ആലത്തൂർ: ചിറ്റിലഞ്ചേരി പികെഎംഎ യുപി സ്കൂളിൽ ജൂണിയർ റെഡ് ക്രോസ് യൂണിറ്റ് രൂപീകരിച്ചു. ആരോഗ്യവിഭാഗം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എ. ആഷ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി പി. സരസ്വതി, എംപിടിഎ പ്രസിഡന്റ് എസ്. റീന, സ്റ്റാഫ് സെക്രട്ടറി കെ. സുധ, ജെആർസി സബ്ജില്ലാ കോ-ഓർഡിനേറ്റർ എം. രതീഷ് പ്രസംഗിച്ചു.