Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religion

മതത്തെക്കുറിച്ചുള്ള കപടബോധമാണ് വർഗീയത സൃഷ്‌ടിക്കുന്നത്: പിണറായി വിജയൻ

ക​​ണ്ണൂ​​ർ: മ​​ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ക​​പ​​ട​​ബോ​​ധ​​മാ​​ണു വ​​ർ​​ഗീ​​യ​​ത സൃ​​ഷ്‌​​ടി​​ക്കു​​ന്ന​​തെ​​ന്നു മു​​ൻ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. സി​​പി​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം പി. ​​ജ​​യ​​രാ​​ജ​​ൻ എ​​ഴു​​തി​​യ ‘സ​​നാ​​ത​​നി​​ക​​ളു​​ടെ ഹി​​ന്ദു​​ത്വ വ​​ഴി​​ക​​ൾ’ എ​​ന്ന പു​​സ്ത​​കം പ്ര​​കാ​​ശ​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വ​​ർ​​ഗീ​​യ​​ത​​യ്ക്കെ​​തി​​രാ​​യ സ​​മ​​രം കോ​​ടി​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളെ അ​​ണി​​നി​​ര​​ത്തി​​യാ​​ണ് ന​​ട​​ത്തേ​​ണ്ട​​ത്. വ​​ർ​​ഗീ​​യ​​ത​​യെ ശ​​ക്ത​​മാ​​യി എ​​തി​​ർ​​ത്തു​​പോ​​ക​​ണം. അ​​ത് ഏ​​തെ​​ങ്കി​​ലും മ​​ത​​ത്തെ എ​​തി​​ർ​​ത്തു പോ​​ക​​ല​​ല്ല. എ​​ന്നാ​​ൽ, വി​​ശ്വാ​​സി​​വി​​ഭാ​​ഗ​​ങ്ങ​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ച് സ്വ​​ന്തം പ​​ക്ഷ​​ത്തു ചേ​​ർ​​ക്കാ​​നു​​ള്ള വ​​ർ​​ഗീ​​യ ഭീ​​ക​​ര​​വാ​​ദി​​ക​​ളു​​ടെ ശ്ര​​മ​​മു​​ണ്ട്. അ​​തി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്ത​​ണം. മ​​ത​​ബോ​​ധ​​മ​​ല്ല, മ​​ത​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ക​​പ​​ട​​ബോ​​ധ​​മാ​​ണു വ​​ർ​​ഗീ​​യ​​ത സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. മ​​ത​​രാ​​ഷ്‌​​ട്രീ​​യ സ്വ​​ത്വ​​വാ​​ദ​​മാ​​ണ് വ​​ർ​​ഗീ​​യ​​ത.

ഇ​​ന്ത്യ​​യി​​ലും കേ​​ര​​ള​​ത്തി​​ലും വ​​രെ വ​​ർ​​ഗീ​​യ ക​​ലാ​​പം ന​​ട​​ത്താ​​ൻ നോ​​ക്കു​​ന്ന കാ​​ല​​ത്തി​​ലാ​​ണ് നാം. ​​വ​​ർ​​ഗീ​​യ വി​​ഷ​​പ്പു​​ക കൊ​​ണ്ട് കാ​​ഴ്ച ക​​ല​​ങ്ങി​​പ്പോ​​കു​​ന്ന​​വ​​രു​​ടെ കാ​​ഴ്ച തെ​​ളി​​ക്കാ​​ൻ ഇ​​ത്ത​​രം ര​​ച​​നാ​​പ​​ര​​മാ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ കൊ​​ണ്ടേ സാ​​ധി​​ക്കൂ.

