നെടുമങ്ങാട്: അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് ശ്രീമംഗലം കൃഷ്ണൻ നായരുടെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഞ്ചയിൽ സ്മൃതി മണ്ഡപം സ്ഥാപിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തു. ഡിസിസി മുൻ പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ആനാട് ജയൻ, നെട്ടിറച്ചിറ ജയൻ, അഡ്വ. എൻ. ബാജി, കല്ലയം സുകു, അഡ്വ. എസ്. അരുൺകുമാർ, അഡ്വ. തേക്കട അനിൽകുമാർ, എസ്എം പുരം ജലാൽ, കോൺഗ്രസ് നേതാക്കളായ അഡ്വ. മഹേഷ് ചന്ദ്രൻ, മഞ്ചയിൽ റാഫി, കരിപ്പൂർ സുരേഷ്, അഡ്വ. എൻ. ഫാത്തിമ. തുടങ്ങിയവർ പ്രസംഗിച്ചു.