Kerala
കോട്ടയം: റബർ ബോർഡിന് 18 മാസത്തിനുശേഷം സ്ഥിരം ചെയർമാൻ. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ചു.
ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകിവരികയായിരുന്നു.
കോട്ടയം ആനിക്കാട് സ്വദേശയായ എൻ. ഹരി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
Business
കോട്ടയം: കോട്ടയം, കൊച്ചി മാര്ക്കറ്റില് ഷീറ്റ് റബര് 260 രൂപയ്ക്ക് വ്യാപാരം നടക്കുമ്പോഴും റബര് ബോര്ഡിന് പ്രഖ്യാപിത വില 253 രൂപ. ആര്എസ്എസ് അഞ്ച് ഗ്രേഡിന് 249 രൂപ. വിദേശവില കുത്തനെ ഉയരുന്ന സാഹചര്യത്തില് വ്യാപാരികള് കര്ഷകരില്നിന്ന് 255 രൂപയ്ക്ക് ഇന്നലെ റബര് വാങ്ങാന് തയാറായി. ഡീലര്മാരില്നിന്ന് ടയര് കമ്പനികള് 260 രൂപയ്ക്ക് ഷീറ്റ് വാങ്ങി.
റബര് വിദേശവില ആഭ്യന്തര വിലയേക്കാള് 30 രൂപ കൂടി 283 രൂപയിലേക്ക് കുതിക്കുമ്പോഴും വ്യവസായികളുടെ സമ്മര്ദത്തില് റബര് ബോര്ഡ് വില ഉയര്ത്താന് താത്പര്യപ്പെടുന്നില്ല. റബര് വിദേശ വില അടുത്തയാഴ്ച 300 രൂപ കടക്കുമെന്നിരിക്കേ ആഭ്യന്തരവില 275 രൂപയിലേക്ക് റബര് ബോര്ഡ് ഉയര്ത്തേണ്ടതാണ്.
ഡിമാന്ഡിന് ആനുപാതികമായി ഷീറ്റ് മാര്ക്കറ്റില് എത്തുന്നില്ലെന്ന് ബോര്ഡിനും കൃത്യമായ കണക്കുണ്ട്.
മാര്ക്കറ്റില് ദിവസം നൂറു കിലോ ഷീറ്റ്പോലും വാങ്ങാന് കിട്ടുന്നില്ലെന്നും ഡിമാന്ഡ് വര്ധിക്കുന്ന തോതില് വില ഉയരേണ്ടതാണെന്നും പ്രമുഖ ഡീലര്മാര് പറയുന്നു. ടയര് കമ്പനികള്ക്ക് റബര് സ്റ്റോക്കില്ലാത്തതിനാല് വലിയ തോതില് ഡിമാന്ഡുണ്ട്. വില ഉയര്ന്നതിന്റെ നേട്ടം കര്ഷകര്ക്ക് ലഭിക്കണമെങ്കില് റബര് ബോര്ഡ് വില ഉയര്ത്തിയേ തീരൂ.
വില 275 രൂപയിലേക്ക് ഉയര്ന്നാല് കര്ഷകര് മഴമറയിട്ട് ടാപ്പിംഗ് പുനരാരംഭിക്കാന് താത്പര്യപ്പെടും. ഇടയ്ക്കിടെ വേനല്മഴ ലഭിക്കുന്നതിനാല് അടുത്ത മാസത്തോടെ ടാപ്പിംഗ് പുനരാരംഭിക്കേണ്ടതാണ്.
കിലോയ്ക്ക് രണ്ടു രൂപ നിരക്കില് ദിവസവും വിദേശവില വര്ധിക്കുകയാണ്. അതേ സമയം ആഭ്യന്തര വിലയില് പരമാവധി ഒരു രൂപയുടെ വര്ധനവാണ് റബര് ബോര്ഡ് നിശ്ചയിക്കുന്നത്.
തായലാന്ഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ റബര് ഉത്പാദനത്തിലുണ്ടായ കുറവും ആഗോള മാര്ക്കറ്റിലെ ദൗര്ലഭ്യവും ക്രൂഡ് ഓയില് വിലയിലെ ചാഞ്ചാട്ടവുമാണു വിദേശ വില അതിവേഗം ഉയരാന് കാരണം. സിന്തറ്റിക് റബര് ഉത്പാദിപ്പിക്കുന്നത് ക്രൂഡ് ഓയിലില് നിന്നാണ്. ക്രൂഡ് വില കൂടിയതോടെ സിന്തറ്റിക് റബര് നിര്മാണം നഷ്ടത്തിലായതാണ് പ്രകൃതിദത്ത റബറിന്റെ ഡിമാന്ഡ് ഉയരുന്നതിലേക്ക് നയിച്ചത്.
