Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Becomes

Ernakulam

പൈ​പ്പ് പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് കു​ത്തി​പ്പൊ​ളി​ച്ച റോ​ഡ് അ​പ​ക​ടക്കെണി​യാ​കു​ന്നു

മൂ​വാ​റ്റു​പു​ഴ: തി​ര​ക്കേ​റി​യ മൂ​വാ​റ്റു​പു​ഴ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷനി​ല്‍ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് റോ​ഡ് കു​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ സ്ഥ​ലം ശാ​സ്ത്രീ​യ​മാ​യി മൂ​ടാ​ത്ത​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ റോ​ഡ് കു​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും കു​ഴി മൂ​ടി റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

നി​ല​വി​ല്‍ റോ​ഡി​ന് ന​ടു​വി​ലെ വ​ലി​യ കു​ഴി​ക്ക് മു​ന്നി​ലാ​യി പ്ലാ​സ്റ്റി​ക് ട്രാ​ഫി​ക് ബാ​രി​യ​ര്‍ മാ​ത്ര​മാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഈ ​ഭാ​ഗ​ത്ത് തെ​രു​വ് വി​ള​ക്കു​ക​ള്‍ തെ​ളി​യാ​ത്ത​തി​നാ​ല്‍ ദൂ​രെ നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ബാ​രി​യ​ര്‍ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കി​ല്ല. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡ് ശാ​സ്ത്രീ​യ​മാ​യി ടാ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

ന​ഗ​ര​ത്തി​ല്‍ പൈ​പ്പ് പൊ​ട്ടു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ല്‍ ടാ​ര്‍ ചെ​യ്തി​രി​ക്കു​ന്ന റോ​ഡു​ക​ള്‍ കു​ത്തി​പൊ​ളി​ച്ച​ശേ​ഷം ശാ​സ്ത്രീ​യ​മാ​യി കു​ഴി അ​ട​ക്കാ​തെ കി​ട​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്ക​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up