കളമശേരി: മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ പരാതി. കളമശേരി പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടുള്ളത്.
ഷാഫി പറമ്പിൽ എംപിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയിലാണ് പരാതി. കളമശേരി നഗരസഭ കൗൺസിലർ റിയാസ് വട്ടേക്കുന്നമാണ് പരാതി നൽകിയത്. ആന്റോ അഗസ്റ്റിൻ നടത്തിയ വിവാദ പ്രസ്താവന സമൂഹത്തിൽ മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ആരോപണം.
ചർച്ചയ്ക്കിടയിൽ ഷാഫി പറമ്പിലിനെതിരെ നടത്തിയ പരാമർശങ്ങൾ ഒരു പ്രത്യേക ജനവിഭാഗത്തെ അധിക്ഷേപിക്കുന്നതും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നതുമാണെന്നാണ് പരാതിയിലെ ആരോപണം.
Tags : anto antony reporter tv shafi parambil congress