അഗര്ത്തല മാര്ക്കറ്റില് വില 250 വരെ ഉയര്ന്നതോടെ അവിടെനിന്നു ഷീറ്റ് എത്തിക്കാന് കേരളത്തിലെ വ്യാപാരികള്ക്ക് സാധിക്കില്ല. ലോറി വാടകയും ലോഡിംഗ് കൂലിയും കണക്കാക്കിയാല് വടക്കു കിഴക്കന് സംസ്ഥാനങ്ങളില്നിന്ന് ഷീറ്റ് വാങ്ങുന്നത് ഇവിടത്തെ ഡീലര്മാര്ക്ക് നഷ്ടമാണ്.
രണ്ടു മാസമായുള്ള കനത്ത ചൂടാണ് ഇത്തവണ റബറിന് ദോഷമായി മാറി ഉത്പാദനം തീരെ കുറയാന് കാരണമായത്. ഷീറ്റ് റബറിന് 254 രൂപയിലേക്ക് ഉയര്ന്ന തോതില് ലാറ്റക്സിന് 231 രൂപയിലെത്തി. ഒട്ടുപാല് വിലയിലും ഗണ്യമായ വര്ധനയുണ്ട്.
വില ഉയര്ന്നെങ്കിലും ചെറുകിട കര്ഷകര്ക്ക് സ്റ്റോക്കില്ല. ടാപ്പിംഗ് നിര്ത്തിയ ഫെബ്രുവരിയില്തന്നെ കൈയിലുള്ള സ്റ്റോക്കുകള് വിറ്റഴിച്ചിരുന്നു. ഉത്പാദനകുറവും ആഗോള ആവശ്യവും ചേര്ന്നതോടെ അടുത്ത ദിവസങ്ങളിലും റബര് വില ഉയര്ന്ന നിലയില് തുടരും. മാര്ക്ക് ഡിമാന്ഡിന്റെയും വിദേശവിലയുടെയും തോതില് റബര് ബോര്ഡ് വില ഉയര്ത്തിയാല് മാത്രമേ കര്ഷകര്ക്ക് ഉയര്ന്ന വിലയുടെ മെച്ചമുണ്ടാകൂ.
Business
കോട്ടയം: വേനല് കനത്ത് ഉത്പാദനം കുറഞ്ഞതോടെ റബര് വില ഉയരുന്നു. ഒരാഴ്ചയ്ക്കുള്ളില് കിലോയ്ക്ക് പത്തു രൂപ വര്ധിച്ച് ഇന്നലെ 201 രൂപയ്ക്ക് വ്യാപാരം നടന്നു.
റബര് ബോര്ഡ് വിലയേക്കാള് ആറു രൂപ അധികം നല്കിയാണു വ്യാപാരികള് ഷീറ്റ് വാങ്ങിയത്. ചൈനയിലും മലേഷ്യയിലും ഇന്നലെ അഞ്ചു രൂപയുടെ വര്ധനയുണ്ട്. ചൈനയും അമേരിക്കയും നന്നായി ചരക്ക് വാങ്ങുന്ന സാഹചര്യത്തില് അടുത്തയാഴ്ച വില 210ലേക്കു കടന്നേക്കാം.
ലാറ്റക്സ് കുറഞ്ഞതോടെ ഒട്ടേറെ കര്ഷകര് ടാപ്പിംഗ് നിർത്തി. തനിയെ ടാപ്പിംഗ് നടത്തുന്ന ചെറുകിട കര്ഷകരാണ് ഉത്പാദനം തുടരുന്നത്. പാല് കുറവായതിനാല് ഇവരും ഷീറ്റ് ഉത്പാദനത്തില്നിന്ന് പിന്തിരിഞ്ഞ് കപ്പ് ലംബായി വില്ക്കുകയാണ്.
