x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബര്‍ വിദേശവില 300 കടന്നേക്കും; ബോര്‍ഡ് ആഭ്യന്തര വില ഉയര്‍ത്തണം

റെ​​​ജി ജോ​​​സ​​​ഫ്
Published: May 7, 2026 11:08 PM IST | Updated: May 7, 2026 11:08 PM IST

കോ​​​ട്ട​​​യം: കോ​​​ട്ട​​​യം, കൊ​​​ച്ചി മാ​​​ര്‍ക്ക​​​റ്റി​​​ല്‍ ഷീ​​​റ്റ് റ​​​ബ​​​ര്‍ 260 രൂ​​​പ​​​യ്ക്ക് വ്യാ​​​പാ​​​രം ന​​​ട​​​ക്കു​​​മ്പോ​​​ഴും റ​​​ബ​​​ര്‍ ബോ​​​ര്‍ഡി​​​ന് പ്ര​​​ഖ്യാ​​​പി​​​ത വി​​​ല 253 രൂ​​​പ. ആ​​​ര്‍എ​​​സ്എ​​​സ് അ​​​ഞ്ച് ഗ്രേ​​​ഡി​​​ന് 249 രൂ​​​പ. വി​​​ദേ​​​ശ​​​വി​​​ല കു​​​ത്ത​​​നെ ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ ക​​​ര്‍ഷ​​​ക​​​രി​​​ല്‍നി​​​ന്ന് 255 രൂ​​​പ​​​യ്ക്ക് ഇ​​​ന്ന​​​ലെ റ​​​ബ​​​ര്‍ വാ​​​ങ്ങാ​​​ന്‍ ത​​​യാ​​​റാ​​​യി. ഡീ​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് ട​​​യ​​​ര്‍ ക​​​മ്പ​​​നി​​​ക​​​ള്‍ 260 രൂ​​​പ​​​യ്ക്ക് ഷീ​​​റ്റ് വാ​​​ങ്ങി.

റ​​​ബ​​​ര്‍ വി​​​ദേ​​​ശ​​​വി​​​ല ആ​​​ഭ്യ​​​ന്ത​​​ര വി​​​ല​​​യേ​​​ക്കാ​​​ള്‍ 30 രൂ​​​പ കൂ​​​ടി 283 രൂ​​​പ​​​യി​​​ലേ​​​ക്ക് കു​​​തി​​​ക്കു​​​മ്പോ​​​ഴും വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ സ​​​മ്മ​​​ര്‍ദ​​​ത്തി​​​ല്‍ റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് വി​​​ല ഉ​​​യ​​​ര്‍ത്താ​​​ന്‍ താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്നി​​​ല്ല. റ​​​ബ​​​ര്‍ വി​​​ദേ​​​ശ വി​​​ല അ​​​ടു​​​ത്ത​​​യാ​​​ഴ്ച 300 രൂ​​​പ ക​​​ട​​​ക്കു​​​മെ​​​ന്നി​​​രി​​​ക്കേ ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​ല 275 രൂ​​​പ​​​യി​​​ലേ​​​ക്ക് റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് ഉ​​​യ​​​ര്‍ത്തേ​​​ണ്ട​​​താ​​​ണ്.

ഡി​​​മാ​​​ന്‍ഡി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഷീ​​​റ്റ് മാ​​​ര്‍ക്ക​​​റ്റി​​​ല്‍ എ​​​ത്തു​​​ന്നി​​​ല്ലെ​​​ന്ന് ബോ​​​ര്‍ഡി​​​നും കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ണ്ട്.

