Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ration Card

Kannur

റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ഫോ​ൺ ന​മ്പ​ർ ചേ​ർ​ക്ക​ണം

ഇ​രി​ട്ടി: കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് സ്മാ​ർ​ട്ട്‌ പി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കു​ന്ന തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ത​ര​ത്തി​ൽ​പെ​ട്ട റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം.

നി​ല​വി​ൽ പ​ല റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലും ചേ​ർ​ത്തി​ട്ടു​ള്ള ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗ​ത്തിലി​ല്ലാ​ത്ത​തോ ഇ​പ്പോ​ൾ കൈ​വ​ശ​മി​ല്ലാ​ത്ത​തോ ആ​ണ്. ഇ​ത് പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യി​ട്ടു​ള്ള, റേ​ഷ​ൻ കാ​ർ​ഡി​ലെ അം​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ൽ ന​മ്പ​ർ എ​ല്ലാ വി​ഭാ​ഗം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്കും ചേ​ർ​ക്കേ​ണ്ട​താ​ണ്. 2026 സെ​പ്റ്റം​ബ​ർ 30 നു​ള്ളി​ൽ ഫോ​ൺ ന​മ്പ​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖാ​ന്തി​ര​മോ സി​റ്റി​സ​ൺ പോ​ർ​ട്ട​റു​ക​ളി​ലൂ​ടെ​യോ ജ​ന​സേ​വാ കേ​ന്ദ്ര​ങ്ങ​ൾ മു​ഖാ​ന്തി​ര​മോ ചെ​യ്യാ​വു​ന്ന​താ​ണ്. ഫോ​ൺ: 0490 2494930.

Kerala

43,000 കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ: വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​പ്ര​കാ​രം, മാ​റി​വ​രു​ന്ന സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ഘ​ട​ക​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്, ഏ​റ്റ​വും അ​ർ​ഹ​രാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തു​ക്കി​യ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 43,000 കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മൃ​ദ്ധി​യു​ടെ പൊ​ന്നോ​ണം ഉ​റ​പ്പാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഭ​ക്ഷ്യ​വി​ത​ര​ണ പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റി​ൽ കി​ലോ​ഗ്രാ​മി​ന് 10 രൂ​പ 90 പൈ​സ നി​ര​ക്കി​ൽ ഓ​ണം സ്‌​പെ​ഷ​ൽ അ​രി വി​ത​ര​ണം ചെ​യ്യും. പി​എ​ച്ച്എ​ച്ച് (പി​ങ്ക്) കാ​ർ​ഡ് വി​ഭാ​ഗ​ത്തി​ന് നി​ല​വി​ലു​ള്ള വി​ഹി​ത​ത്തി​ന് പു​റ​മേ അ​ഞ്ച് കി​ലോ​ഗ്രാം അ​രി​യും എ​ൻ​പി​എ​സ്(​നീ​ല) കാ​ർ​ഡ് വി​ഭാ​ഗ​ത്തി​ന് നി​ല​വി​ലു​ള്ള വി​ഹി​ത​ത്തി​ന് പു​റ​മേ 10 കി​ലോ​ഗ്രാം അ​രി​യും ല​ഭി​ക്കും.

എ​ൻ​പി​എ​ൻ​എ​സ് (വെ​ള്ള) കാ​ർ​ഡ് വി​ഭാ​ഗ​ത്തി​ന് ആ​കെ 15 കി​ലോ​ഗ്രാം അ​രി ല​ഭ്യ​മാ​കും. എ​എ​വൈ (മ​ഞ്ഞ) കാ​ർ​ഡ് വി​ഭാ​ഗ​ത്തി​ന് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും ഒ​രു കി​ലോ​ഗ്രാം പ​ഞ്ച​സാ​ര​യും ന​ൽ​കും. എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡ് വി​ഭാ​ഗ​ങ്ങ​ൾ​ക്കും മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

National

ബിഹാറിലെ വോട്ടർപട്ടിക പുനഃപരിശോധന, ആ​​​ധാ​​​ർ, റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ്, വോ​​​ട്ട​​​ർ കാ​​​ർ​​​ഡ് തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ളാക്കാം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ഹാ​​​റി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ​​​ഗ്ര പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന (എ​​​സ്ഐ​​​ആ​​​ർ) തു​​​ട​​​രാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ ക​​​മ്മീ​​​ഷ​​​ന് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി. ഇ​​​ട​​​ക്കാ​​​ല സ്റ്റേ​​​യ്ക്കു​​​വേ​​​ണ്ടി ഹ​​​ർ​​​ജി​​​ക്കാ​​​ർ വാ​​​ദി​​​ച്ചി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ ക​​​മ്മീ​​​ഷ​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​മാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു സ്റ്റേ ​​​ന​​​ൽ​​​കാ​​​തി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, സ​​​മ​​​ഗ്ര പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ളാ​​​യി ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, റേ​​​ഷ​​​ൻ കാ​​​ർ​​​ഡ്, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് എ​​​ന്നി​​​വ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ ക​​​മ്മീ​​​ഷ​​​നോ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.
ബി​​​ഹാ​​​റി​​​ലെ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യു​​​ടെ തീ​​​വ്രപു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​തി​​​രേ പ​​​ത്തു പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഒ​​​രു​​​കൂ​​​ട്ടം ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഏ​​​താ​​​നും മാ​​​സം മു​​​ന്പുമാ​​​ത്രം വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സു​​​ധാ​​​ൻശു ധൂ​​​ലി​​​യ​​​യും ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി​​​യും ചോ​​​ദ്യം ചെ​​​യ്തു. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ​​​ഗ്ര പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന തി​​​ടു​​​ക്ക​​​പ്പെ​​​ട്ടു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്ക​​​യു​​​ണ​​​ർ​​​ത്തു​​​ന്നു​​​വെ​​​ന്നും, പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു കീ​​​ഴി​​​ൽ പൗ​​​ര​​​ത്വം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു നേ​​​ര​​​ത്തേ​​​യാ​​​കാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി ന​​​ൽ​​​കേ​​​ണ്ട 11 തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ആ​​​ധാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​തി​​​നെ​​​തി​​​രേ​​​യും ശ​​​ക്ത​​​മാ​​​യ വാ​​​ദ-​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ൾ ന​​​ട​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 326 പ്ര​​​കാ​​​രം ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ള്ള​​​തെ​​​ന്നും ആ​​​ധാ​​​ർ പൗ​​​ര​​​ത്വ​​​ത്തി​​​ന്‍റെ സാ​​​ധു​​​വാ​​​യ തെ​​​ളി​​​വ​​​ല്ലെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വാ​​​ദി​​​ച്ചു. എ​​​ന്നാ​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ത്വ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​മ്മീ​​​ഷ​​​ന് യാ​​​തൊ​​​രു പ​​​ങ്കു​​​മി​​​ല്ലെ​​​ന്നും പൗ​​​ര​​​ത്വം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​താ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​. ആ​​​ധാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രേ​​​ഖ​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ മ​​​റു​​​പ​​​ടി ഉ​​​ൾ​​​പ്പെ​​​ടെ ന​​​ൽ​​​കി​​​യു​​​ള്ള എ​​​തി​​​ർ​​​ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കാ​​​ൻ 21 വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ ക​​​മ്മീ​​​ഷ​​​ന് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് ബി​​​ഹാ​​​റി​​​ലെ ക​​​ര​​​ട് വോ​​​ട്ട​​​ർപ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​മാ​​​സം 28നാ​​​ണ് വി​​​ഷ​​​യം വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

Latest News

Corehub Up