Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reporter TV

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ് സ​​​​ർ​​​​ക്കാ​​​​രി​​​​നു നോ​​​​ട്ടീ​​​​സ്

കൊ​​​​ച്ചി: അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഫു​​​​ട്ബോ​​​​ൾ ടീ​​​​മും മു​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ മെ​​​​സി​​​​യും കൊ​​​​ച്ചി​​​​യി​​​​ൽ ക​​​​ളി​​​​ക്കു​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ ടി.​​​​വി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​ന്‍റോ അ​​​​ഗ​​​​സ്റ്റി​​​​ൻ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നോ​​​​ട്ടീ​​​​സ്.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത എ​​​​ഫ്ഐ​​​​ആ​​​​ർ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച കോ​​​​ട​​​​തി ഹ​​​​ർ​​​​ജി 23ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ മാ​​​​റ്റി. അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​മാ​​​​യി ഒ​​​​പ്പു​​​​വ​​​​ച്ച ക​​​​രാ​​​​റി​​​​ൽ വ്യാ​​​​ജ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും ക​​​​ബ​​​​ളി​​​​പ്പി​​​​ക്കു​​​​ക​​​​യും ക്രി​​​​മി​​​​ന​​​​ൽ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണു കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്.

അ​​​​ഞ്ചു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സെ​​​​ക്യൂ​​​​രി​​​​റ്റി ഡി​​​​പ്പോ​​​​സി​​​​റ്റി​​​​ൽ ഇ​​​​ള​​​​വ് നേ​​​​ടി ക​​​​ലൂ​​​​രി​​​​ലെ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്‌​​​​റു അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം കൈ​​​​ക്ക​​​​ലാ​​​​ക്കാ​​​​ൻ ആ​​​​ന്‍റോ അ​​​​ഗ​​​​സ്റ്റി​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്നും ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

എ​​​​ന്നാ​​​​ൽ, വ​​​​ഞ്ച​​​​ന, ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്താ​​​​ൻ മ​​​​തി​​​​യാ​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ എ​​​​ഫ്ഐ​​​​ആ​​​​റി​​​​ൽ ഇ​​​​ല്ലെ​​​​ന്നാ​​​​ണു ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന്‍റെ വാ​​​​ദം.

Kerala

വാ​ര്‍​ത്താ​വി​ല​ക്ക് കേ​സ്; റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി ഉ​ട​മ​ക​ളെ കോ​ട​തി​യി​ൽ ത​ള്ളി​പ്പ​റ​ഞ്ഞ് അ​ഭി​ഭാ​ഷ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്താ​വി​ല​ക്ക് കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ​ക​ളെ കോ​ട​തി​യി​ൽ ത​ള്ളി​പ്പ​റ​ഞ്ഞ് അ​ഭി​ഭാ​ഷ​ക​ൻ. ത​ന്‍റെ ക​ക്ഷി​ക​ൾ കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന കാ​ര്യം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ ​വി​വ​രം അ​റി​യാ​തെ​യാ​ണ് കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന അ​പേ​ക്ഷ കോ​ട​തി​യി​ൽ ന​ൽ​കി​യ​തെ​ന്നും ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ഇ​തു​ൾ​പ്പെ​ടെ പ​രാ​തി​ക്കാ​രു​ടെ ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി നീ​തി​ന്യാ​യ പ്ര​ക്രി​യ​യു​ടെ ക​ടു​ത്ത ദു​രു​പ​യോ​ഗം എ​ന്നാ​ണ് വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ കോ​ട​തി​യി​ൽ ന​ൽ​കി​യ വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ റി​പ്പോ​ർ​ട്ട​ർ ടി ​വി ഉ​ട​മ​ക​ൾ ന​ൽ​കി​യ അ​പേ​ക്ഷ​യി​ലെ വാ​ദ​ത്തി​നി​ട​യി​ലാ​ണ് ക​ക്ഷി​ക​ളു​ടെ ഭൂ​ത​കാ​ല ചെ​യ്തി​ക​ളെ​പ്പ​റ്റി അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

മു​ട്ടി​ൽ മ​രം മു​റി, മാം​ഗോ ഫോ​ൺ ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ റി​പ്പോ​ർ​ട്ട​ർ ഉ​ട​മ​ക​ൾ പ്ര​തി​യാ​ണെ​ന്ന കാ​ര്യം അ​റി​യാ​തെ​യാ​ണ് വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​ർ​ത്താ വി​ല​ക്ക് ഉ​ത്ത​ര​വ് നേ​ടു​ക​യാ​ണ് റി​പ്പോ​ർ​ട്ട​ർ ഉ​ട​മ​ക​ൾ ചെ​യ്ത​തെ​ന്ന ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​തി​ർ ക​ക്ഷി​ക​ളു​ടെ വാ​ദ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ത​ന്നെ​യും ക​ക്ഷി​ക​ൾ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി​യി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ടി​രു​ന്നു.

