x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ൽ റോ​ഡ് കു​ള​മാ​യി; യാ​ത്ര ദു​രി​ത​ത്തി​ൽ


Published: June 5, 2026 06:57 AM IST | Updated: June 5, 2026 06:57 AM IST

രാ​മ​ങ്ക​രി: ഫാ. ​ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​നു മു​ന്നി​ലൂ​ടെ, മാ​ന്പു​ഴ​ക്ക​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ത​ൽ വ​ട​ക്കേ ആ​റ്റു​തീ​രം വ​രെ നീ​ളു​ന്ന റോ​ഡ് കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ കു​ള​മാ​യി. അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും നാ​ട്ടു​കാ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളു​ടെ യാ​ത്ര ഇ​തോ​ടെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ലെ​ത​ന്നെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യ ഇ​വി​ടെ മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ കെ​ട്ടി​നി​ല്ക്കു​ക​യാ​ണ്.


പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​പ്പോ​ൾ​ത്ത​ന്നെ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യ​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷാ ക​ർ​ത്താ​ക്ക​ളെ​യും കു​റ​ച്ചൊ​ന്നു​മ​ല്ല ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ കാ​ല​വ​ർ​ഷ​ത്തി​ലും ഇ​വി​ട​ത്തെ സ്ഥി​തി ഇ​ങ്ങ​നെ​ത​ന്നെ​യാ​യി​രു​ന്നു.

നാ​ട്ടു​കാ‌​ർ ശ്ര​മ​ദാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി അ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് അ​ന്നു​ത​ന്നെ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ലൊ​രു പ​രി​ഹാ​രം കാ​ണാ​ൻ അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി ത​യാ​റാ​കാ​തെ വ​ന്ന​താ​ണ് വീ​ണ്ടും യാ​ത്ര പ്ര​തി​സ​ന്ധി​യി​ലാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

ഗ്രാ​മ​ശ​ക്തി​ഫോ​റം കു​ട്ട​നാ​ട് നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കും

നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ഇ​തു​വ​ഴി നി​ത്യ​വും സ്കൂ​ളി​ലേ​ക്ക് പോ​വു​ന്ന​ത്. വെ​ള്ള​ക്കെ​ട്ടു നി​റ​ഞ്ഞ വ​ഴി​ക​ൾ കു​ട്ടി​ക​ൾ​ക്കു ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ്. ഇ​തി​ലേ ഒ​രു ഓ​ട്ടോ​റി​ക്ഷ പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. അ​തി​നാ​ൽ​അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം. അ​ല്ലാ​ത്ത പ​ക്ഷം ഗ്രാ​മ​ശ​ക്തി കു​ട്ട​നാ​ട് ഫോ​റം നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ ത​യാ​റാ​കു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി ജി​മ്മി​ച്ച​ൻ ന​ടി​ച്ചി​റ, സെ​ക്ര​ട്ട​റി സൈ​നോ തോ​മ​സ് മൂ​ക്കോ​ടി എ​ന്നി​വ‌​ർ പ​റ​ഞ്ഞു.

Tags : nattu vishesham Road becomes muddy due

Recent News

Corehub Up