Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Returned

കുവൈറ്റിൽനിന്നു മടങ്ങിയെത്തിയവർക്ക് സംഘടനയായി

കൊ​​​ച്ചി: കു​​​വൈ​​​റ്റി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​വ​​​ർ ഫോ​​​ക്ക​​​സ് കേ​​​ര​​​ളം എ​​​ന്ന​​​പേ​​​രി​​​ൽ സം​​​ഘ​​​ട​​​ന രൂ​​​പീ​​​ക​​​രി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ഘ​​​ട​​​ന​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ച്ചു.

കു​​​വൈ​​​റ്റി​​​ൽ നി​​​ർ​​​മാ​​​ണ, സാം​​​സ്‌​​​കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ന്ത​​​രി​​​ച്ച ജോ​​​ൺ മാ​​​ത്യു​​​വി​​​നു​​​ള്ള സം​​​ഘ​​​ട​​​ന​​​യു​​​ടെ ബ​​​ഹു​​​മ​​​തി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ ര​​​മ​​​ണി ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ളി​​​ൽ​​​നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി.

ഫോ​​​ക്ക​​​സ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ലോ​​​ഗോ ജി​​​തി​​​ൻ സു​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

District News

തി​രു​നെ​ല്ലി, തൃ​ശി​ലേ​രി ദേ​വ​സ്വ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്തു​ക തി​രി​ച്ച് ന​ൽ​കി

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തി​രു​നെ​ല്ലി, തൃ​ശി​ലേ​രി ദേ​വ​സ്വ​ങ്ങ​ളു​ടെ നി​ക്ഷേ​പ​തു​ക തി​രി​ച്ച് ന​ൽ​കി​യ​താ​യി ബാ​ങ്ക് ഭ​ര​ണ​സ​മി​തി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ല​ബാ​ർ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ സ​ർ​ക്കു​ല​ർ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ തി​രു​നെ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു.

നൂ​റ് വ​ർ​ഷ​ത്തോ​ള​മാ​യി ദേ​വ​സ്വ​വും ബാ​ങ്കും ത​മ്മി​ലു​ള്ള ബ​ന്ധം ഇ​ല്ലാ​താ​ക്കാ​നാ​ണ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ് ഓ​ഫീ​സ​ർ ശ്ര​മി​ച്ച​ത്. 17 കോ​ടി രൂ​പ​യു​ടെ ദേ​വ​സ്വം നി​ക്ഷേ​പ​ത്തി​ൽ ഒ​ന്പ​ത് കോ​ടി​യോ​ളം രൂ​പ നേ​ര​ത്തെ തി​രി​ച്ച് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി​യെ സ​മീ​പി​ച്ച് മു​ഴു​വ​ൻ തു​ക​യും തി​രി​ച്ച് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വും വാ​ങ്ങി​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ തി​രു​നെ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ദേ​വ​സ്വം നി​ക്ഷേ​പം തി​രി​ച്ച് ന​ൽ​കു​ന്നി​ല്ലെ​ന്ന ത​ര​ത്തി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ളും തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം ഒ​ന്പ​തി​ന് മു​ൻ​പ് നി​ക്ഷേ​പം തി​രി​ച്ച് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി സി​റ്റിം​ഗി​ൽ ധാ​ര​ണ​യാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31 മു​ൻ​പെ നി​ക്ഷേ​പ പ​ണം തി​രി​ച്ച് ന​ൽ​കാ​ൻ ബാ​ങ്കി​ന് ക​ഴി​ഞ്ഞു. നൂ​റ് വ​ർ​ഷ​ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​വും മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ബാ​ങ്ക് തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ആ​വ​ശ്യ​ത്തി​ന് ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് ബാ​ങ്ക് മു​ന്നോ​ട്ട്പോ​കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം എ​ല്ലാ കാ​ല​ത്തും കാ​ത്ത് സൂ​ക്ഷി​ക്കു​മെ​ന്നും ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ​ങ്ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. പു​രു​ഷോ​ത്ത​മ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഐ.​എ​സ്. സ്റ്റീ​ഫ​ൻ, പി.​എം. അ​ബ്ദു​ൾ നാ​സ​ർ, സെ​ക്ര​ട്ട​റി പി.​ആ​ർ. ഷി​ബു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി

പ​ന​ങ്ങാ​ട്: ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി. കു​മ്പ​ളം സ്വ​ദേ​ശി​യാ​യ ക​ണി​ശേ​രി വീ​ട്ടി​ൽ സ​ഹ​ദേ​വ​നാ​ണ് ത​നി​ക്ക് വ​ഴി​യി​ൽ കി​ട​ന്നു കി​ട്ടി​യ സ്വ​ർ​ണ്ണ​മാ​ല തി​രി​കെ ന​ൽ​കി​യ​ത്.

