Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robbed

ഹ​ണി ട്രാ​പ്പ്: യു​വാ​വി​നെ മ​ർ​ദി​ച്ചു പ​ണം ക​വ​ർ​ന്നു; കൗ​മാ​ര​ക്കാ​രി ഉ​ൾ​പ്പടെ പ്ര​തി​ക​ൾ പി​ടി​യി​ൽ

തൃ​​​ശൂ​​​ർ: പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും കൂ​​​ടു​​​ത​​​ൽ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത ഹ​​​ണി​​​ട്രാ​​​പ് പ്ര​​​തി​​​ക​​​ൾ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ അ​​​റ​​​സ്റ്റി​​​ൽ.

പു​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​ടെ വ​​​നി​​​താ​​​സു​​​ഹൃ​​​ത്താ​​​യ മാ​​​ന്ദാ​​​മം​​​ഗ​​​ലം ഒ​​​റ്റ​​​ക്കു​​​ന്നി​​​ൽ അ​​​ലോ​​​ന(19), അ​​​ലോ​​​ന​​​യു​​​ടെ ആ​​​ണ്‍​സു​​​ഹൃ​​​ത്ത് ക​​​ല്ലൂ​​​ർ അ​​​റ​​​ങ്ങാ​​​ശേ​​​രി ജോ​​​യ​​​ൽ (20), മാ​​​ന്ദാ​​​മം​​​ഗ​​​ലം മു​​​രി​​​ക്കി​​​ൻ​​​പ്പാ​​​റ വാ​​​ക​​​ക്കു​​​ഴി​​​യി​​​ൽ ലി​​​ഷ(40), തൃ​​​ശൂ​​​ർ കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി വ​​​ടൂ​​​ക്ക​​​ര ക​​​ള​​​പ്പാ​​​ട്ടി​​​ൽ വീ​​​ട്ടി​​​ൽ ആ​​​ഷി​​​ദ് (32), പാ​​​ല​​​ക്കാ​​​ട് യാ​​​ക്ക​​​ര ച​​​ട​​​നാം​​​കു​​​റി​​​ശി മൈ​​​ത്രി​​​ന​​​ഗ​​​റി​​​ലെ അ​​​ൻ​​​സാ​​​ർ (26) എ​​​ന്നി​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. അ​​​ലോ​​​ന​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലാ​​​ണു പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ കാ​​​റി​​​ൽ ഇ​​​രു​​​വ​​​രും പാ​​​ല​​​ക്കാ​​​ട്ടേ​​​ക്കു​​​പോ​​​യ​​​ത്.

അ​​​ലോ​​​ന​​​യു​​​ടെ സ​​​ന്ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​റ്റു പ്ര​​​തി​​​ക​​​ൾ പാ​​​ല​​​ക്കാ​​​ട് ടി​​​പ്പു​​​സു​​​ൽ​​​ത്താ​​​ൻ കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള ഹോ​​​ട്ട​​​ൽ റൂ​​​മി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യും മ​​​ർ​​​ദി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. കാ​​​റി​​​ന്‍റെ താ​​​ക്കോ​​​ൽ, പ​​​ഴ്സ്, മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ എ​​​ന്നി​​​വ പി​​​ടി​​​ച്ചു​​​വാ​​​ങ്ങി.

അ​​​ലോ​​​ന​​​യ്ക്ക് ഒ​​​പ്പ​​​മു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ​​​ക​​​ർ​​​ത്തി​​​യ​​​ശേ​​​ഷം പ​​​ഴ്സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 9,000 രൂ​​​പ, ഗൂ​​​ഗി​​​ൾ​​​പേ വ​​​ഴി 16,500 രൂ​​​പ എ​​​ന്നി​​​വ ത​​​ട്ടി​​​യെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്നു ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​കൂ​​​ടി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​യും ഭാ​​​ര്യ​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ചും നാ​​​ണം കെ​​​ടു​​​ത്തു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

District News

പറവൂരിൽ മ​സ്ജി​ദി​ന്‍റെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം

ക​രു​മാ​ലൂ​ർ: മാ​ഞ്ഞാ​ലി മാ​ട്ടു​പു​റം ജു​മാ മ​സ്ജി​ദി​ന്‍റെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം. ഏ​ക​ദേ​ശം 20,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി ക​രു​തു​ന്നു. പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ന​രി​കി​ലാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡ​ര​മാ​ണു ക​മ്പി പാ​ര ഉ​പ​യോ​ഗി​ച്ചു കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണു മോ​ഷ​ണം ന​ട​ന്ന വി​വ​ര​മ​റി​യു​ന്ന​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​നന​ട​ത്തി. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. യു​വാ​ക്ക​ളു​ടെസം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സം​ശ​യം. ര​ണ്ടു​ദി​വ​സം മു​ൻ​പ് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ പു​റ​പ്പി​ള്ളി​ക്കാ​വ്, മാ​ഞ്ഞാ​ലി ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലെ വാ​ട്ട​ർ​മീ​റ്റ​റു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു അ​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത മോ​ഷ​ണം.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ അ​ൻ​പ​തി​ലേ​റെമോ​ഷ​ണ​ങ്ങ​ളാ​ണ് ആ​ല​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്നി​രി​ക്കു​ന്ന​ത്.


