​ആ​ര്‍. ര​മേ​ശ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ചെ​റി​യാ​ന്‍, സേ​വ്യ​ര്‍ ജ​യിം​സ്, മോ​ഹ​ന​ന്‍പി​ള്ള, ജോ​സ് കാ​വ​നാ​ട്, കെ. ​ശി​ശു​പാ​ല​ന്‍, വി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റാ​യി ടി.​ആ​ര്‍. ര​മേ​ശ്കു​മാ​ര്‍, സെ​ക്ര​ട്ട​റി സ​നി​ല്‍ മാ​ത്യു, ട്ര​ഷ​റ​ര്‍ പി.​യു. ജോ​ണ്‍സ​ണ്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up