നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് വിതരണം സബ് കളക്ടർ സി. ശിവ ശക്തിവേൽ നിർവഹിക്കുന്നു.
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി 2026ൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ബോണസ് വിതരണം തുടങ്ങി. സബ് കളക്ടർ സി. ശിവ ശക്തിവേൽ ആർഡി ഓഫീസിൽ ചെക്ക് നൽകി ആദ്യ വിതരണം നിർവഹിച്ചു.
ആദ്യദിനം എട്ടു ചുണ്ടൻ വള്ളങ്ങളും 18 ചെറുവള്ളങ്ങളും ബോണസ് തുക ചെക്കായി കൈപ്പറ്റി. 1.69 കോടി രൂപയാണ് ബോണസ് വിതരണത്തിനായി ചെലവഴിക്കുന്നത്. ബോണസ് എത്രയും വേഗം നൽകുന്നതിന് ജില്ലാ കളക്ടർ ഷാജി വി. നായർ യോഗത്തിൽ നിർദേശിച്ചിരുന്നു.
Tags : NattuVishesham DistricteNews