x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേഷൻ അ​രി​വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള കേ​ന്ദ്ര​നീ​ക്കം: കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്കും വ്യാ​​പാ​​രി​​ക​​ള്‍​ക്കും തി​​രി​​ച്ച​​ടി​​യാ​​കും

വെബ് ഡെസ്ക്
Published: July 8, 2026 12:34 AM IST | Updated: July 8, 2026 12:34 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ മ​​ഞ്ഞ റേ​​ഷ​​ന്‍ കാ​​ര്‍​ഡു​​ട​​മ​​ക​​ളു​​ടെ (അ​​ന്ത്യോ​​ദ​​യ അ​​ന്ന​​യോ​​ജ​​ന) അ​​രി വി​​ഹി​​തം വെ​​ട്ടി​​ക്കു​​റ​​യ്ക്കാ​​നു​​ള്ള കേ​​ന്ദ്ര​​നീ​​ക്കം കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്കും റേ​​ഷ​​ന്‍ വ്യാ​​പാ​​രി​​ക​​ള്‍​ക്കും ഒ​​രു​​പോ​​ലെ തി​​രി​​ച്ച​​ടി​​യാ​​കും. അ​​രി​​വി​​ഹി​​തം കു​​റ​​ച്ചാ​​ല്‍ സം​​സ്ഥാ​​ന​​ത്ത് ഭീ​​മ​​മാ​​യ ഭ​​ക്ഷ്യ​​ധാ​​ന്യ ന​​ഷ്ട​​ത്തി​​നും വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നും കാ​​ര​​ണ​​മാ​​കു​​മെ​​ന്നാ​​ണു ആ​​ശ​​ങ്ക.

നി​​ല​​വി​​ല്‍ മ​​ഞ്ഞ കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്ക് കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​സം​​ഖ്യ പ​​രി​​ഗ​​ണി​​ക്കാ​​തെ 35 കി​​ലോ​​ഗ്രാം അ​​രി​​യാ​​ണ് ഓ​​രോ മാ​​സ​​വും ന​​ല്‍​കു​​ന്ന​​ത്. എ​​ന്നാ​​ല്‍ കേ​​ന്ദ്ര​​ത്തി​​ന്‍റെ പു​​തി​​യ റേ​​ഷ​​ന്‍ പ​​രി​​ഷ്‌​​കാ​​രം അ​​നു​​സ​​രി​​ച്ച് ഓ​​രോ മ​​ഞ്ഞ​​ക്കാ​​ര്‍​ഡി​​ലെ​​യും അം​​ഗ​​സം​​ഖ്യ പ​​രി​​ഗ​​ണി​​ച്ച് ഒ​​രം​​ഗ​​ത്തി​​ന് പ്ര​​തി​​മാ​​സം ഏ​​ഴു കി​​ലോ​​ഗ്രാം എ​​ന്ന അ​​ള​​വി​​ല്‍ മാ​​ത്രം അ​​രി വി​​ത​​ര​​ണം ചെ​​യ്യും. പ​​ര​​മാ​​വ​​ധി ഭ​​ക്ഷ്യ​​ധാ​​ന്യം 35 കി​​ലോ​​ഗ്രാ​​മാ​​യി തു​​ട​​രും. ഇ​​തി​​നു​​ള്ള ഭേ​​ദ​​ഗ​​തി​​യാ​​ണ് ന​​ട​​പ്പാ​​ക്കാ​​ന്‍ ഒ​​രു​​ങ്ങു​​ന്ന​​ത്.

പു​​തി​​യ പ​​രി​​ഷ്‌​​കാ​​രം ന​​ട​​പ്പാ​​ക്കി​​യാ​​ല്‍ പ്ര​​തി​​വ​​ര്‍​ഷം ഒ​​രു ല​​ക്ഷം ട​​ണ്‍ അ​​രി​​വ​​രെ സം​​സ്ഥാ​​ന​​ത്തി​​നു ന​​ഷ്ട​​പ്പെ​​ട്ടേ​​ക്കാം. ഇ​​ത്ത​​ര​​ത്തി​​ല്‍ ന​​ഷ്ടം വ​​രു​​ന്ന അ​​രി ജ​​ന​​ങ്ങ​​ള്‍ പു​​റ​​ത്തു​​നി​​ന്നു വാ​​ങ്ങേ​​ണ്ടി വ​​രും. ഇ​​തു കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് അ​​ധി​​ക ചെ​​ല​​വി​​നൊ​​പ്പം അ​​രി​​വി​​ല വ​​ര്‍​ധി​​ക്കാ​​നും കാ​​ര​​ണ​​മാ​​യേ​​ക്കും.

