Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Route

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി, ട്രെയിനുകളുടെ റൂട്ടിൽ മാറ്റം

പാലക്കാട്: ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 24നും 25നും ചില ട്രെയിനുകൾ വഴി മാറിയോടും. 24നു പുറപ്പെടുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക.

25ലെ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും. എറണാകുളം ജംക്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അന്നു സ്റ്റോപ് ഉണ്ടായിരിക്കില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും.

25നു ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22207) കോട്ടയം വഴിയാകും സർവീസ്. എറണാകുളം ജംക്ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

Kerala

കാ​യം​കു​ളം-കോ​ട്ട​യം റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം

പ​​​റ​​​വൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നി​​​ൽ ഇ​​​ന്ന് കാ​​​യം​​​കു​​​ളം കോ​​​ട്ട​​​യം റൂ​​​ട്ടി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി റെ​​​യി​​​ൽ​​​വേ.​​​

ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.40ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 16525 ബം​​​ഗ​​​ളൂ​​​രു ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സി​​​ന് ശേ​​​ഷം കോ​​​ട്ട​​​യം ഭാ​​​ഗ​​​ത്തേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് 16304 വ​​​ഞ്ചി​​​നാ​​​ട് എ​​​ക്സ്പ്ര​​​സ് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വ​​​ഞ്ചി​​​നാ​​​ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം 5.45 ആ​​​യി​​​രി​​​ക്കും. ഇ​​​ന്ന് വ​​​ഞ്ചി​​​നാ​​​ടി​​​നു ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ഭാ​​​ഗ​​​ത്തു​​​നി​​​ന്നും കോ​​​ട്ട​​​യ​​​ത്തേ​​​ക്കു​​​ള്ള അ​​​ടു​​​ത്ത സ​​​ർ​​​വീ​​​സ് ഞാ​​​യ​​​ർ പു​​​ല​​​ർ​​​ച്ചെ 05.15ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 20634 വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

മാ​​​വേ​​​ലി​​​ക്ക​​​ര ചെ​​​ങ്ങ​​​ന്നൂ​​​ർ ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ (സ്റ്റീ​​​ൽ ഗി​​​ർ​​​ഡ​​​ർ മാ​​​റ്റു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്) 14 മ​​​ണി​​​ക്കൂ​​​ർ നി​​​യ​​​ന്ത്ര​​​ണ​​​മാ​​​ണ് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ല് മു​​​ത​​​ൽ നാ​​​ളെ പു​​​ല​​​ർ​​​ച്ചെ ആ​​​റു​​​വ​​​രെ​​​യാ​​​ണ് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു​​​ള്ള 16525 ഐ​​​ല​​​ൻ​​​ഡ്, 16310 കാ​​​യം​​​കു​​​ളം - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു, 66316 കൊ​​​ല്ലം - കോ​​​ട്ട​​​യം മെ​​​മു, 16304 വ​​​ഞ്ചി​​​നാ​​​ട് എ​​​ന്നി​​​വ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഇ​​​ന്ന് കോ​​​ട്ട​​​യം സ്റ്റേ​​​ഷ​​​നി​​​ൽ തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം എ​​​ത്തി​​​ച്ചേ​​​രു​​​ക.

ഇ​​​ന്നു രാ​​​ത്രി 09.05ന് ​​​കൊ​​​ല്ല​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന 66310 കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം മെ​​​മു റ​​​ദ്ദാ​​​ക്കി. മ​​​ധു​​​ര ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് കൊ​​​ല്ല​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഗു​​​രു​​​വാ​​​യൂ​​​ർ - മ​​​ധു​​​ര എ​​​ക്സ്പ്ര​​​സ് നാ​​​ളെ കൊ​​​ല്ല​​​ത്ത് നി​​​ന്നാ​​​ണ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക. ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന ചെ​​​ന്നൈ-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് നാ​​​ളെ കോ​​​ട്ട​​​യ​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഇ​​​ന്നു രാ​​​ത്രി 8.05ന് ​​​കോ​​​ട്ട​​​യ​​​ത്തുനി​​​ന്നാ​​​ണ് ഈ ​​​ട്രെ​​​യി​​​ൻ ചെ​​​ന്നൈ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​നും കോ​​​ട്ട​​​യ​​​ത്തി​​​നും ഇ​​​ട​​​യി​​​ൽ ഈ ​​​ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത​​​ല്ല.

