x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​യി; വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു


Published: June 23, 2026 07:07 AM IST | Updated: June 23, 2026 07:07 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: ബാ​ല​രാ​മ​പു​ര​ത്ത് റെ​യി​ല്‍​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ വ​ല്ലാ​തെ വ​ല​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം- ക​ന്യാ​കു​മാ​രി റെ​യി​ല്‍​പ്പാ​ത​യി​ല്‍ ബാ​ല​രാ​മ​പു​ര​ത്തി​നു സ​മീ​പം തേ​ന്പാ​മു​ട്ട​ത്തെ ലെ​വ​ല്‍ ക്രോ​സി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

ഇ​തു​വ​ഴി​യാ​ണ് ബാ​ല​രാ​മ​പു​രം- കാ​ട്ടാ​ക്ക​ട റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തോ​ടെ ട്രെയിൻ പോ​കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഗേ​റ്റ് അ​ട​ച്ചു. പാ​ള​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലും റോ​ഡി​ലാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ‌ട്രെയിൻ പോ​യ​തി​നുശേ​ഷം പ​തി​വു​പോ​ലെ ഗേ​റ്റ് തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടും സാ​ധ്യ​മാ​യി​ല്ല. പാ​ള​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര വ​ര്‍​ധി​ച്ചു. പി​ന്നീ​ട് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റി​യി​ച്ച​തി​നു ശേ​ഷം മെ​ക്കാ​നി​ക്ക് എ​ത്തി ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു.

Tags : nattu vishesham Railway gate collapses

Recent News

Corehub Up