x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനിയും യാ​ഥാ​ര്‍​ഥ്യമാ​കാതെ ആ​കാ​ശ ഇ​ട​നാ​ഴി


Published: June 23, 2026 07:08 AM IST | Updated: June 23, 2026 07:08 AM IST

ഉ​ള്ളൂ​ര്‍: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ര്‍ സ്‌​പെ​ഷാലി​റ്റി ആ​ശു​പ​ത്രി​യെ വാ​ര്‍​ഡു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന ആ​കാ​ശ ഇ​ട​നാ​ഴിയുടെ പണി തീരുന്നുല്ലെന്ന് ആക്ഷേപം.

മൂ​ന്നു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഗ്രൗ​ണ്ട് ഫ്ളോ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം രണ്ടു വ​ര്‍​ഷ​ത്തി​നു മു​മ്പാ​ണ് നി​ര​വ​ധി രോ​ഗി​ക​ളെ പാ​ര്‍​പ്പി​ച്ചി​രു​ന്ന കെ​ട്ടി​ടം അ​ധി​കാ​രി​ക​ള്‍ ഇ​ടി​ച്ചു​മാ​റ്റി​യ​ത്. പു​തി​യ കെ​ട്ടി​ടം നി​ര്‍​മിക്കാ​നാ​ണെ​ന്നും താ​ല്‍​ക്കാ​ലി​ക​മാ​യി രോ​ ഗി​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​മെ​ന്നു​മാ​ണ് അ​ന്ന​വ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ആ​കാ​ശ ഇ​ട​നാ​ഴി​യു​ടെ ഒ​രു​ഭാ​ഗം പ്രേ​താ​ല​യ​മാ​യി നി​ല്‍​ക്കു​ന്നു. ആ​കാ​ശ ഇ​ട​നാ​ഴി ക​ട​ന്നു​പോ​യി​രു​ന്ന ഭാ​ഗ​ത്ത് ഇ​പ്പോ​ള്‍ വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് സ്ഥ​ല​മാ​ണ്. കാ​റു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത് ഇവിടെ​യാ​ണ്. ആ​കാ​ശ ഇ​ട​നാ​ഴി​യു​ടെ അ​വ​ശേ​ഷി​ച്ച ഭാ​ഗം വാ​ര്‍​ഡു​ക​ള്‍​ക്കു സ​മീ​പ​വും നി​ല്‍​ക്കു​ന്നു.

16, 17, 18, 19 വാ​ര്‍​ഡു​ക​ളും ബേ​ണ്‍​സ് ഐ​സി​യു​വും ഒ​രു സൈ​ക്യാ​ട്രി വി​ഭാ​ഗ​വു​മാ​ണ് പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി​നെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​കാ​ശ ഇ​ട​നാ​ഴി ക​ട​ന്നു​പോ​യി​രു​ന്ന​ത്. കെ​ട്ടി​ടം പൊ​ളി​ച്ച​തോ​ടെ ആ​കാ​ശ ഇ​ട​നാ​ഴി അ​വി​ടെ​യും ഇ​വി​ടെ​യും മു​ഖം നോ​ക്കി​ക്കൊ​ണ്ടു നി​ല്‍​ക്കു​ക​യാ​ണ്.

വാ​ര്‍​ഡു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ 14-ാം വാ​ര്‍​ഡി​ലും 28-ാം വാ​ര്‍​ഡി​ലു​മാ​യി വിന്യസിപ്പിച്ചു. ഇ​വി​ടെ ഇ​വ​ര്‍ ഞെ​ങ്ങി​ഞെ​രു​ങ്ങി​യാ​ണ് ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. ചി​ല രോ​ഗി​ക​ളെ മ​റ്റു ചി​ല വാ​ര്‍​ഡു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കു​റ​ച്ചു​നാ​ള്‍ മു​മ്പ് വാ​ര്‍​ഡു​ക​ള്‍ നി​ര്‍​മിക്കു​ന്ന പ​ണി ആ​രം​ഭി​ച്ചു​വെ​ങ്കി​ലും ഇ​ത് എ​ന്നു​തീ​രു​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍​ക്കു ത​ന്നെ ഉ​റ​പ്പി​ല്ല.

മൂ​ന്നു​വ​ര്‍​ഷ​മെ​ങ്കി​ലും ക​ഴി​യാ​തെ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി തീ​രു​ക​യി​ല്ല. ഇ​തി​ന്‍റെ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ ആ​കാ​ശ ഇ​ട​നാ​ഴി​യു​ടെ നി​ര്‍​മാ​ണം പുനഃ രാ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കൂ. നി​ല​വി​ല്‍ നി​ര്‍​മിക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മു​ള്ള മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ സൗ​ക​ര്യ​പ്ര​ദ​മാ​യി​രു​ന്നു ആ​കാ​ശ ഇ​ട​നാ​ഴി. ഇ​താ​ണി​പ്പോ​ള്‍ ര​ണ്ടു​വ​ശ​വും കൂ​ട്ടി​മു​ട്ടാ​ത്ത നി​ല​നി​ല്‍​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ നീ​ക്കു​ന്ന​തി​നാ​യി നി​ര്‍​മിച്ചു​വ​രു​ന്നു​വെ​ന്നു പ​റ​യു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത പ​ക്ഷം ഇ​വ​രു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും ദു​രി​തം നീ​ണ്ടു​പോ​കാ​നാ​ണ് സാ​ധ്യത.

Tags : nattu vishesham Skyscraper yet become a reality

Recent News

Corehub Up