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന് കാ​​​യം​​​കു​​​ളം വ​​​രെ മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക​​​യു​​​ള്ളൂ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - ചെ​​​ന്നൈ മെ​​​യി​​​ൽ, ശ്രീ ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ എ​​​ക്സ്പ്ര​​​സ്, ബം​​​ഗ​​​ളൂ​​​രു ഹം​​​സ​​​ഫ​​​ർ, മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ്, വി​​​വേ​​​ക് എ​​​ക്സ്പ്ര​​​സ്, അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ്, നി​​​ല​​​മ്പൂ​​​ർ രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സ്, മം​​​ഗ​​​ലാ​​​പു​​​രം എ​​​ക്സ​​​പ്ര​​​സ് എ​​​ന്നി​​​വ ഇ​​​ന്ന് ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

Kerala

കടക്ക് പിന്നോട്ട്; റൂട്ട് മാറിയോടിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു നാട്ടുകാർ

കൊച്ചി: പെരുമ്പാവൂരില്‍ റൂട്ട് മാറി ഓടിയ സ്വകാര്യ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു നാട്ടുകാരും നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാരും. സ്വകാര്യ ബസുകള്‍ റൂട്ട് മാറ്റി ഓടുന്നതു പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗത കുരുക്കാണെന്നു പറഞ്ഞാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു വഴിതിരിച്ചു വിടുന്നത്.

അങ്കമാലി, കാലടി ഭാഗങ്ങളില്‍നിന്നു പെരുമ്പാവൂരിലേക്കു വരുന്ന സ്വകാര്യ ബസുകള്‍ സമയക്കുറവിന്‍റെ പേര് പറഞ്ഞാണ് എംസി റോഡില്‍ന കവീസ് റെസ്റ്ററന്‍റിന്‍റെ മുന്നില്‍ ഇറക്കി വിടുന്നത്.

തുടര്‍ന്നു ഗേള്‍സ് സ്‌കൂളിനു സമീപത്തു കൂടിയാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. നാട്ടുകാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൗണ്‍സിലര്‍മാര്‍ ഇടപെട്ടത്.

Kerala

തവണക്കടവ്- വൈക്കം റൂട്ടിൽ ഇനി പരിസ്ഥിതിസൗഹൃദ യാത്ര

പൂ​ച്ചാ​ക്ക​ൽ: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സോ​ളാ​ർ ഫെ​റി​യാ​കു​ക​യാ​ണ് വൈ​ക്കം-​ത​വ​ണ​ക്ക​ട​വ് ഫെ​റി. ഏ​ഷ്യ​യി​ലെത​ന്നെ ആ​ദ്യ സോ​ളാ​ർ ബോ​ട്ടാ​യ ആ​ദി​ത്യ​യു​ടെ സ​ർ​വീ​സ് വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഫെ​റി​യെ​ത്തേ​ടി പു​തി​യ നേ​ട്ട​മെ​ത്തു​ന്ന​ത്. നി​ല​വി​ൽ വൈ​ക്ക​ത്തുനി​ന്ന് ത​വ​ണ​ക്ക​ട​വി​ലേ​ക്ക് മൂ​ന്നു സ്​​റ്റീ​ൽ ബോ​ട്ടു​ക​ളും ഒ​രു സോ​ളാ​ർ ബോ​ട്ടു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. മൂ​ന്നു സോ​ളാ​ർ ബോ​ട്ടു​ക​ൾ കൂ​ടി​യെ​ത്തു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള മൂ​ന്ന് സ്​​റ്റീ​ൽ ബോ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കും. നാ​ല് സോ​ളാ​ർ ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ​യാ​ണ് ഫെ​റി, സോ​ളാ​ർ എ​ന്ന നേ​ട്ട​ത്തി​ലേ​ക്കു​യ​രു​ന്ന​ത്.

