x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞുകി​ട്ടി​യ പ​ണം തി​രി​കെ ന​ൽ​കി

വെബ് ഡെസ്ക്
Published: September 11, 2026 12:29 AM IST | Updated: September 11, 2026 12:29 AM IST

ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട് പി.​​ആ​​ർ. ബി​​ന്ദു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ർ​​ജു​​ൻ പ​​ണം വീ​​ട്ട​​മ്മ​​യെ ഏ​​ൽ​​പി​​ക്കു​​ന്നു

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി​യി​ൽ ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ യു​വാ​വ് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം അ​ധി​കൃ​ത​രെ ഏ​ൽ​പ്പി​ച്ചു മാ​തൃ​ക​യാ​യി. ന് ​ക​ള​ഞ്ഞു കി​ട്ടി​യ രൂ​പ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി.

ക​​ട്ട​​പ്പ​​ന കോ​​ഴി​​മ​​ല ആ​​റ്റു​​ചാ​​ലി​​ൽ അ​​ർ​​ജു​​ൻ(23) ആ​ണ് 18,500 ​രൂ​​പ കി​​ട്ടി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഗൈ​​ന​​ക്കോ​​ള​​ജി​​യി​​ലെ വി​​ശ്ര​​മ​​കേ​​ന്ദ്ര​​ത്തി​​ൽ കി​​ട​​ന്നു​​റ​​ങ്ങി​​യ ശേ​​ഷം എ​​ഴു​​ന്നേ​​റ്റ​​പ്പോ​​ഴാ​ണ് ഒ​​രു പ്ലാ​​സ്റ്റി​​ക് ക​​വ​​ർ അ​ർ​ജു​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ക​വ​ർ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ണ​മാ​ണെ​ന്ന് അ​റി​യു​ന്ന​ത്. ഉ​ട​ൻ ക​​വ​​ർ സു​​ര​​ക്ഷാ വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​രെ ഏ​​ൽപിച്ചു.

അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നൊ​ടു​വി​ൽ പ​ണ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​യെ ക​ണ്ടെ​ത്തി. തു​​ട​​ർ​​ന്ന് വീ​​ട്ട​​മ്മ തി​​രി​​ച്ചു വ​​ന്ന​​പ്പോ​​ൾ ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗം ന​​ഴ്‌​​സിം​​ഗ് സൂ​​പ്ര​​ണ്ട് പി.​​ആ​​ർ. ബി​​ന്ദു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ർ​​ജു​​ന​​നെ​​ക്കൊ​​ണ്ടു ത​​ന്നെ വീ​​ട്ട​​മ്മ​​യ്ക്ക് പ​​ണം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

Tags : Local News Nattuvishesham Returned money found

Recent News

Corehub Up