ഒട്ടുപാലിന് കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ട്. ഇന്നലെ റബറിന്റെ വിദേശവിലയും അഭ്യന്തരവിലയും ഒരേ നിരക്കിലാണ്. ആഭ്യന്തരവിപണിയില് റബര് കിട്ടാനില്ലാത്ത സാഹചര്യത്തില് ടയര് കമ്പനികളുടെ ഓര്ഡര് നന്നായുണ്ട്.
നിലവിലെ നികുതിനിരക്കില് ഇറക്കുമതി നഷ്ടമായതിനാല് വ്യവസായികള് ആഭ്യന്തര മാര്ക്കറ്റില്നിന്നു ചരക്ക് വാങ്ങാന് നിര്ബന്ധിതരാണ്. ഷീറ്റും ക്രംബും കിട്ടാനില്ലാതെ വന്നതോടെ വ്യവസായികള് കോമ്പൗണ്ട് റബര് കൂടുതലായി ഇറക്കുമതി ചെയ്യുന്നു. ഈ മാസം 30,000 ടണ് കോമ്പൗണ്ട് റബര് ഇറക്കുമതിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞവര്ഷം മാര്ച്ച് 20നും ഏപ്രില് നാലിനും 207 രൂപയും ജൂണ് ആറിന് 200, ജൂലൈ 26ന് 213, ഓഗസ്റ്റ് 13ന് 200 രൂപ നിരക്കിലും എത്തിയിരുന്നു. പിന്നീട് ഇന്നലെയാണ് 201 രൂപയ്ക്ക് വ്യാപാരം നടന്നത്. 2024 ഓഗസ്റ്റ് പത്തിനു ലഭിച്ച 247 രൂപയാണ് കേരളവിപണിയില് റബറിനു ലഭിച്ച റിക്കാര്ഡ് വില.
Kerala
കോട്ടയം: പുതുപ്പള്ളി റബര് ബോര്ഡ് ആസ്ഥാനത്തെ ക്വാട്ടേഴ്സില് മോഷണം. തിങ്കളാഴ്ച രാത്രിയിലാണു സംഭവം.
നൂറു പവനോളം സ്വര്ണം നഷ്ടമായെന്നാണ് സൂചന. മൂന്നു മുറികളില് മോഷണം നടത്തുകയും ഒരു മുറി ഭാഗികമായി കുത്തി തുറന്ന നിലയിലുമാണു കണ്ടെത്തിയത്. സംഭവത്തില് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി 12നുശേഷമാണു മോഷണം നടന്നതായാണു പോലീസ് പറയുന്നത്. മോഷണം നടന്ന ക്വാട്ടേഴ്സില് ഈ സമയം ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റും പോയ സമയത്താണ് മോഷണം നടന്നത്.
ചിലര് രാവിലെ തിരികെയെത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്തന്നെ ഇവര് പോലീസില് വിവരമറിയിച്ചു. മോഷണം നടന്ന ക്വാട്ടേഴ്സുകളില്നിന്നു പണവും സ്വര്ണാഭരണങ്ങളും നഷ്ടമായതായാണ് പ്രാഥമിക വിവരം.
വിശദമായ പരിശോധനകള്ക്ക് ശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കു. സംഭവമായി ബന്ധപ്പെട്ട് ഡോഗ് സ്ക്വാഡ് ഉള്പ്പെടെ സ്ഥലത്ത് എത്തി. സംഭവത്തില് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സാധനങ്ങള് മോഷണം പോയത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും വീട്ടിലെ താമസക്കാര് സ്ഥലത്തെത്തിയാല് മാത്രമേ എത്ര രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്താന് ആവുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
Business
കോട്ടയം: നടപ്പു സാമ്പത്തിക വര്ഷം റബര് ആവര്ത്തന കൃഷിക്കുള്ള റബര് ബോര്ഡ് സബ്സിഡി അപേക്ഷകള് 16 വരെ ഓണ്ലൈനില് സ്വീകരിക്കും. ഒരു ഹെക്ടറിന് 40,000 രൂപയാണ് സബ്സിഡി ലഭിക്കുക.
ഇതുകൂടാതെ റബര് കൃഷി വ്യാപനത്തിനുള്ള പുതിയ കേര പദ്ധതി (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു മോഡേണൈസേഷന്)യിലേക്കും സബ്സിഡിക്ക് ഇപ്പോള് ഓണ്ലൈനില് അപേക്ഷിക്കാം.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലെ കര്ഷകര്ക്കു ഹെക്ടറിന് 75,000 രൂപ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.