Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Renowned Cinematographer

മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട മാ​സ്റ്റ​ർ 'ഐ'; ​ഫി​ലി​മി​ൽ തു​ട​ങ്ങി ഡി​ജി​റ്റ​ൽ വ​രെ

ദി​ലീ​പ് നാ​യ​ക​നാ​യ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ആ ​ദു​ര​ന്തം. ശ​നി​യാ​ഴ്ച രാ​ത്രി ആ​ല​പ്പു​ഴ​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് പെ​ട്ടെ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഉ​ല്ലാ​സ് കൃ​ഷ്ണ​യെ വി​വ​രം അ​റി​യി​ക്കു​ക​യും ആ​ല​പ്പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യും ചെ​യ്തു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചി​കി​ത്സ​യോ​ട് പ്ര​തി​ക​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ക​യും കൂ​ടെ​യു​ള്ള​വ​രോ​ട് സാ​ധാ​ര​ണ പോ​ലെ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല പെ​ട്ടെ​ന്ന് വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. പു​തി​യ സി​നി​മ​ക​ളു​ടെ ആ​വേ​ശ​ത്തി​ലും സ്വ​പ്ന​ങ്ങ​ളി​ലു​മാ​യി​രി​ക്കെ​യാ​ണ് ആ ​കാ​മ​റ​ക്ക​ണ്ണു​ക​ൾ നി​ദ്ര​യി​ലേ​ക്ക് അ​ട​ഞ്ഞു​പോ​യ​ത്.

മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട മാ​സ്റ്റ​ർ ഐ

​ഫി​ലിം യു​ഗ​ത്തി​ൽ തു​ട​ങ്ങി ഡി​ജി​റ്റ​ൽ സി​നി​മ​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ടം വ​രെ നീ​ണ്ടു​നി​ന്ന​താ​ണ് ഷാ​ജി കു​മാ​റി​ന്‍റെ ക​രി​യ​ർ. ലൈ​റ്റിം​ഗ്, ക​ള​ർ കോ​മ്പോ​സി​ഷ​ൻ, ഫ്രെ​യി​മിം​ഗ് എ​ന്നി​വ​യി​ൽ അ​സാ​ധാ​ര​ണ​മാ​യ സാ​ങ്കേ​തി​ക മി​ക​വാ​ണ് അ​ദ്ദേ​ഹം പു​ല​ർ​ത്തി​യി​രു​ന്ന​ത്.

കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള കാ​മ​റ, ലൈ​റ്റിം​ഗ്, ക​ള​ർ ഗ്രേ​ഡിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ല്ലാം അ​ദ്ദേ​ഹം കൃ​ത്യ​മാ​യി പ​ഠി​ക്കു​ക​യും സ്വ​യം ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു. പു​തി​യ ക​ഥ​പ​റ​ച്ചി​ൽ രീ​തി​ക​ളും ദൃ​ശ്യ​ശൈ​ലി​ക​ളും ഉ​ൾ​ക്കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്‍റേ​താ​യ ഒ​രു സി​ഗ്നേ​ച്ച​ർ സ്റ്റൈ​ൽ ത​ന്നെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്തു.

പ​ല സ​മ​കാ​ലി​ക​രും ഡി​ജി​റ്റ​ൽ ഫി​ലിം മേ​ക്കിം​ഗി​ലേ​ക്ക് മാ​റാ​ൻ ബു​ദ്ധി​മു​ട്ടി​യ കാ​ല​ത്താ​ണ് ഷാ​ജി കു​മാ​ർ തി​ക​ഞ്ഞ അ​നാ​യാ​സ​ത​യോ​ടെ തു​ട​ർ​ച്ച​യാ​യി വ​ലി​യ വി​ജ​യ​ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

തു​ട​ക്ക കാ​ലം മു​ത​ൽ മ​ല​യാ​ള സി​നി​മ​യു​ടെ സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യ്ക്കൊ​പ്പം സ​ഞ്ച​രി​ച്ച, സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മ​ന​സി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മ്മാ​നി​ച്ച ഷാ​ജി കു​മാ​റി​ന്‍റെ മ​ട​ക്കം മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ്.

Latest News

Corehub Up