ശ്രീവിഷ്ണു
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിലും ലഹരിക്കേസുകളിലും പ്രതിയായ മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറിയില്‍ മാങ്ങാട്ട് ശ്രീശൈലം വീട്ടിൽ ശ്രീവിഷ്ണു (ഞണ്ട് വിഷ്ണു- 30) കാപ്പ നിയമപ്രകാരം ജയിലിലടച്ചു.
ആലപ്പുഴ ജില്ലാ പൊലിസ് മേധാവി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ പുറപ്പെടുവിച്ച തടങ്കൽ ഉത്തരവനുസരിച്ചാണ് നടപടി.
കുറത്തികാട് പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ എം.എസ്. എബിയുടെ നേതൃത്വത്തിൽ എഎസ്ഐ ശ്രീകല, സിപിഒമാരായ അനുരൂപ്, ജയരാജ്, അശ്വിൻ എന്നിവരുടെ നേതൃത്വത്തിലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.
Tags : NattuVishesham DistricteNews