ന്യൂഡൽഹി: പട്ടികജാതി പദവി ക്ലെയിം ചെയ്യാൻ ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്ക് മാത്രമേ അവകാശമുള്ളുവെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് പട്ടികജാതി സംവരണത്തിനോ ആനുകൂല്യങ്ങൾക്കോ അർഹതയുണ്ടാവില്ലെന്ന കീഴ്ക്കോടതി വിധികൾ കോടതി ആവർത്തിച്ചു.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്. 1950-ലെ ഭരണഘടനാ ഉത്തരവ് പ്രകാരം പട്ടികജാതി പദവി ഈ മൂന്ന് മതവിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരാൾ ക്രൈസ്തവ മതമോ ഇസ്ലാം മതമോ സ്വീകരിക്കുന്ന നിമിഷം മുതൽ അയാൾക്ക് പട്ടികജാതി പദവി നഷ്ടമാകും. ഈ മതങ്ങളിൽ ജാതി വ്യവസ്ഥ നിലവിലില്ലാത്തതിനാലാണ് ഭരണഘടന ഈ പദവി നൽകാത്തതെന്നും കോടതി വിശദീകരിച്ചു.
Tags : Supreme Court Latest News Religion