ജി​​ല്ല​​യി​​ല്‍ 34,219 മ​​ഞ്ഞ കാ​​ര്‍​ഡു​​ട​​മ​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​വ​​രി​​ല്‍​ത്ത​​ന്നെ ചെ​​റി​​യ കു​​ടും​​ബ​​ങ്ങ​​ള്‍​ക്കാ​​ണു പ​​രി​​ഷ്‌​​കാ​​രം തി​​രി​​ച്ച​​ടി​​യാ​​കു​​ന്ന​​ത്. ഒ​​ന്നോ ര​​ണ്ടോ അം​​ഗ​​ങ്ങ​​ള്‍ മാ​​ത്ര​​മു​​ള്ള കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് ല​​ഭി​​ക്കു​​ന്ന അ​​രി​​യു​​ടെ വി​​ഹി​​തം കു​​റ​​യും. ഇ​​നി മു​​ത​​ല്‍ യ​​ഥാ​​ക്ര​​മം ഏ​​ഴ് കി​​ലോ, 14 കി​​ലോ എ​​ന്നി​​ങ്ങ​​നെ മാ​​ത്ര​​മേ ധാ​​ന്യം ല​​ഭി​​ക്കൂ.

കു​​ടും​​ബ​​ങ്ങ​​ളി​​ല്‍ അം​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യെ​​ക്കാ​​ള്‍ വ​​ള​​രെ​​ക്കു​​റ​​വാ​​യ ജി​​ല്ല​​ക​​ളി​​ലൊ​​ന്നാ​​ണ് കോ​​ട്ട​​യം. ജി​​ല്ല​​യി​​ലെ മ​​ഞ്ഞ​​ക്കാ​​ര്‍​ഡു​​ട​​മ​​ക​​ളി​​ല്‍ വ​​ലി​​യൊ​​രു പ​​ങ്കും പ്രാ​​യ​​മാ​​യ ദ​​മ്പ​​തി​​മാ​​രോ ഒ​​റ്റ​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന​​വ​​രോ ആ​​ണ്. മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ലും ഗ്രാ​​മീ​​ണ​​മേ​​ഖ​​ല​​ക​​ളി​​ലും ഒ​​റ്റ​​പ്പെ​​ട്ട് ക​​ഴി​​യു​​ന്ന നി​​ര്‍​ധ​​ന​​രാ​​യ, പ്രാ​​യ​​മാ​​യ​​വ​​ര്‍​ക്ക് ഏ​​ഴു കി​​ലോ​​ഗ്രാം അ​​രി ഉ​​പ​​യോ​​ഗി​​ച്ച് ഒ​​രു​​മാ​​സം ജീ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​തു വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​കും.
മ​​ഞ്ഞ​​ക്കാ​​ര്‍​ഡി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ന​​നു​​സ​​രി​​ച്ചു അ​​രി വി​​ഹി​​തം ല​​ഭി​​ക്കു​​മ്പോ​​ള്‍ റേ​​ഷ​​ന്‍ വി​​ഹി​​ത​​ത്തി​​ല്‍ കാ​​ര്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​കും. ഇ​​തു വ്യാ​​പാ​​രി​​ക​​ളു​​ടെ ക​​മ്മീ​​ഷ​​നെ ബാ​​ധി​​ക്കും. നി​​ല​​വി​​ല്‍ റേ​​ഷ​​ന്‍ വ്യാ​​പാ​​രി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​വേ​​ത​​നം 21,000 രൂ​​പ​​യാ​​ണ്. ക്വി​​ന്‍റ​​ലി​​ന് ല​​ഭി​​ച്ചി​​രു​​ന്ന അ​​ധി​​ക ക​​മ്മീ​​ഷ​​ന്‍ 270 രൂ​​പ​​യാ​​ണ്. റേ​​ഷ​​ന്‍ വി​​ഹി​​ത​​ത്തി​​ന് കു​​റ​​വു​​ണ്ടാ​​യാ​​ല്‍ ക​​മ്മീ​​ഷ​​നും കു​​റ​​യും.

അ​​തേ​​സ​​മ​​യം കാ​​ര്‍​ഡി​​ലെ അം​​ഗ​​സം​​ഖ്യ പ​​രി​​ഗ​​ണി​​ക്കാ​​തെ ഒ​​രു കു​​ടും​​ബ​​ത്തി​​നു 35 കി​​ലോ​​ഗ്രാം അ​​രി ന​​ൽകു​​ന്ന​​ത് അ​​സ​​മ​​ത്വം ഉ​​ണ്ടാ​​ക്കു​​ന്നു​​വെ​​ന്നും കൂ​​ടു​​ത​​ല്‍ അം​​ഗ​​ങ്ങ​​ളു​​ള്ള കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് പ്ര​​യോ​​ജ​​നം ല​​ഭി​​ക്കാ​​നാ​​ണ് പു​​തി​​യ ഭേ​​ദ​​ഗ​​തി​​യെ​​ന്നു​​മാ​​ണ് കേ​​ന്ദ്രം ന​​ല്കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം.

