x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം നി​ല​കൊ​ണ്ട എ​ന്‍. ഹ​രി ഒ​ടു​വി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി


Published: June 15, 2026 11:28 PM IST | Updated: June 15, 2026 11:28 PM IST

കോ​ട്ട​യം: റ​ബ​ര്‍ ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം നി​ല​കൊ​ണ്ട എ​ന്‍. ഹ​രി ഒ​ടു​വി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി.

റ​ബ​ര്‍ ഇ​റ​ക്കു​മ​തി തീ​രു​വ, ക​മ്പോ​ള​ത്തി​ലെ വി​ല​സ്ഥി​ര​ത വി​ഷ​യ​ങ്ങ​ളി​ലെ​ന്നും ക​ര്‍​ഷ​ക​പ​ക്ഷ​ത്തു​നി​ന്ന് സം​സാ​രി​ക്കാ​ന്‍ എ​ന്‍. ഹ​രി​യെ​ന്നും ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു. ക​ര്‍​ഷ​ക​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡ് ത​ല​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ലും ഭേ​ദ​ഗ​തി​ക​ളും തു​ട​ര്‍​ന​ട​പ​ടി​ക​ളും ന​യ​പ​ര​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹം ബോ​ര്‍​ഡം​ഗ​മെ​ന്ന നി​ല​യി​ല്‍ സ​മ​യം ചെ​ല​വ​ഴി​ച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റ​ബ​ര്‍ മേ​ഖ​ല​യ്ക്കാ​യി പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ക പാ​ക്കേ​ജു​ക​ള്‍ ക​ര്‍​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും റ​ബ​ര്‍ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും എ​ന്‍. ഹ​രി ഇ​ട​പെ​ട്ടി​രു​ന്നു. ഐ​എ​എ​സ് കേ​ഡ​റി​നു പു​റ​ത്തേ​ക്ക് ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ റ​ബ​ര്‍ ബോ​ര്‍​ഡ് അ​ധ്യ​ക്ഷ​പ​ദം ന​ല്‍​കാ​നു​ള​ള തീ​രു​മാ​നം എ​ടു​ത്ത​ശേ​ഷം ആ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​കൂ​ടി​യാ​ണ് എ​ന്‍. ഹ​രി.
പൊ​തു​സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ ഹ​രി നി​ര​വ​ധി ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ചു. ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ ജ​ന​കീ​യ മു​ഖ​മാ​ണ് ഹ​രി. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ബോ​ര്‍​ഡി​ല്‍ ഒ​ട്ടേ​റെ ശ്ര​ദ്ധേ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി.

ഫ​ല​പ്ര​ദ​വും സ​ജീ​വ​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ര്‍​ന്ന് 97 പു​തി​യ ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​ന​ത്തി​ന് സ​ത്വ​ര അ​നു​മ​തി ന​ല്‍​കി. ശാ​സ്ത്ര​ജ്ഞ​ര്‍, ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന അ​നു​മ​തി ല​ഭി​ച്ച​തി​ല്‍ ഹ​രി​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ പ്ര​ശം​സ​നീ​യ​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ പ​ല ഫീ​ല്‍​ഡ് ഓ​ഫീ​സു​ക​ളും വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

72 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം സ്വാ​ഭാ​വി​ക റ​ബ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​നു ന​ല്‍​കി​യ അ​ഭി​മാ​നാ​ര്‍​ഹ​മാ​യ വ​ലി​യ അം​ഗീ​കാ​ര​ത്തി​ന് അ​ങ്ങേ​യ​റ്റം ക​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ​ന്നും റ​ബ​ര്‍ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും നി​യു​ക്ത ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ഹ​രി അ​റി​യി​ച്ചു.

Tags : Rubber Board Nattuvishesham District News

Recent News

Corehub Up