ഇ​​പ്പോ​​ൾ​​ത്ത​​ന്നെ പു​​സ്ത​​ക​​ത്തി​​നെ​​തി​​രേ സം​​ഘ​​പ​​രി​​വാ​​ർ ഭീ​​ഷ​​ണി​​യു​​ണ്ട്. കൊ​​ടു​​ങ്ങ​​ല്ലൂ​​ർ ക്ഷേ​​ത്ര​​ത്തി​​ൽ ജ​​യ​​രാ​​ജ​​ൻ ചെ​​ന്ന​​ത് സ​​നാ​​ത​​നി​​ക​​ൾ വ​​ലി​​യ വി​​വാ​​ദ​​മാ​​ക്കി. ബ്രാ​​ഹ്മ​​ണ ദേ​​വാ​​ല​​യ​​ങ്ങ​​ൾ​​ക്ക് പ്രാ​​ധാ​​ന്യം ന​​ൽ​​കി​​യ​​തി​​നെ ജ​​യ​​രാ​​ജ​​ൻ പു​​സ്ത​​ക​​ത്തി​​ൽ പ്ര​​തി​​പാ​​ദി​​ക്കു​​ന്നു​​ണ്ട്. കേ​​ര​​ള​​ത്തെ ഹി​​ന്ദു​​ത്വ​​വ​​ത്ക​​രി​​ക്കു​​ക എ​​ന്ന ദൗ​​ത്യം ശ​​ക്ത​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​ന്നു​​വെ​​ന്നും പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​റ​​ഞ്ഞു.

ശി​​വ​​ഗി​​രി ധ​​ർ​​മ​​സം​​ഘം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ശു​​ഭാം​​ഗാ​​ന​​ന്ദ സ്വാ​​മി പു​​സ്ത​​കം ഏ​​റ്റു​​വാ​​ങ്ങി. മു​​ൻ സ്പീ​​ക്ക​​ർ എ.​​എ​​ൻ. ഷം​​സീ​​ർ, മു​​ൻ മ​​ന്ത്രി രാ​​മ​​ച​​ന്ദ്ര​​ൻ ക​​ട​​ന്ന​​പ്പ​​ള്ളി, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​കെ. രാ​​ഗേ​​ഷ്, പി. ​​ജ​​യ​​രാ​​ജ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

മ​ത​മൈ​ത്രി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണം: സ്വാ​മി ജ്ഞാ​ന​ത​പ​സ്വി

കൊ​ച്ചി: മ​ത​മൈ​ത്രി​യും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​വും ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി പ​റ​ഞ്ഞു.


ക​ള​മ​ശേ​രി മാ​ർ​ത്തോ​മാ ഭ​വ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കോ​ൺ​വെ​ന്‍റി​ലെ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​സം​ബ്ലി ഓ​ഫ് ക്രി​സ്ത്യ​ൻ ട്ര​സ്റ്റ് സ​ർ​വീ​സ​സ് (ആ​ക്ട്സ്) ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ മാ​ർ​ത്തോ​മാ ഭ​വ​ൻ സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പൗ​ര​ന്മാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കാ​ൻ ഒ​രു ശ​ക്തി​ക്കും അ​വ​കാ​ശ​മി​ല്ല​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ക്ട്സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഉ​മ്മ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് രൂ​പ​ത അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ത്യൂ​സ് മാ​ർ സി​ൽ​വാ​നി​യോ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, സി​ബി​സി​ഐ ലെ​യ്റ്റി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ​സ്. ഷൈ​ജു,

മാ​ർ​ത്തോ​മാ സ​ഭ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​സി.​എ. വ​ർ​ഗീ​സ്, ആ​ക്ട്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, ആ​ക്ട്സ് ഭാ​ര​വാ​ഹി​ക​ളാ​യ കു​രു​വി​ള മാ​ത്യൂ​സ്, സാ​ജ​ൻ വേ​ളൂ​ർ, പി.​ജെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Editorial

ഈ ​മ​താ​ന്വേ​ഷി​യെ മ​തേ​ത​ര​ത്വം ത​ട​യ​ണം

തീ​വ്ര​വാ​ദി​ക​ൾ ഹി​റ്റ് ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ, അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു വാ​ർ​ത്ത. കോ​ള​ജു​ക​ളി​ലെ ക്രൈ​സ്ത​വ പു​രോ​ഹി​ത​ന്മാ​രെ​ക്കു​റി​ച്ചും ക​ന്യാ​സ്ത്രീ​ക​ളെ​ക്കു​റി​ച്ചും വി​വ​രം ശേ​ഖ​രി​ക്ക​ണ​മെ​ന്നു കൊ​ളീ​ജി​യ​റ്റ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്നു.