മാ​​​ര്‍ക്ക​​​റ്റി​​​ല്‍ ദി​​​വ​​​സം നൂ​​​റു കി​​​ലോ ഷീ​​​റ്റ്പോ​​​ലും വാ​​​ങ്ങാ​​​ന്‍ കി​​​ട്ടു​​​ന്നി​​​ല്ലെ​​​ന്നും ഡി​​​മാ​​​ന്‍ഡ് വ​​​ര്‍ധി​​​ക്കു​​​ന്ന തോ​​​തി​​​ല്‍ വി​​​ല ഉ​​​യ​​​രേ​​​ണ്ട​​​താ​​​ണെ​​​ന്നും പ്ര​​​മു​​​ഖ ഡീ​​​ല​​​ര്‍മാ​​​ര്‍ പ​​​റ​​​യു​​​ന്നു. ട​​​യ​​​ര്‍ ക​​​മ്പ​​​നി​​​ക​​​ള്‍ക്ക് റ​​​ബ​​​ര്‍ സ്റ്റോ​​​ക്കി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ വ​​​ലി​​​യ തോ​​​തി​​​ല്‍ ഡി​​​മാ​​​ന്‍ഡു​​​ണ്ട്. വി​​​ല ഉ​​​യ​​​ര്‍ന്ന​​​തി​​​ന്‍റെ നേ​​​ട്ടം ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് വി​​​ല ഉ​​​യ​​​ര്‍ത്തി​​​യേ തീ​​​രൂ.

വി​​​ല 275 രൂ​​​പ​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ന്നാ​​​ല്‍ ക​​​ര്‍ഷ​​​ക​​​ര്‍ മ​​​ഴ​​​മ​​​റ​​​യി​​​ട്ട് ടാ​​​പ്പിം​​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​പ്പെ​​​ടും. ഇ​​​ട​​​യ്ക്കി​​​ടെ വേ​​​ന​​​ല്‍മ​​​ഴ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ടു​​​ത്ത മാ​​​സ​​​ത്തോ​​​ടെ ടാ​​​പ്പിം​​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കേ​​​ണ്ട​​​താ​​​ണ്.

കി​​​ലോ​​​യ്ക്ക് ര​​​ണ്ടു രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ദി​​​വ​​​സ​​​വും വി​​​ദേ​​​ശ​​​വി​​​ല വ​​​ര്‍ധി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തേ സ​​​മ​​​യം ആ​​​ഭ്യ​​​ന്ത​​​ര വി​​​ല​​​യി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി ഒ​​​രു രൂ​​​പ​​​യു​​​ടെ വ​​​ര്‍ധ​​​ന​​​വാ​​​ണ് റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്.

താ​​​യ​​​ലാ​​​ന്‍ഡ്, മ​​​ലേ​​​ഷ്യ, ഇ​​​ന്തോ​​​നേ​​​ഷ്യ, വി​​​യ​​​റ്റ്‌​​​നാം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ റ​​​ബ​​​ര്‍ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വും ആ​​​ഗോ​​​ള മാ​​​ര്‍ക്ക​​​റ്റി​​​ലെ ദൗ​​​ര്‍ല​​​ഭ്യ​​​വും ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വി​​​ല​​​യി​​​ലെ ചാ​​​ഞ്ചാ​​​ട്ട​​​വു​​​മാ​​​ണു വി​​​ദേ​​​ശ വി​​​ല അ​​​തി​​​വേ​​​ഗം ഉ​​​യ​​​രാ​​​ന്‍ കാ​​​ര​​​ണം. സി​​​ന്ത​​​റ്റി​​​ക് റ​​​ബ​​​ര്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത് ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ല്‍ നി​​​ന്നാ​​​ണ്. ക്രൂ​​​ഡ് വി​​​ല കൂ​​​ടി​​​യ​​​തോ​​​ടെ സി​​​ന്ത​​​റ്റി​​​ക് റ​​​ബ​​​ര്‍ നി​​​ര്‍മാ​​​ണം ന​​​ഷ്ട​​​ത്തി​​​ലാ​​​യ​​​താ​​​ണ് പ്ര​​​കൃ​​​തി​​​ദ​​​ത്ത റ​​​ബ​​​റി​​​ന്‍റെ ഡി​​​മാ​​​ന്‍ഡ് ഉ​​​യ​​​രു​​​ന്ന​​​തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്.