2017ലും ​​സ​​മാ​​ന​​മാ​​യ നീ​​ക്കം കേ​​ന്ദ്ര​​ത്തി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​യെ​​ങ്കി​​ലും സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ശ​​ക്ത​​മാ​​യ എ​​തി​​ര്‍​പ്പി​​നെ​​ത്തു​​ട​​ര്‍​ന്ന് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. പു​​തി​​യ ഭേ​​ദ​​ഗ​​തി​​യു​​ടെ ക​​ര​​ടു​​രേ​​ഖ​​യി​​ല്‍ പൊ​​തു​​ജ​​നാ​​ഭി​​പ്രാ​​യം അ​​റി​​യി​​ക്കാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി 13 വ​​രെ​​യാ​​ണ്.

അ​​രി​​വി​​ഹി​​തം വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​ന്ന​​തു
വ​​ലി​​യ പ്ര​​തി​​സ​​ന്ധി ഉ​​ണ്ടാ​​ക്കും

സം​​സ്ഥാ​​ന​​ത്ത് 95 ല​​ക്ഷം കു​​ടും​​ബ​​ങ്ങ​​ളി​​ൽ ആ​​റു ല​​ക്ഷം മ​​ഞ്ഞ കാ​​ര്‍​ഡു​​ട​​മ​​ക​​ളാ​​ണു​​ള്ള​​ത്. എ​​ന്നാ​​ല്‍ 31 ല​​ക്ഷം വ​​രു​​ന്ന വെ​​ള്ള കാ​​ര്‍​ഡു​​കാ​​ർ​​ക്കു മാ​​സം ല​​ഭി​​ക്കു​​ന്ന​​ത് ര​​ണ്ടു മു​​ത​​ല്‍ ആ​​റു കി​​ലോ​​ഗ്രാം വ​​രെ അ​​രി മാ​​ത്ര​​മാ​​ണ്. റേ​​ഷ​​ന്‍ അ​​രി​​യു​​ടെ ഗു​​ണ​​നി​​ല​​വാ​​രം വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ അം​​ഗീ​​കാ​​രം ന​​ല്‍​കി​​യ​​തോ​​ടെ അ​​രി വാ​​ങ്ങു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ക്കും. അ​​തി​​നാ​​ല്‍ വെ​​ള്ള കാ​​ര്‍​ഡു​​ക​​ള്‍​ക്ക് പ്ര​​തി​​മാ​​സം 10 കി​​ലോ​​ഗ്രാം അ​​രി ന​​ല്‍​ക​​ണം.

മ​​നു​​ഷ്യ​​രോ​​ടൊ​​പ്പം ആ​​ട്, മാ​​ട്, പ​​ട്ടി, പൂ​​ച്ച, കോ​​ഴി, താ​​റാ​​വ് അ​​ട​​ക്ക​​മു​​ള്ള ജ​​ന്തു​​വി​​ഭാ​​ഗ​​ങ്ങ​​ളും ഉ​​ണ്ട്. ഈ ​​ഭ​​ക്ഷ്യ​​ധാ​​ന്യ​​ത്തി​​ന്‍റെ ഒ​​രു വി​​ഹി​​തം അ​​വ​​യ്ക്ക് ന​​ല്‍​കു​​മ്പോ​​ള്‍, അ​​വ തി​​രി​​ച്ചു​​ന​​ല്‍​കു​​ന്ന മു​​ട്ട​​യും പാ​​ലും ഇ​​റ​​ച്ചി​​യും ന​​മ്മ​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. അ​​തി​​നാ​​ല്‍ അ​​രി​​വി​​ഹി​​തം വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​ന്ന​​തു വ​​ലി​​യ പ്ര​​തി​​സ​​ന്ധി ഉ​​ണ്ടാ​​ക്കും.

കെ.​​കെ. ശി​​ശു​​പാ​​ല​​ന്‍, സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, റേ​​ഷ​​ന്‍ ഡീ​​ലേ​​ഴ്‌​​സ് അ​​സോ​​.‍

Tags : Ration Card Nattuvishesham District news

Recent News

Corehub Up