നെടുമങ്ങാട്: ആര്യനാട് കാഞ്ഞിരംമൂട് സ്വദേശിയായ 11വയസു കാരിക്ക് ഷിഗല്ല രോഗം സ്ഥിരീ കരിച്ചു. ആര്യനാട് ആശുപത്രിക്കു മുന്നിലുള്ള സ്വകാര്യ ലാബിൽ ടെസ്റ്റ് ചെയ്തപ്പോളാണ് ഷിഗല്ലയാണെന്ന് അറിഞ്ഞത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ രക്തസാമ്പിൾ പരിശോധനക്ക് നൽകിയിട്ടുണ്ട്.പരിശോധന ഫലം ഇതുവരെ ലഭ്യമായിട്ടില്ല.
11കാരി വീട്ടിൽ നിരീക്ഷണത്തിലാണ്. ആര്യനാട് പഞ്ചായത്തിൽ ഷിഗല്ല റിപ്പോർട്ട് ചെയ്തതിനാൽ വ്യക്തിശുചിത്വം കൂടുതൽ കാര്യക്ഷമമാക്കാനും ബോധവത്കരണം നടത്താനും കുടിവെള്ള സ്രോതസുകളിൽ പരിശോധന നടത്താനും ക്ലോറിനേഷൻ നടത്താനും നിർദേശം നൽകിയിട്ടുണ്ട്. വാർഡുതല ആരോഗ്യ സേന, ആശാവർക്കർമാർ എന്നിവർക്കാമ് പഞ്ചായത്തും ആരോഗ്യ വകുപ്പും നിർദേശം നൽകിയിരിക്കുന്നത്.