ഇ​ങ്ങ​നെ മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ണം പ​തി​വു​ള്ള​ത​ല്ല. ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വി​വ​രാ​വ​കാ​ശ നോ​ട്ടീ​സാ​ണു പി​ന്നി​ൽ. 10,000 കോ​ടി​യി​ൽ​പ​രം രൂ​പ ക്രൈ​സ്ത​വ അ​ധ്യാ​പ​ക​ർ നി​കു​തി​യ​ട​യ്ക്കാ​തെ സ​ർ​ക്കാ​രി​നു ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് മു​ന്പ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​ക്കൊ​ണ്ടു വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഉ​ത്ത​ര​വ് ഇ​റ​ക്കി​ച്ച അ​തേ വ്യ​ക്തി​യാ​ണ് ഇ​പ്പോ​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും വി​ഡ്ഢി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തു വി​വ​രാ​വ​കാ​ശ​മാ​ണോ മ​ത​ഭ്രാ​ന്താ​ണോ? തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നാ​ണ് ഈ ​മാ​സം ആ​റി​നു സ​ർ​ക്കു​ല​ർ അ​യ​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ർ സ്വ​ദേ​ശി കെ. ​അ​ബ്ദു​ൾ ക​ലാം എ​ന്ന വ്യ​ക്തി ന​ല്കി​യ വി​വ​രാ​വ​കാ​ശ ചോ​ദ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വ​ര​ശേ​ഖ​ര​ണം.

ഈ ​കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ എ​ത്ര പു​രോ​ഹി​ത​രും ക​ന്യാ​സ്ത്രീ​ക​ളും ഉ​ണ്ടെ​ന്നാ​ണു ചോ​ദ്യം. തീ​ർ​ന്നി​ല്ല; ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ 2020-21 മു​ത​ൽ 2024-25 വ​രെ ഓ​രോ വ​ർ​ഷ​വും വ​രു​മാ​ന​നി​കു​തി അ​ട​ച്ച​വ​ർ ആ​രൊ​ക്കെ തു​ട​ങ്ങി​യ ആ​റു ചോ​ദ്യ​ങ്ങ​ളു​മു​ണ്ട്.

വി​ചി​ത്ര​മാ​യ കാ​ര്യം, ഇ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പോ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പോ ഉ​ത്ത​രം ന​ൽ​കേ​ണ്ട ചോ​ദ്യ​മ​ല്ല. പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ എ​ന്നി​ങ്ങ​നെ​യ​ല്ലാ​തെ പു​രോ​ഹി​ത​നാ​ണോ ക​ന്യാ​സ്ത്രീ​യാ​ണോ സ്വാ​മി​യാ​ണോ ഉ​സ്താ​താ​ണോ എ​ന്ന​തൊ​ന്നും നോ​ക്കി​യ​ല്ല നി​യ​മ​നം ന​ട​ത്തു​ന്ന​ത്.

ര​ണ്ടാ​മ​ത്തെ കാ​ര്യം, ശ​ന്പ​ളം കൊ​ടു​ക്കു​ന്ന​തു നി​കു​തി കി​ഴി​ച്ചാ​ണ്. അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കേ​ണ്ട​ത് വ​രു​മാ​ന​നി​കു​തി വ​കു​പ്പി​ൽ​നി​ന്നാ​ണെ​ന്നു പൊ​തു, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രോ​ട് ആ​രെ​ങ്കി​ലു​മൊ​ന്നു പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. പ​രാ​തി​ക്കാ​ര​ൻ മു​ന്പും ഇ​ത്ത​രം ദു​രൂ​ഹ​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​യാ​ളാ​ണ്.

