x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രി​ച്ചെ​ത്തി​യ​ത് 98.47 ശ​ത​മാ​നം നോ​ട്ടു​ക​ള്‍


Published: May 4, 2026 01:01 AM IST | Updated: May 4, 2026 01:01 AM IST

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്ത് പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 2000 രൂ​​​പ നോ​​​ട്ടു​​​ക​​​ളി​​​ല്‍ 98.47 ശ​​​ത​​മാ​​​ന​​​വും തി​​​രി​​​ച്ചെ​​​ത്തി​​​യ​​​താ​​​യി റി​​​സ​​​ര്‍​വ് ബാ​​​ങ്ക്.

2023 മേ​​​യ് 19ന് ​​​നോ​​​ട്ടു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മ്പോ​​​ള്‍ 3.56 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ നോ​​​ട്ടു​​​ക​​​ളാ​​​യി​​​രു​​​ന്നു വി​​​പ​​​ണി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത് 2026 ഏ​​​പ്രി​​​ല്‍ 30ലെ ​​​ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 5,451 കോ​​​ടി​​​യാ​​​യി കു​​​റ​​​ഞ്ഞു​​​വെ​​​ന്ന് ആ​​​ര്‍​ബി​​​ഐ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

2000 രൂ​​​പ​​​യു​​​ടെ നോ​​​ട്ടു​​​ക​​​ള്‍ പ്ര​​​ചാ​​​ര​​​ത്തി​​​ല്‍ നി​​​ന്ന് പി​​​ന്‍​വ​​​ലി​​​ച്ചെ​​​ങ്കി​​​ലും അ​​​വ​​​യ്ക്ക് ഇ​​​പ്പോ​​​ഴും നി​​​യ​​​മ സാ​​​ധു​​​ത​​​യു​​​ണ്ടെ​​​ന്ന് റി​​​സ​​​ര്‍​വ് ബാ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കി. നി​​​ല​​​വി​​​ല്‍ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ള്‍ വ​​​ഴി നോ​​​ട്ടു​​​ക​​​ള്‍ മാ​​​റ്റി​​​യെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. എ​​​ന്നാ​​​ല്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ രാ​​​ജ്യ​​​ത്തെ 19 ഇ​​​ഷ്യൂ ഓ​​​ഫീ​​​സു​​​ക​​​ള്‍ വ​​​ഴി വ്യ​​​ക്തി​​​ക​​​ള്‍​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും നോ​​​ട്ടു​​​ക​​​ള്‍ മാ​​​റാ​​​നോ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കാ​​​നോ സാ​​​ധി​​​ക്കും.

ആ​​​ര്‍​ബി​​​ഐ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ട് എ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​വ​​​ര്‍​ക്ക് രാ​​​ജ്യ​​​ത്തെ ഏ​​​ത് പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്നും ഇ​​​ന്‍​ഷ്വ​​​ർ ചെ​​​യ്ത പോ​​​സ്റ്റ് വ​​​ഴി നോ​​​ട്ടു​​​ക​​​ള്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ലേ​​​ക്ക് അ​​​യയ്​​​ക്കാം. ഇ​​​ത് ഉ​​​ട​​​മ​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് ക്രെ​​​ഡി​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
2023 ഒ​​​ക്ടോ​​​ബ​​​ര്‍ മു​​​ത​​​ല്‍ ആ​​​ര്‍​ബി​​​ഐ​​​യു​​​ടെ പ്ര​​​ത്യേ​​​ക കൗ​​​ണ്ട​​​റു​​​ക​​​ള്‍ വ​​​ഴി നോ​​​ട്ടു​​​ക​​​ള്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നും മാ​​​റ്റി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്.

Tags : notes were returned

Recent News

Corehub Up