ആ​ല​പ്പു​ഴ- കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ത​വ​ണ​ക്ക​ട​വ്- വൈ​ക്കം ബോ​ട്ട് സ​ർ​വീ​സ്. വ​രു​ന്ന 20 നാ​ണ് മൂ​ന്ന് സോ​ളാ​ർ ബോ​ട്ടു​ക​ൾ കൂ​ടി ഇ​വി​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​ആ​ധു​നി​ക സോ​ളാ​ർ ബോ​ട്ടി​ൽ ഒ​രേ​സ​മ​യം 75 യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാം.

2017 ജ​നു​വ​രി 13നാ​ണ് ഏ​ഷ്യ​യി​ലെ ആ​ദ്യ സോ​ളാ​ർ ബോ​ട്ടാ​യ ആ​ദി​ത്യ വൈ​ക്ക​ത്ത് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. ഇ​തു വി​ജ​യി​ച്ച​തോ​ടെ​യാ​ണ് പു​തി​യ മൂ​ന്നു ബോ​ട്ടു​ക​ൾകൂ​ടി അ​നു​വ​ദി​ച്ച​ത്. അ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ആ​ദി​ത്യ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. അ​ന്ന​ത്തെ കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ആ​ദി​ത്യ​യി​ൽ കാ​യ​ൽ യാ​ത്ര​യും ന​ട​ത്തി​യി​രു​ന്നു.

ഇ​ന്ധ​ന​ലാ​ഭം,മ​ലി​നീ​ക​ര​ണ​വു​മി​ല്ല

സോ​ളാ​ർ ബോ​ട്ടി​ന് ശ​ബ്ദ​മോ ജ​ല​മ​ലി​നീ​ക​ര​ണ​മോ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മോ ഇ​ല്ലെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ധ​ന ലാ​ഭ​വു​മു​ണ്ട്. ബാ​​റ്റ​റി​ക​ളി​ൽ ഊ​ർ​ജം സം​ഭ​രി​ച്ച് പി​ന്നീ​ട് പ്ര​വ​ർ​ത്തി​ക്കാ​നു​മാ​വും.
പ​ര​മ്പ​രാ​ഗ​ത ഡീ​സ​ൽ എ​ൻ​ജി​നു​ക​ളെ അ​പേ​ക്ഷി​ച്ച് സോ​ള​ർ ബോ​ട്ടു​ക​ൾ​ക്ക് ച​ലി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ കു​റ​വാ​ണ്. അ​തി​നാ​ൽ ത​ക​രാ​റും അ​​റ്റ​കു​​റ്റ​പ്പ​ണി​ച്ചെ​ല​വും കു​റ​വാ​യി​രി​ക്കും.സോ​ളാ​ർ ബോ​ട്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം 20ന് ​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കും.

ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ സോ​ളാ​ർ ബോ​ട്ടു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും വൈ​ക്ക​ത്തുനി​ന്ന് ത​വ​ണ​ക്ക​ട​വി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ക.പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഡീ​സ​ൽ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ൾ.

District News

കൊ​ടു​ങ്ങ​ല്ലൂ​ര്‍ - ഷൊ​ര്‍​ണൂ​ര്‍ പാ​ത​: സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യി യോ​ഗം

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​ടു​ങ്ങ​ല്ലൂ​ര്‍ - ഷൊ​ര്‍​ണൂ​ര്‍ സം​സ്ഥാ​ന​പാ​ത​യി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റോ​ഡ് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്നു.


ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​ര്‍ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ യോ​ഗം​ചേ​ര്‍​ന്നു. യോ​ഗ​ത്തി​ല്‍ ഡി​വൈ​എ​സ്പി​മാ​രാ​യ പി.​ആ​ര്‍. ബി​ജോ​യ്, സി.​എ​ല്‍. ഷാ​ജു, വ​ര്‍​ഗീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍, പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​ര്‍, സെ​ക്ര​ട്ട​റി വി.​വി. അ​നി​ല്‍​കു​മാ​ര്‍, 29 ഓ​ളം ബ​സ് ഉ​ട​മ​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ല്‍ അ​ച്ച​ട​ക്ക​വും ശാ​സ്ത്രീ​യ​ത​യും പു​ല​ര്‍​ത്ത​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​കു​ന്ന ത​ര്‍​ക്ക​ങ്ങ​ളും മ​ത്സ​ര​യോ​ട്ട​വും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ബ​സ് ഉ​ട​മ​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തു.


സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍, ക​ണ്ട​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രാ​യി ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ നി​യ​മി​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ത​ട​യു​ന്ന​തി​നാ​യി ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നും വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി; പ​ട​ക്കം​പൊ​ട്ടി​ച്ച് വി​ര​ട്ടി​യോ​ടി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യി​ൽ മ​ര​ക്കൂ​ട്ട​ത്തി​ന് സ​മീ​പം കാ​ട്ടാ​ന​യി​റ​ങ്ങി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് സം​ഭ​വം. മ​ര​ക്കൂ​ട്ട​ത്തെ യൂ​ട്ടേ​ൺ ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ​വേ​ലി ആ​ന ത​ക​ർ​ത്തു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഉ​ട​ൻ​ത​ന്നെ ഇ​ട​പെ​ടു​ക​യും സം​യു​ക്ത​മാ​യി പ​ട​ക്കം​പൊ​ട്ടി​ച്ച് ആ​ന​യെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് വി​ര​ട്ടി ഓ​ടി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ തീ​ർ​ഥാ​ട​ന പാ​ത​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

 

Kerala

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി; പു​ല്ലു​മേ​ട് കാ​ന​ന​പാ​ത​യി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം

പ​ത്ത​നം​തി​ട്ട: തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തി​നാ​ൽ പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി​യു​ള്ള ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ഇ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലൂ​ടെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ഒ​രു ദി​വ​സം ആ​യി​രം തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മേ ക​ട​ത്തി വി​ടു​ക​യു​ള്ളൂ.

വി​ർ​ച്ച്വ​ൽ ക്യൂ ​വ​ഴി വ​ണ്ടി​പെ​രി​യാ​ർ - പു​ല്ലു​മേ​ട് പാ​ത ബു​ക്ക് ചെ​യ്ത തീ​ർ​ഥാ​ട​ക​ർ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ത​യു​ടെ പ്ര​കൃ​തി ഭം​ഗി ക​ണ്ട് നി​ര​വ​ധി തീ​ർ​ഥാ​ട​ക​രാ​ണ് പു​ല്ലു​മേ​ട് പാ​ത തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പു​ല്ലു​മേ​ടു​ക​ൾ മാ​ത്ര​മ​ല്ല കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 16 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം ഉ​ള്ള​താ​ണ് പു​ല്ലു​മേ​ട് കാ​ന​ന​പാ​ത. അ​തി​നാ​ൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ​ര​മാ​വ​ധി കാ​ന​ന​പാ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ല്ലു​മേ​ട് പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ വ​ന​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ നി​ര​വ​ധി തീ​ർ​ഥാ​ട​ക​രെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​സ്ക്യൂ സം​ഘം സ്ട്ര​ക്ച​റി​ൽ വ​ന​പാ​ത​യി​ൽ നി​ന്ന് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച​ത്. അ​തി​നാ​ൽ പൂ​ർ​ണ ശാ​രീ​രി​ക ക്ഷ​മ​ത​യു​ള്ള​വ​ർ മാ​ത്രം ഈ ​പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

എ​രു​മേ​ലി​യി​ൽ നി​ന്ന് പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത വ​ഴി എ​ത്തു​ന്ന​വ​ർ​ക്ക് ദ​ർ​ശ​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പാ​സ് ന​ൽ​കു​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഒ​രു പാ​സും നി​ല​വി​ൽ എ​രു​മേ​ലി പ​ര​മ്പ​രാ​ഗ​ത പാ​ത വ​ഴി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

പാ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​ങ്കി​ലും ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക പാ​സ് ഭ​ക്ത​ർ​ക്ക് ന​ൽ​കു​ന്നി​ല്ല.

 

 

Latest News

Corehub Up