പരവൂര്‍: വേനല്‍ക്കാലത്തെ തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിനും കന്യാകുമാരിക്കുമിടയില്‍ പ്രത്യേക സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. 15 മുതല്‍ ജൂണ്‍ ആദ്യവാരം വരെ ആഴ്ചയിലൊരിക്കലാണ് ഈ സ്പെഷല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ചെന്നൈ എഗ്മോര്‍ - കന്യാകുമാരി സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ (06045) മേയ് 15, 22, 29, ജൂണ്‍ അഞ്ച് തീയതികളില്‍ (വെള്ളിയാഴ്ച) രാത്രി 11.50-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് ട്രെയിന്‍ കന്യാകുമാരിയിലെത്തും.
Tags : Special train Chennai Kanyakumari route