ന്യൂഡൽഹി: റഷ്യൻ പട്ടാളത്തിനൊപ്പം ഇനിയും ഇരുപതോളം ഇന്ത്യക്കാർ അവശേഷിക്കുന്നതായി കേന്ദ്രസർക്കാർ.
യുക്രെയ്നുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ത്യക്കാരെ തിരിച്ചയയ്ക്കണമെന്ന് റഷ്യയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.പാചകം, റഷ്യൻ സൈനികരുടെ സഹായികൾ തുടങ്ങിയ നിലയിലാണ് ഇന്ത്യക്കാരെ ഉപയോഗിക്കുന്നത്.
യുക്രെയ് നുമായുള്ള സംഘർഷം തുടങ്ങിയശേഷം ഇതുവരെ 139 ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിച്ചിട്ടുണ്ട്.
റഷ്യയിൽനിന്നുള്ള ജോലി വാഗ്ദാനങ്ങൾ കുടുങ്ങരുതെന്ന മുന്നറിയിപ്പും മന്ത്രാലയം പങ്കുവച്ചു.