Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Required

ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ലെന്ന് നേഹ ബോറ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്താ​ൻ പൗ​ര​ന്മാ​ർ​ക്ക് അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഐ​സ പ്ര​സി​ഡ​ന്‍റ് നേ​ഹ ബോ​റ. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തിരേ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് സ​മാ​ധാ​ന ബോ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി പൊ​ലി​സ് ന​ൽ​കി​യ നോ​ട്ടീ​സി​നെ​തിരേ നേ​ഹ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​നി​ട​യി​ലാ​ണ് ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ച​ത്.

കേ​സി​ൽ ര​ണ്ട​ര മ​ണി​ക്കൂ​റി​ല​ധി​കം വാ​ദം കേ​ട്ട ജ​സ്റ്റീ​സ് സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദ് ഇ​ന്ന് വി​ധി പ​റ​യാ​ൻ മാ​റ്റി. 16ന് ​സി​ജെ​പി​യു​ടെ തി​രം​ഗ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ക​സ്റ്റ​ഡി​യി​ലാ​യ നേ​ഹ ബോ​റ​യെ പി​റ്റേ​ന്നാ​ണ് വി​ട്ട​യ​ച്ച​ത്. തു​ട​ർ​ന്ന് സ​മാ​ധാ​നം പാ​ലി​ക്കു​ന്ന​തി​നാ​യി 10,000 രൂ​പ​യു​ടെ ബോ​ണ്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ നോ​ട്ടീ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്താ​ൻ ആ​രു​ടെ​യും അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നേ​ഹ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ​മാ​ന​മാ​യി ജ​​ന്ത​​ർ മ​​ന്ത​​റി​ൽ ക​യ​റി പ​താ​ക വീ​ശി​യ​തു​മാ​യി ബ​​ന്ധ​​പ്പെ​​ട്ട് സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​​ര​​വ് ദാ​​സ്, അ​​ശു​​തോ​​ഷ് ര​ങ്ക, അ​​ജി​​ങ്ക്യ ഷി​ൻ​ഡെ എ​​ന്നി​​വ​​രോ​​ട് ഇ​ന്ന​ലെ ക്രൈം ​​ബ്രാ​​ഞ്ച് ഓ​​ഫി​​സി​​ൽ എ​ത്താ​ൻ ആ​​വ​​ശ്യ​​പ്പെ​ട്ടെ​ങ്കി​ലും മൂ​വ​രും ഹാ​ജ​രാ​യി​ല്ല. അ​ശു​തോ​ഷി​നെ​യും സൗ​ര​വി​നെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നു മോ​ചി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക്രൈം ​​ബ്രാ​​ഞ്ച് ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​ത്.

നി​​രോ​​ധ​​നാ​​ജ്ഞ ലം​​ഘി​​ച്ച് ജ​​ന്ത​​ർ മ​​ന്ത​​റി​​ലേ​​ക്ക് പ്ര​​തി​​ഷേ​​ധി​​ക്കാ​​ൻ എ​​ത്തി​​യ​​തും സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ വ​​സ്തു​​വി​​ൽ അ​​തി​​ക്ര​​മി​​ച്ച് ക​​യ​​റി ഉ​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഔ​​ദ്യോ​​ഗി​​ക കൃ​​ത്യ​​നി​​ർ​​വ​​ഹ​​ണം ത​​ട​​സ​​പ്പെ​​ടു​​ത്തി​​യ​​തു​​മാ​​ണ് ഇ​​വ​​ർ​​ക്കെ​​തി​​രെ​​യു​​ള്ള കേ​​സ്.

ഏ​​ഴ് ദി​​വ​​സ​​ത്തെ ക​സ്റ്റ​ഡി​ക്കു​ശേ​​ഷം ജ​​ന്ത​​ർ​ മ​​ന്ത​​റി​​ൽ ഇ​​നി പ്ര​​തി​​ഷേ​​ധി​​ക്കി​​ല്ല എ​​ന്ന് ഉ​​റ​​പ്പ് ന​​ൽ​​കി വ്യ​​ക്തി​​ഗ​​ത ബോ​​ണ്ടും ആ​​ൾ​​ജാ​​മ്യ​​വും സ​​മ​​ർ​​പ്പി​​ച്ചാ​​ണ് നേ​താ​ക്ക​ളെ ബു​ധ​നാ​ഴ്ച വി​ട്ട​യ​ച്ച​ത്. ഇ​ന്ന​ലെ ഹാ​ജ​രാ​കാ​തി​രു​ന്ന​തോ​ടെ ക്രൈം​ബ്രാ​ഞ്ച് പു​തി​യ സ​മ​ൻ​സ് അ​യ​ച്ചേ​ക്കും.

Latest News

Corehub Up