Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SILK

പി.​പി. ദി​വ്യക്കെ​തി​രേ​യു​ള്ള വി​ജി​ല​ൻ​സ് കേ​സ്: ‘സിൽക്കി’ൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സി​ൽ​ക്കി​ൽ (സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ കേ​ര​ള ലി​മി​റ്റ​ഡ്) നി​ന്ന് വി​ജി​ല​ൻ​സ് സം​ഘം സു​പ്ര​ധാ​ന രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

ക​ണ്ണൂ​രി​ലെ ഓ​ഫി​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന. സി​ൽ​ക്ക് മു​ഖേ​ന​യാ​ണ് കാ​ർ​ട്ട​ൺ ഇ​ന്ത്യ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​രാ​റു​ക​ൾ ല​ഭി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കാ​ർ​ട്ട​ൺ ഇ​ന്ത്യ ക​മ്പ​നി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ 12 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ച് ഫ​യ​ലു​ക​ള​ട​ക്കം വി​വി​ധ രേ​ഖ​ക​ൾ ഇ​വി​ടെ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സി​ൽ​ക്കി​നാ​ണ് ക​രാ​റു ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വാ​ദം.

കാ​ർ​ട്ട​ണ്‍ ഇ​ന്ത്യ​ക്ക് ഉ​പ​ക​രാ​ർ ന​ൽ​കി​യ​ത് സി​ല്‍​ക്കാ​ണ്. സി​ൽ​ക്കി​ന് ന​ൽ​കി​യ ക​രാ​റു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും എ​ങ്ങ​നെ കാ​ർ​ട്ട​ൺ ഇ​ന്ത്യ അ​ല​യ​ൻ​സ് ക​മ്പ​നി​യു​ടെ കൈ​വ​ശം എ​ത്തി​യെ​ന്നാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് പി​ടി​ച്ചെ​ടു​ത്ത ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും വി​ജി​ല​ൻ​സ് തേ​ടി​യി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സി​ൽ​ക്കി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​നു​ശേ​ഷ​മാ​കും തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യെ​ന്നും വി​ജി​ല​ൻ​സ് സം​ഘം പ​റ​ഞ്ഞു.

Latest News

Corehub Up