ഒ​രു മ​ത​സം​ഘ​ട​നാ മാ​ധ്യ​മ​ത്തി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ഇ​ത്ത​രം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ കു​ത്തി​നി​റ​ച്ച ലേ​ഖ​നം വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ കെ​ട്ടും​പൊ​ട്ടി​ച്ചി​റ​ങ്ങി​യ​ത്. “സ​ർ​ക്കാ​ർ ശ​ന്പ​ളം വാ​ങ്ങു​ന്ന ക്രി​സ്തു​മ​ത വി​ശ്വാ​സി​ക​ളാ​യ ജീ​വ​ന​ക്കാ​ർ ആ​ദാ​യ​നി​കു​തി നി​യ​മ​ങ്ങ​ളും മ​റ്റും കാ​റ്റി​ൽ പ​റ​ത്തി ഒ​രു രൂ​പ പോ​ലും നി​കു​തി​യ​ട​യ്ക്കാ​തെ മു​ങ്ങി​ന​ട​ക്കു​ന്നു” എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

കേ​ട്ട പാ​തി കേ​ൾ​ക്കാ​ത്ത പാ​തി, ഇ​തേ​ക്കു​റി​ച്ചു വി​വ​ര​ശേ​ഖ​രം ന​ട​ത്ത​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കു​ല​ർ അ​യ​ച്ചു. അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളാ​യ നാ​ലു പേ​രെ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മാ​ത്ര​മ​ല്ല, അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പ​രാ​തി ന​ല്കി​യ ആ​ൾ​ക്കെ​തി​രേ ഡി​ജി​പി​ക്കു പ​രാ​തി ന​ല്കാ​ൻ മ​ന്ത്രി ശി​വ​ൻ​കു​ട്ടി ത​ന്നെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് നി​ർ​ദേ​ശി​ച്ച​തു​മാ​ണ്.

എ​ന്തു കാ​ര്യം? ഈ ​രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ള​നു​സ​രി​ച്ചു മാ​ത്രം ജീ​വി​ക്കു​ന്ന ക്രൈ​സ്ത​വ​രാ​യ അ​ധ്യാ​പ​ക​രെ​യും കു​ടു​ബ​ങ്ങ​ളെ​യും സ​ന്യ​സ്ത​രെ​യും തു​ട​രെ അ​വ​ഹേ​ളി​ക്ക​രു​ത്. അ​വ​ർ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​ക​ള​ല്ല, ലി​സ്റ്റ് ത​യാ​റാ​ക്കാ​ൻ.

മ​തം ത​ല​യ്ക്കു​പി​ടി​ച്ച​വ​ർ, വി​വ​രാ​വ​കാ​ശം പോ​ലെ സു​താ​ര്യ​ഭ​ര​ണ​ത്തി​നു​ള്ള ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ങ്ങ​ളെ തു​ട​ർ​ച്ച​യാ​യി ദു​രു​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തു സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണ്. നോ​ട്ട​പ്പി​ശ​കാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും താ​ത്പ​ര്യ​ങ്ങ​ളാ​ണോ ക്രൈ​സ്ത​വ​രെ സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

ക്രൈ​സ്ത​വ​സ​മൂ​ഹം ഈ ​രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചി​ല്ലെ​ങ്കി​ലും അ​വ​മ​തി​ക്ക​രു​ത്. ഈ ​പ​രാ​തി​ക്കാ​ര​ൻ ഒ​രു വ്യ​ക്തി​യാ​ണെ​ങ്കി​ലും ഏ​തെ​ങ്കി​ലും തീ​വ്ര ആ​ശ​യ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണെ​ങ്കി​ലും ക​രു​തി​യി​രി​ക്ക​ണം. നി​കു​തി​യ​ട​യ്ക്കു​ന്ന​വ​രു​ടെ​യ​ല്ല, ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്ന​വ​രു​ടെ വി​വ​ര​മാ​ണ് ശേ​ഖ​രി​ക്കേ​ണ്ട​ത്. അ​തു പ​രാ​തി​ക്കാ​ര​നാ​യാ​ലും ഉ​ദ്യോ​ഗ​സ്ഥ​രാ​യാ​ലും.

Latest News

Corehub Up