പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സംസ്ഥാനത്തെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിൽ വിതരണം ചെയ്യാൻ ആവശ്യമായ മുഴുവൻ മണ്ണെണ്ണയും ലഭിച്ചില്ലെങ്കിൽ, മണ്ണെണ്ണ എടുത്ത് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്നത് പുനഃപരിശോധിക്കേണ്ടി വരുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ.
കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്രസർക്കാർ മണ്ണെണ്ണ വിതരണം നിർത്തലാക്കിയതിനുശേഷം 2026 ലാണ് വീണ്ടും ആരംഭിച്ചത്. കേരളത്തിലെ ഭൂരിഭാഗം മണ്ണെണ്ണ ഹോൾസെയിൽ വ്യാപാരികൾ കടകൾ വേണ്ട എന്ന് സർക്കാരിനുകത്ത് നൽകി മണ്ണെണ്ണ വിതരണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു, അവശേഷിക്കുന്ന കുറച്ച് വ്യാപാരികളെ കൊണ്ടാണ് സർക്കാർ മണ്ണെണ്ണ വിതരണം ഇപ്പോൾ നടത്തുന്നത്, ഇതുമൂലം റീട്ടെയിൽ വ്യാപാരികൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയും ജില്ല വിട്ടുപോയി മണ്ണെണ്ണ എടുത്തുകൊണ്ടുവന്ന് വിതരണം നടത്തേണ്ട അവസ്ഥയിലുമാണ്.
നഷ്ടം സഹിച്ചും മണ്ണെണ്ണ വിതരണം നടത്താൻ തയ്യാറായത് കേന്ദ്രസർക്കാർ നൽകുന്ന അലോട്ട്മെന്റ് ലാപ്സ് ആകാതെ ഇരിക്കാനാണ്. നിർത്തലാക്കിയ മണ്ണെണ്ണ വിതരണം വീണ്ടും പുനരാരംഭിച്ച ശേഷം അലോട്ട്മെന്റ് വെട്ടിക്കുറയ്ക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കുറഞ്ഞ അളവായ അര ലിറ്റർ മാത്രമാണ് 90 ലക്ഷം കാർഡ് ഉടമകൾക്ക് ഇപ്പോൾ നൽകുന്നത്.
മണ്ണെണ്ണയുടെ അലോട്ട്മെന്റ് വെട്ടിക്കുറച്ചത് മൂലം മുഴുവൻ കാർഡുകാർക്കും മണ്ണെണ്ണ കൊടുക്കുവാൻ കഴിയാതെ വരികയും ഒരു കടയിലെ കുറച്ച് കാർഡുകാർക്ക് നൽകുകയും ബാക്കിയുള്ളവർക്ക് നൽകാതെ ഇരിക്കുകയും ചെയ്യുന്നത് റേഷൻ വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ മണ്ണെണ്ണ എടുത്ത് വിതരണം ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുമെന്നും ജോൺസൺ പറഞ്ഞു.
Tags : District News Nattuvishesham Distribution kerosene Ration dealers