x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന ദി​നാ​ച​ര​ണം


Published: June 23, 2026 05:24 AM IST | Updated: June 23, 2026 05:24 AM IST

ക​ടു​ത്തു​രു​ത്തി: സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വാ​യ​ന ദി​നാ​ഘോ​ഷ​വും പി.​എ​ൻ. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. വാ​യ​ന​ദി​ന സ്പെ​ഷല്‍ അ​സം​ബ്ലി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ എ​ഴു​ത്തു​കാ​രെ​യും അ​വ​രു​ടെ പു​സ്ത​ക​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി. വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും പു​സ്ത​ക പ്ര​കാശനം.

ഞീ​ഴൂ​ര്‍: സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ വാ​യ​നദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ന​ല്‍ കെ. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ റ്റീ​ന മാ​ത്യു, ദേ​വി​ക പി. ​അ​ജി​കു​മാ​ർ, പി.​എ​സ്. ചി​ന്നു, ആ​ശ തോ​മ​സ് എ​ന്നി​വ​ര്‍ സ​ന്ദേ​ശം ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ക്ഷ​ര​മ​രം, അ​ക്ഷ​ര​ദീ​പം എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ അ​ക്ഷ​ര​മ​ര​വും തെ​ളി​​ച്ച അ​ക്ഷ​ര​ദീ​പ​വും ശ്ര​ദ്ധേ​യ​മാ​യി.

 ക​ടു​ത്തു​രു​ത്തി: മു​ള​ക്കു​ളം ജ​യ​ഭാ​ര​ത് വാ​യ​ന​ശാ​ല​യു​ടെ​യും പെ​രു​വ ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ല്‍ വാ​യ​ന​പ​ക്ഷാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. വൈ​ക്കം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​എ. ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​യാ​യി.


പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. ശ​ശി​ക​ല, ജ​യ​ഭാ​ര​ത് വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ഇ.​കെ. സ​തീ​ശ​ന്‍, കെ.​ഡി. അ​ജി​ത് കു​മാ​ര്‍, പി.​സി. ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് മു​ള​ക്കു​ളം വാ​യ​ന​ശാ​ല​യ്ക്ക് ന​ല്‍​കി​യ പു​സ്ത​ക​ങ്ങ​ള്‍ ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

 

Tags : nattu vishesham Reading Day Celebration

Recent News

Corehub Up