Kerala

വാ​ർ​ത്താ​വി​ല​ക്ക് ഹ​ർ​ജി: റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് പി​ഴ ചു​മ​ത്തി കോ​ട​തി

ബം​ഗ​ളൂ​രു: ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ൽ​കി​യ വാ​ർ​ത്താ വി​ല​ക്ക് ഹ​ർ​ജി​യി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് പി​ഴ​യി​ട്ട് കോ​ട​തി. ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ട​ത്.

മു​ട്ടി​ൽ മ​രം മു​റി, മാം​ഗോ ഫോ​ൺ ത​ട്ടി​പ്പ് തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ വാ​ർ​ത്ത​ക​ൾ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ‍​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. ഹ​ർ​ജി​ക്കാ​ർ​ക്ക് ദു​രു​ദ്ദേ​ശ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി, റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് പി​ഴ​യി​ട്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും വാ​ർ​ത്ത​ക​ൾ നീ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​യെ​ല്ലാം പു​ന​സ്ഥാ​പി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

റി​പ്പോ​ർ​ട്ട​ർ ടി​വി ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ പ്ര​തി​ക​ളാ​യ മു​ട്ടി​ൽ മ​രം​മു​റി, മാം​ഗോ ഫോ​ൺ ത​ട്ടി​പ്പ് തു​ട​ങ്ങി​യ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ 994 വാ​ർ​ത്താ ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​താ​യി​രു​ന്നു ഹ​ർ​ജി. റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

തു​ട​ക്ക​ത്തി​ല്‍ റി​പ്പോ​ർ​ട്ട​ർ ടി​വി​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഹ​ര്‍​ജി​യി​ല്‍ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ റി​പ്പോ​ർ​ട്ട​ർ ടി​വി ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ന്നു​വെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ര്‍​ജി​യി​ല്‍ പി​ഴ ചു​മ​ത്ത​ണ​മെ​ന്ന ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ച് കൊ​ണ്ടാ​ണ് ബെം​ഗ​ളൂ​രു സി​റ്റി സി​വി​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി.

Kerala

റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രേ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​പ്പോ​​​ർ​​​ട്ട​​​ർ ടി​​​വി​​​ക്കെ​​​തി​​രേ 100 കോ​​​ടി രൂ​​​പ​​​യു​​​ടെ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് ന​​​ൽ​​​കി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ.

ചാ​​​ന​​​ൽ ഉ​​​ട​​​മ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ൻ, ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് എ​​​ഡി​​​റ്റ​​​ർ അ​​​രു​​​ണ്‍ കു​​​മാ​​​ർ, കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റിം​​​ഗ് എ​​​ഡി​​​റ്റ​​​ർ സ്മൃ​​​തി പ​​​രു​​​ത്തി​​​ക്കാ​​​ട്, സു​​​ജ​​​യ പാ​​​ർ​​​വ​​​തി, ന്യൂ​​​സ് കോ​-​​ഓ​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജി​​​മ്മി ജ​​​യിം​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബ്യൂ​​​റോ ചീ​​​ഫ് ടി.​​​വി. പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ര​​​ട​​​ക്കം ഒ​​​ന്പ​​​തു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു കേ​​​സ്.

രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നു ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത ബി​​​പി​​​എ​​​ൽ ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഭൂ​​​മി​​​യി​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ​​കൂ​​​ടി​​​യാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു എ​​​ന്നു കാ​​​ട്ടി​​​യാ​​ണു മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ർ​​​എ​​​ച്ച്പി പാ​​​ർ​​​ട്ട്ണേ​​​ഴ്സ് എ​​​ന്ന നി​​​യ​​​മ​​​സ്ഥാ​​​പ​​​നം മു​​​ഖേ​​​ന നൂ​​​റു കോ​​​ടി രൂ​​​പ​​​യു​​​ടെ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് ന​​​ൽ​​​കി​​​യ​​​ത്.

ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വാ​​​ർ​​​ത്ത പി​​​ൻ​​​വ​​​ലി​​​ച്ച് മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും നോ​​​ട്ടീ​​​സി​​​ലു​​​ണ്ട്. നേ​​​ര​​​ത്തെത​​​ന്നെ ത​​​നി​​​ക്ക് ക​​​ന്പ​​​നി​​​യു​​​മാ​​​യും ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​മാ​​​യും യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ല എ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Latest News

Corehub Up