പാമ്പാടി: കാറുകള്‍ കൂട്ടിയിടിച്ചു അപകടം. ദുരന്തം ഒഴിവായതു പെട്രോള്‍ പമ്പ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിലൂടെ. ഇന്നലെ രാവിലെ 11.20നു പാമ്പാടി കാളച്ചന്തയിലെ പെട്രോള്‍ പമ്പിനു സമീപത്ത് കോട്ടയം ഭാഗത്തേക്ക് പോയ കാറിലേക്ക് എതിര്‍ദിശയില്‍ നിന്നുമെത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കോട്ടയം ഭാഗത്തേക്ക് പോയ ഇലക്ട്രിക് കാറില്‍നിന്ന് രൂക്ഷമായ പുക ഉയര്‍ന്നുതുടങ്ങി. തീ ആളിപ്പടരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ മറ്റത്തില്‍പ്പറമ്പില്‍ ഫ്യൂവല്‍സിലെ ജീവനക്കാരനായ രാജു ഏബ്രഹാം ഓടിയെത്തി പമ്പില്‍ ഉണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗുഷര്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. രണ്ടു കാറുകളിലും ഡ്രൈവര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഏറെനേരം റോഡില്‍ ഗതാഗത തടസമുണ്ടായി. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Tags : nattu vishesham Accident as cars