പാലാ: നഗരസഭ വൈസ് ചെയര്മാന് സ്ഥാനം നിലവില് ഇതുവരെ താന് അവശ്യപ്പെട്ടിട്ടില്ലെ ന്നും തുടര്ന്നും ആവശ്യപ്പെടില്ലെന്നും കേരളാ കോണ്ഗ്രസ് -എം പാര്ലമെന്ററി പാര്ട്ടി ലീഡര് ബിജു പാലൂപ്പടവന്. പാലാ നഗരസഭയിൽ വൈസ് ചെയര്മാന് സ്ഥാനത്തിന് താന് അവകാശവാദം ഉന്നയിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.
വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കുകയില്ലെന്നും ഭരണ സ്തംഭനം ഉണ്ടാക്കില്ലെന്നും അവിശ്വാസത്തെ പിന്തുണച്ച കൗണ്സിലര് അവരുടെ ചെയര്മാന് സ്ഥാനാര്ഥിയെ ഔദ്യോഗികമായി അറിയിക്കുമ്പോള് കേരള കോണ്ഗ്രസ് -എം പാര്ലമെന്ററി പാര്ട്ടി കൂടി തീരുമാനമെടുക്കുമെന്നും എല്ഡിഎഫിന്റെ അനുവാത്തോടെ അവര്ക്ക് വോട്ട് ചെയ്യുമെന്നുമാണ് അറിയിച്ചിരുന്നത്.
അതനുസരിച്ച് അവര് നിര്ദേശിച്ച മായാ രാഹുലിനെ കേരള കോണ്ഗ്രസ്-എം പാര്ലമെന്ററി പാര്ട്ടി ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട്. നിലവിലുള്ള സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തിനും ഒരു സമയത്തും അവകാശവാദം ഉന്നയിക്കില്ല. കൗണ്സിലര് ലിസിക്കുട്ടി മാത്യവിന് ആദ്യ ടേം ചെയര്പേഴ്സണ് സ്ഥാനം നല്കാന് സാധിക്കുന്നില്ലെങ്കില് അടുത്ത ടേം ഉറപ്പാക്കുമെന്നുള്ള വാഗ്ദാനത്തില്നിന്ന് ഞങ്ങള് പുറകോട്ട് പോകില്ലെന്നും ബിജു പാലൂപ്പടവന് പറഞ്ഞു.
Tags : nattu vishesham Vice Chairman position not required