ഇ​തി​ൽ ഭൂ​രി​ഭാ​ഗം സം​ഭ​വ​ത്തി​ലും പൊ​ലീ​സി​നു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ല​ങ്ങാ​ട് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണ് അ​ടി​ക്ക​ടി മോ​ഷ​ണംന​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

Kerala

പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ആ​ഭ​ര​ങ്ങ​ൾ ക​വ​ർ​ന്നു. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ചു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന വ​ജ്രാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്. ക​ണ്ണി​യം​പു​റം ശ്രീ​രാം​ന​ഗ​റി​ൽ ന​ന്ദ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ഡ​യ​മ​ണ്ട് പ​തി​പ്പി​ച്ച സ്വ​ർ​ണ​മാ​ല, സ്വ​ർ​ണ​മോ​തി​രം എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ന​ന്ദ​കു​മാ​റും കു​ടും​ബ​വും വി​ദേ​ശ​ത്താ​യ​തി​നാ​ൽ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വീ​ട് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

ന​ന്ദ​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് ഇ​ട​യ്ക്കി​ടെ വ​ന്ന് വീ​ട് നോ​ക്കാ​റു​ള്ള​ത്. ശ​നി​യാ​ഴ്ച ഇ​ല​ക്ട്രി​സി​റ്റി ബി​ൽ വ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് നോ​ക്കാ​ൻ ഭാ​ര്യ​പി​താ​വ് എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്.

ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

National

ഗുണ്ടൽപേട്ടക്ക് സമീപം കാർ തടഞ്ഞ് കവർച്ച; മലയാളിയുടെ ഒന്നര കോടിയുടെ സ്വർണം കൊള്ളയടിച്ചു

ബം​ഗ​ളൂ​രു: ബ​ന്ദി​പ്പൂ​രി​നും നാ​ഗ​ർ​ഹോ​ളെ വ​ന​മേ​ഖ​ല​ക്കും ഇ​ട​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കാ​ർ യാ​ത്രി​ക​നെ ത​ട​ഞ്ഞ് ആ​ക്ര​മി​സം​ഘം ഒ​ന്ന​ര കോ​ടി രൂ​പ വി​ലമ​തി​ക്കു​ന്ന 1.2 കി​ലോ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ വി​നു​വാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി കേ​ര​ള​ത്തി​ലേ​ക്ക് കാർ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ന​ഞ്ച​ൻ​ഗു​ഡി​ലെ ക​ട​ക്കോ​ള​യി​ൽ​നി​ന്നു​ള്ള സു​ഹൃ​ത്തി​നൊ​പ്പം കാ​റി​ൽ ബ​ന്ദി​പ്പൂ​ർ-​കേ​ര​ള റൂ​ട്ടി​ൽ മൂ​ലെ​ഹോ​ൾ മ​ദ്ദൂ​ർ വ​നം ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. മാ​ണ്ഡ്യ​യി​ലെ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നി​ൽ​നി​ന്നാ​ണ് വി​നു സ്വ​ർ​ണ​ക്ക​ട്ടി വാ​ങ്ങി​യ​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ൻ ക​ട​ക്കോ​ള​യി​ൽ എ​ത്തി​ച്ചു ന​ൽ​കി​യ സ്വ​ർ​ണ​വു​മാ​യി വി​നു​വും സു​ഹൃ​ത്തും മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ച് കു​റ​ച്ച് ദൂ​രം പി​ന്നി​ട്ട​പ്പോ​ൾ മൂ​ന്ന് കാ​റു​ക​ൾ സം​ശ​യാ​സ്പ​ദ​മാ​യി പി​ന്തു​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.

മൂ​ലെ​ഹോ​ളി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ ഇ​തി​ൽ ര​ണ്ട് കാ​റു​ക​ൾ വി​നു​വി​ന്‍റെ കാ​ർ ത​ട​ഞ്ഞു. കൊ​ള്ള​ക്കാ​ർ ഇ​രു​വ​രെ​യും കീ​ഴ​ട​ക്കി കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. തു​ട​ർ​ന്ന് സം​ഘം വാ​ഹ​നം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യി. വി​രാ​ജ്പേ​ട്ട് റോ​ഡി​ലേ​ക്ക് ക​യ​റ്റി വി​നു​വി​ന്‍റെ പ​ക്ക​ൽ​നി​ന്ന് സ്വ​ർ​ണ​ക്ക​ട്ടി അ​ട​ങ്ങി​യ ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ചു വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണ​ത്തി​നാ​യി മൂ​ന്ന് സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ചു. ഒ​രു സംഘം കേ​ര​ള​ത്തി​ലേ​ക്കും മ​റ്റൊ​രു സംഘം മൈ​സൂ​രു​വി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. മൂ​ന്നാ​മ​ത്തെ സം​ഘം നി​ല​വി​ൽ ബ​ന്ദി​പ്പൂ​ർ റൂ​ട്ടി​ലെ സിസിടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു. സ്വ​ർ​ണം വാ​ങ്ങി​യ​തി​ന്‍റെ സഹച​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം; ആ​റു പ​വ​ൻ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ർ​ന്നു

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദീ​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണം. ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്തെ വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മേ​ശ​യ്ക്കു​മു​ക​ളി​ല്‍ വ​ച്ചി​രു​ന്ന വ​ള​യ​ട​ക്കം ആ​റു​പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്.

എ. ​ബ​ദ​റു​ദീ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സി​ല്‍ മോ​ഷ​ണം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നും 12.30 നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണു പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രി​ച​യ​ക്കാ​രാ​യ ആ​രെ​ങ്കി​ലു​മാ​ണോ സ്വ​ര്‍​ണം എ​ടു​ത്ത​ത് എ​ന്ന​തു​ള്‍​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

Latest News

Corehub Up