അ​​​ഗ​​​ര്‍ത്ത​​​ല മാ​​​ര്‍ക്ക​​​റ്റി​​​ല്‍ വി​​​ല 250 വ​​​രെ ഉ​​​യ​​​ര്‍ന്ന​​​തോ​​​ടെ അ​​​വി​​​ടെ​​നി​​​ന്നു ഷീ​​​റ്റ് എ​​​ത്തി​​​ക്കാ​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ള്‍ക്ക് സാ​​​ധി​​​ക്കി​​​ല്ല. ലോ​​​റി വാ​​​ട​​​ക​​​യും ലോ​​​ഡിം​​​ഗ് കൂ​​​ലി​​​യും ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ല്‍ വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഷീ​​​റ്റ് വാ​​​ങ്ങു​​​ന്ന​​​ത് ഇ​​​വി​​​ട​​​ത്തെ ഡീ​​​ല​​​ര്‍മാ​​​ര്‍ക്ക് ന​​​ഷ്ട​​​മാ​​​ണ്.

ര​​​ണ്ടു മാ​​​സ​​​മാ​​​യു​​​ള്ള ക​​​ന​​​ത്ത ചൂ​​​ടാ​​​ണ് ഇ​​​ത്ത​​​വ​​​ണ റ​​​ബ​​​റി​​​ന് ദോ​​​ഷ​​​മാ​​​യി മാ​​​റി ഉ​​ത്പാ​​​ദ​​​നം തീ​​​രെ കു​​​റ​​​യാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്. ഷീ​​​റ്റ് റ​​​ബ​​​റി​​​ന് 254 രൂ​​​പ​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ന്ന തോ​​​തി​​​ല്‍ ലാ​​​റ്റ​​​ക്‌​​​സി​​​ന് 231 രൂ​​​പ​​​യി​​​ലെ​​​ത്തി. ഒ​​​ട്ടു​​​പാ​​​ല്‍ വി​​​ല​​​യി​​​ലും ഗ​​​ണ്യ​​​മാ​​​യ വ​​​ര്‍ധ​​​ന​​​യു​​​ണ്ട്.

വി​​​ല ഉ​​​യ​​​ര്‍ന്നെ​​​ങ്കി​​​ലും ചെ​​​റു​​​കി​​​ട ക​​​ര്‍ഷ​​​ക​​​ര്‍ക്ക് സ്റ്റോ​​​ക്കി​​​ല്ല. ടാ​​​പ്പിം​​​ഗ് നി​​​ര്‍ത്തി​​​യ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ത​​​ന്നെ കൈ​​​യി​​​ലു​​​ള്ള സ്റ്റോ​​​ക്കു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചി​​​രു​​​ന്നു. ഉ​​​ത്പാ​​​ദ​​​ന​​കു​​​റ​​​വും ആ​​​ഗോ​​​ള ആ​​​വ​​​ശ്യ​​​വും ചേ​​​ര്‍ന്ന​​​തോ​​​ടെ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും റ​​​ബ​​​ര്‍ വി​​​ല ഉ​​​യ​​​ര്‍ന്ന നി​​​ല​​​യി​​​ല്‍ തു​​​ട​​​രും. മാ​​​ര്‍ക്ക് ഡി​​​മാ​​​ന്‍ഡി​​​ന്‍റെ​​​യും വി​​​ദേ​​​ശ​​​വി​​​ല​​​യു​​​ടെ​​​യും തോ​​​തി​​​ല്‍ റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് വി​​​ല ഉ​​​യ​​​ര്‍ത്തി​​​യാ​​​ല്‍ മാ​​​ത്ര​​​മേ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ഉ​​​യ​​​ര്‍ന്ന വി​​​ല​​​യു​​​ടെ മെ​​​ച്ച​​​മു​​​ണ്ടാ​​​കൂ.

Tags : Rubber Board Domestic prices increased

Recent News

Corehub Up