കു​മ്പ​ളം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ ക​പ്യാ​രാ​യ ഐ​ക്യ​നാ​ട്ടി​ൽ റാ​ഫേ​ലി​ന്‍റെ ര​ണ്ടു പ​വ​നോ​ളം തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ പ​ള്ളി​യി​ലേ​ക്ക് വ​രു​ന്ന സ​മ​യം പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തു​ള്ള ബേ​ക്ക​റി​ക്ക് സ​മീ​പം ക​ള​ഞ്ഞു​പോ​യ​ത്. അ​തു​വ​ഴി വ​ന്ന റി​ട്ട. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​യ സ​ഹ​ദേ​വ​ൻ ത​നി​ക്ക് വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യ മാ​ല കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പ​മെ​ത്തി പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത സ​മ​യം ത​ന്നെ മാ​ല​യു​ടെ ഉ​ട​മ​സ്ഥ​നാ​യ റാ​ഫേ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും എ​സ്ഐ സേ​തു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സ​ഹ​ദേ​വ​ൻ മാ​ല ഉ​ട​മ​സ്ഥ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

District News

കാ​ണാ​താ​യ നാ​യ​ക്കു​ട്ടി​യെ ഓ​ട്ടോ​ക്കാ​ര​നി​ല്‍നി​ന്ന് ഉ​ട​മ​യ്ക്ക് തി​രി​ച്ചു കി​ട്ടി

മൂ​ലേ​ടം: കാ​ണാ​താ​യ നാ​യ​ക്കു​ട്ടി​യെ ഓ​ട്ടോ​ക്കാ​ര​നി​ല്‍നി​ന്ന് ഉ​ട​മ​യ്ക്ക് തി​രി​ച്ചു​കി​ട്ടി. മൂ​ലേ​ട​ത്തു നി​ന്നു വ​ഴി​തെ​റ്റി​പ്പോ​യ ഒ​ന്ന​ര​വ​യ​സു​ള്ള സൈ​ബീ​രി​യ​ന്‍ ഹ​സ്‌​കി ഇ​ന​ത്തി​ല്‍പ്പ​ട്ട നാ​യ്ക്കു​ട്ടി​യെ ആ​ണ് തി​രി​കെ​കി​ട്ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വീ​ട്ടു​മു​റ്റ​ത്തു​നി​ന്നു തു​റ​ന്നു​കി​ട​ന്ന ഗേ​റ്റി​ലൂ​ടെ വ​ഴി​യി​ല്‍ ഇ​റ​ങ്ങി​യ നാ​യ​ക്കു​ട്ടി​യെ അ​തു​വ​ഴി വ​ന്ന മാ​ങ്ങാ​നം സ്വ​ദേ​ശി ഓ​ട്ടോ ഡ്രൈ​വ​ര്‍ ക​ണ്ട​തും തു​ട​ര്‍ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​നി​ല്‍നി​ന്നു ക​യ​ര്‍ വാ​ങ്ങി കെ​ട്ടി ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​തും. സം​ശ​യം തോ​ന്നി​യ ഗൃ​ഹ​നാ​ഥ​ൻ ഓ​ട്ടോ​യു​ടെ ന​മ്പ​ര്‍ കു​റി​ച്ചെ​ടു​ത്ത​താ​ണ് ഉ​ട​മ​യ്ക്ക് നാ​യ​യെ തി​രി​ച്ചു​കി​ട്ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.

തു​ട​ര്‍ന്ന് നാ​യ്ക്കു​ട്ടി​യു​ടെ ഉ​ട​മ ചി​ങ്ങ​വ​നം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യും പോ​ലീ​സ് ഓ​ട്ടോ ഡ്രൈ​വ​റു​ടെ ന​മ്പ​ര്‍ ക​ണ്ടെ​ത്തി വി​ളി​ച്ചു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ നാ​യ​ക്കു​ട്ടി​യെ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു.

Latest News

Corehub Up