x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ൽ വ​ൻ​ ത​ടി​ക​ൾ;പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മി​ല്ല


Published: June 23, 2026 05:55 AM IST | Updated: June 23, 2026 05:55 AM IST

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ൽ –മ​ണി​മ​ല റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​യ്ക്കാ​ട് മു​ത​ൽ ഇ​ട​യി​രി​ക്ക​പ്പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ മു​റി​ച്ചു​മാ​റ്റി​യ വ​ൻ​ ത​ടി​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും ഒ​രുപോ​ലെ അ​പ​ക​ട​ഭീ​ഷ​ണിയാകുന്നു.


റോ​ഡ​രി​കി​ൽ ക്ര​മ​ര​ഹി​ത​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ര​ത്ത​ടി​ക​ൾ കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​ന്‍റെ വ​ശം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ, വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി ന​ട​ക്കേ​ണ്ടി​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ, സ്ത്രീ​ക​ൾ എ​ന്നി​വ​രാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​ത്തും ത​ടി​ക​ൾ വ്യ​ക്ത​മാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു.

ഈ ​ത​ടി​ക​ൾ കി​ട​ക്കു​ന്ന​തി​നാ​ൽ പു​ല്ലും കാ​ടും വ​ള​ർ​ന്ന് പാ​മ്പു​ക​ൾ പെ​രു​കി അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് പാ​മ്പു ക​ടി ഏ​ൽ​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ ചൂ​ണ്ടി​കാ​ട്ടി .റോ​ഡി​ന്‍റെ വീ​തി കു​റ​യു​ക​യും, എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ത​ട​സ​മു​ണ്ടാ​കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ പ​തി​വാ​​കു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു.

മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ ശേ​ഷം അ​വ സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കം ചെ​യ്യാ​തി​രി ക്കു​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന് കാ​ര​ണം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ർ​ക്ക് വേ​ണ്ട ഒ​ത്താ​ശ ചെ​യ്യു​ന്ന​തി​നാ​ലാ​ണ ത​ടി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ക​രാ​റു​കാ​ർ ത​യാ​റാ​കാ​ത്ത​ത് എ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.​
പൊ​തു മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം അ​ധി​കൃ​ത​ർ​ക്ക് ത​ടി​ക​ൾ ലേ​ലം പി​ടി​ച്ച ക​രാ​റു​കാ​രെ കൃ​ത്യ​മാ​യി അ​റി​യാം. വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ അ​നേ​കം ആ​ളു​ക​ളു​ടെ ജീ​വ​ൻ പൊ​ലി​യാ​ൻ കാ​ര​ണ​മാ​കും. അ​ടി​യ​ന്ത​ര​മാ​യി മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ത​ടി​ക​ൾ മാ​റ്റി ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Huge tree stumps on the road

Recent News

Corehub Up